നാം ഒന്നിച്ച് യുദ്ധം ചെയ്താല്‍ ഒരിക്കലും പരാജയപ്പെടില്ല

Rev. Jesse Jackson Endorses Bernie for President "I am somebody!" - Historical footage of Rev. Jesse Jackson leading a crowd in a chant of solidarity

ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല

National Security Agency വന്‍തോതില്‍ അമേരിക്കയിലെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിന് "ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ തിരിച്ചറിയാവുന്ന ഒരു സ്വാധീനവും ഇല്ല" എന്ന് ഒരു പഠനം കണ്ടെത്തി. 9/11 ന് ശേഷമുണ്ടായ 225 ഭീകരവാദ സംഭവങ്ങളെയാണ് New America Foundation നടത്തിയ വിശകലം ചെയ്തത്. ഒരൊറ്റ സംഭവത്തിന് മാത്രമേ വിപുലമായി ടെലിഫോണ്‍ മെറ്റഡാറ്റ പരിശോധിച്ചതില്‍ നിന്നും തെളിവ് കണ്ടെത്താനായുള്ളു. അത് പ്രകാരം ഒരു San Diego കാര്‍ ഡ്രൈവറേയും മൂന്ന് പേരേയും കുറ്റവാളികളായി വിധിച്ചു. അതും അമേരിക്കക്ക് എതിരായ … Continue reading ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല

കൊറോണവൈറസ് അപകടസാദ്ധ്യത ഉന്നയിച്ച പുറത്താക്കപ്പെട്ട നാവികസേന ക്യാപ്റ്റന് നാടകീയ വിരമിക്കല്‍ ചടങ്ങ്

USS Theodore Roosevelt ലെ നാവികര്‍ എല്ലാവരും ഒത്തുചേര്‍ന്ന് അവരുടെ ക്യാപ്റ്റന് send-off കൊടുത്തു. ക്യാപ്റ്റന്‍ Brett Crozier നെ ജോലിയില്‍ നിന്ന് പെട്ടെന്ന് പിരിച്ചുവിടുകയാണുണ്ടായത്. തന്റെ കപ്പലിലെ കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് ഉന്നതങ്ങള്‍ക്ക് മുന്നറീപ്പ് കൊടുത്ത് protocol ലംഘിച്ചതിനാലാണ് ഈ നടപടി എന്ന് നാവികസേന അധികൃതര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കല്‍ ലംഘിച്ചുകൊണ്ട് നൂറുകണക്കിന് നാവികര്‍ Roosevelt ന്റെ ഡക്കിലെത്തി തങ്ങളുടെ പ്രീയപ്പെട്ട നേതാവിനെ അഭിവാദ്യങ്ങളര്‍പ്പിച്ചു. അവര്‍ “Captain Crozier!” എന്ന് താളത്തില്‍ പറയുകയും കൈകൊട്ടുകയും ചെയ്തു. … Continue reading കൊറോണവൈറസ് അപകടസാദ്ധ്യത ഉന്നയിച്ച പുറത്താക്കപ്പെട്ട നാവികസേന ക്യാപ്റ്റന് നാടകീയ വിരമിക്കല്‍ ചടങ്ങ്

JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി

സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രമായി മാറിയ വിഷലിപ്തമായ ഭവനവായ്പയുടെ അടിസ്ഥാനത്തിലുള്ള ധനകാര്യ ഉരുപ്പടികളുടെ വില്‍പ്പനയുടെ കാര്യത്തില്‍ ബാങ്കിങ് ഭീമനായ JPMorgan Chase മായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി. അതില്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്ക് $400 കോടി ഡോളറും വകയിരിത്തിയിട്ടുണ്ട്. ഒരു കമ്പനി അമേരിക്കന്‍ സര്‍ക്കാരിന് കൊടുക്കുന്ന ഏറ്റവും വലിയ പിഴയാണിത്. ന്യൂയോര്‍ക്ക് Attorney General ആയ Eric Schneiderman ആണ് ഈ ഒത്തുതീര്‍പ്പ് പുറത്തുപറഞ്ഞത്. Eric Schneiderman പറയുന്നു, "മറ്റൊരു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അടക്കേണ്ടിവന്നിട്ടില്ലാത്ത … Continue reading JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി

കപ്പലുകളുടെ ശബ്ദം ഞണ്ടുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു

കടലില്‍ ശബ്ദം വര്‍ദ്ധിച്ച് വരികയാണ്. ഞണ്ടുകള്‍ക്ക് പോലും അത് സഹിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. സാധാരണ തീര ഞണ്ടുകള്‍ (Carcinus maenas)ക്ക് സാവധാനം പുറംതോടിന്റെ നിറം മാറ്റി അവ ജീവിക്കുന്ന ചുറ്റുപാടിന് അനുസൃതമാക്കാനാകും. എന്നാല്‍ അടുത്ത കാലത്തെ പഠനത്തില്‍ കണ്ടെത്തിയത് കപ്പലുകളില്‍ നിന്നുള്ള ശബ്ദത്തിന്റെ സാന്നിദ്ധ്യം കാരണം അവയുടെ ഈ നിറംമാറല്‍ ശക്തി കുറഞ്ഞു എന്നാണ്. അതിനാല്‍ അവ കൂടുതല്‍ ആക്രമിക്കപ്പെടുന്നു. Current Biologyയുടെ മാര്‍ച്ച് 9 ലക്കത്തില്‍ ഈ പഠന റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. മനുഷ്യ നിര്‍മ്മിതമായ കടല്‍ … Continue reading കപ്പലുകളുടെ ശബ്ദം ഞണ്ടുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു

എങ്ങനെ അന്തമില്ലാത്ത യുദ്ധങ്ങള്‍ക്ക് പണം കണ്ടെത്തുന്നു എന്ന് ആരും ചോദിക്കുന്നില്ല

Sarah Silverman supports Bernie Sanders in Los Angeles