മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് ഒന്നിലധികം തവണ ലൈംഗിക തട്ടിക്കൊണ്ടുപോകല്‍ ആരോപിതനായ ധനസഹായക്കാരന്‍ Jeffrey Epstein നുമായി പരോപകാര ചിലവാക്കല്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന കാര്യത്തില്‍ പല തവണ ചര്‍ച്ചകള്‍ നടത്തി. ഗേറ്റ്സ് മൈക്രോസോഫ്റ്റ് ചെയര്‍മാനായിരിക്കുന്ന കാലത്ത് 2013 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് കുറഞ്ഞത് ഒരു തവണയെങ്കിലും എപ്സ്റ്റീനുമായി നേരിട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. കൌമാരക്കാരെ വേശ്യാവൃത്തിക്ക് നിയോഗിച്ചതിന്റെ പേരില്‍ 13-മാസത്തെ ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിന് ശേഷമാണ് ഈ ചര്‍ച്ചകള്‍ നടന്നത്. മുമ്പത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റേയും ഇപ്പോഴത്തെ പ്രസിഡന്റ് ട്രമ്പിന്റേയും സുഹൃത്തായ എപ്സ്റ്റീന്‍ ഒരു apparent jailhouse ല്‍ വെച്ച് 66 ആമത്തെ വയസില്‍ ആത്മഹത്യ ചെയ്തു. child sex trafficking ന്റെ പേരില്‍ ഈ സമ്പന്ന ധനസഹായക്കാരനെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു.
— സ്രോതസ്സ് cnbc.com | Aug 14 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.