സമുദ്ര അമ്ലവല്‍ക്കരണം അറ്റ്‌ലാന്റിക് cod ന്റെ എണ്ണത്തെ ബാധിക്കുന്നു

മനുഷ്യ പ്രവര്‍ത്തനങ്ങളാല്‍ അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്ന് ആഗിരണം ചെയ്യുന്നത് ലോകത്തെ സമുദ്രങ്ങളാണ്. CO2 ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. സമുദ്ര ജലത്തിന്റെ pH നില കുറക്കുന്ന കാര്യമാണത്. അങ്ങനെ കടില്‍ ജലം കൂടുതല്‍ അമ്ലതയുള്ളതായി മാറുന്നു. ചൂട് കൂടുന്നതിനനുസരിച്ച് സമുദ്ര ജീവികള്‍ക്ക് ചൂട് കുറഞ്ഞ സ്ഥലത്തേക്ക് നീങ്ങാമെങ്കിലും സമുദ്ര അമ്ലവല്‍ക്കരണത്തില്‍ നിന്ന് അവക്ക് രക്ഷപെടാനാവില്ല. മുട്ടയായും ലാര്‍വ്വയായുമിരിക്കുന്ന വളര്‍ച്ചയുടെ തുടക്ക കാലത്ത് Atlantic cod നെ ഈ അമ്ലവല്‍ക്കരണം ബാധിക്കുന്നുവെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗവേഷകര്‍ വ്യക്തമാക്കിയ കാര്യമാണ്. Global Change Biology ജേണലില്‍ വന്ന പുതിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് അതിജീവിക്കുന്ന ലാര്‍വ്വകള്‍ക്ക് വലിയ അവയവനാശവും മന്ദവളര്‍ച്ചയും ഏല്‍ക്കുന്നത് അവയുടെ തുടര്‍ന്നുള്ള ജീവിതകാലത്തെ തന്നെ ബാധിക്കുന്നതാണ്.

— സ്രോതസ്സ് news.mongabay.com | 27 Mar 2019


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s