ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും $70 ലക്ഷം ഡോളർ മോഷ്ടിച്ച, നികുതി വെട്ടിപ്പ് നടത്തിയ നഴ്സിങ് ഹോം ഉടമക്ക് മാപ്പ് കൊടുത്തു

വലിയ നികുതി വെട്ടിപ്പിന് ശിക്ഷകിട്ടി വെറും 12 ദിവസത്തിന് ശേഷം, Paul Walczak എന്ന മുമ്പത്തെ ഒരു നഴ്സിങ് ഹോം ഉടമ ആയിരുന്നു. അയാൾക്ക് പൂർണ്ണ മാപ്പ് കിട്ടി. കോടതി രേഖകൾ പ്രകാരം, ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ചെടുത്ത $70 ലക്ഷം ഡോളർ തൊഴിൽ നികുതി അടക്കാത്തതിന്റെ പേരിൽ അയാളെ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. മാപ്പ് പ്രഖ്യാപിക്കുന്നതിന് മൂന്ന് ആഴ്ചകൾക്ക് മുമ്പ്, വലിയ രാഷ്ട്രീയ സംഭാവനാദാദാവായ അയാളുടെ അമ്മ Elizabeth Fago പ്രസിഡന്റ് ട്രമ്പ് Mar-a-Lago യിൽ സംഘടിപ്പിച്ച പണപ്പിരിവ് അത്താഴ സദ്യയിൽ പങ്കെടുത്തിരുന്നു. ഒരു വ്യക്തിക്ക് $10 ലക്ഷം ഡോളറായിരുന്നു അതിന്റെ പ്രവേശന ഫീസ്. $20 ലക്ഷം ഡോളറിന്റെ yacht, വിലകൂടിയ പലചരക്ക് വാങ്ങലുകൾ ഉൾപ്പടെ ദശലക്ഷക്കണക്കിന് ഡോളർ payroll നികുതി Walczak മറിച്ച് സ്വന്തം ആർഭാടത്തിനായി ചിലവാക്കി. അതേ സമയം നഴ്സുമാരുടെ ശമ്പളം കൈയ്യടക്കുകയും ചെയ്തു.

— സ്രോതസ്സ് nurse.org | May 30, 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ