മുഖംമൂടി ധരിച്ച ഫെഡറൽ കുടിയേറ്റ പോലീസ് ന്യൂ ജഴ്സിയിലെ Newarkലെ മേയർ Ras Baraka യെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചു. അദ്ദേഹവും മൂന്ന് ഡമോക്രാറ്റുകളായ കോൺഗ്രസ് പ്രതിനിധികളും GEO Group പുതിയതായി തുടങ്ങിയ 1,000-പേർക്ക് താമസിക്കാവുന്ന Immigration and Customs Enforcement ജയിൽ സന്ദർശിച്ചതിനാണ് ഇത്. വേണ്ട അനുമതികൾ ഈ ജയിലിന് ഇല്ല എന്ന് പ്രതിനിധികൾ പറയുന്നു. ആ സ്ഥലം വിട്ട് പോകാൻ തന്നോട് ആവശ്യപ്പെട്ടു എന്ന് ബറാക്കാ പറയുന്നു. അദ്ദേഹം അവിടെ നിന്നും പോയി ഗേറ്റിന് പുറത്ത് ജയിലിനെതിരെ പ്രതിഷേധം നടത്തുന്ന സംഘത്തോട് ചേർന്നു. അവിടെ നിന്ന് അദ്ദേഹത്തെ പിടിച്ചുകൊണ്ട് പോയി. “ഇത് പൂർണ്ണമായും ഭ്രാന്താണ്. ഇത് ഈ രാജ്യത്തിന്റെ ചരിത്രത്തിലെ പേടിപ്പിക്കുന്ന ഒരു നിമിഷമാണ്. നാം കണ്ടുകൊണ്ട് നിൽക്കുമ്പോൾ നമ്മുടെ കൈവിരലുകൾക്കിടയിലൂടെ ജനാധിപത്യം ഊർന്ന് പോകുന്ന അവസ്ഥയാണ്,” അദ്ദേഹം പറഞ്ഞു.
— സ്രോതസ്സ് democracynow.org | MAY 12, 2025
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.