ഇംഗ്ലീഷ് – മലയാളം നിഘണ്ടു

വിവര്‍ത്തനം ചെയ്യുമ്പോള്‍ തത്തുല്യമായ മലയാളം വാക്ക് കണ്ടെത്തുക വളരെ വിഷമം പിടിച്ച കാര്യമാണ്. വാക്കുകള്‍ക്ക് രാഷ്ട്രീയവും ഉണ്ടല്ലോ. അത്തരത്തില്‍ പ്രശ്നമുള്ള വാക്കുകളും എന്റെ മനസില്‍ തോന്നുന്ന അവയുടെ മലയാളം വാക്കുകളുമാണ് ചുവടെ കൊടുക്കുന്നത്. തെറ്റോ, മെച്ചപ്പെട്ട പദങ്ങളോ അറിയുമെങ്കില്‍ അത് പങ്കുവെക്കുക.


  • Austerity = പിഴിയല്‍ നയം
   സര്‍ക്കാര്‍ ചിലവ് ചുരുക്കുകയും സമ്പന്നര്‍ക്ക് നികുതി ഇളവ് നല്‍കുകയും പൊതു ജനത്തിന്റെ നികുതി ഉയര്‍ത്തുകയും ചെയ്ത് പണം ശേഖരിക്കുന്നതിനെ ആണ് ഈ വാക്ക് സാധാരാണ ഉപയോഗിക്കുന്നത്. സന്ന്യാസം, തീവ്രവിരക്തി എന്നൊക്കെയാണ് ശരിക്കുള്ള വിവര്‍ത്തനം. ജനത്തില്‍ ഈ അവസ്ഥ അടിച്ചേല്‍പ്പിക്കുന്നതല്ല പകരം അവര്‍ സ്വയം ചിലവ് ചുരുക്കുകയും സര്‍ക്കാരിന് (അതായത് സമ്പന്നര്‍ക്ക്)സംഭവാന ചെയ്യുകയുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ആ വാക്ക് ഉപയോഗിക്കുന്നത്.
  • Surveillance = രഹസ്യാന്വേഷണം
  • Social media, സോഷ്യല്‍ മീഡിയ = ചന്ത മാധ്യമം
   ഒരു ചന്തയിലെ പോലുള്ള ബഹളവും ക്ഷണികവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമം
  • Liberalism = കമ്പോള സ്വാതന്ത്ര്യവാദം
  • White supremacy = സവര്‍ണ്ണാധിപത്യം
  • ബീസോസ് പോസ്റ്റ്(Bezos’ Post) = വാഷിങ്ടണ്‍ പോസ്റ്റ് (Washington Post)
  • whistleblower = സത്യപ്രവർത്തകൻ/ക
  • ഫേസ്ഹുക്ക് ബേബി = ഫേസ്ബുക്കിന് അടിമയായ വ്യക്തി.
  • Petty rationalism = കേവല യുക്തിവാദം
  • Post truth = പോസ്റ്റ് ട്രൂത്ത്. സത്യാനന്തര കാലം. പത്രങ്ങളും മാന്യരും കള്ളം പറയുന്ന കാലത്തെ ആണ് സത്യാനന്തര കാലം എന്ന് പറയുന്നത്.

ഇംഗ്ലീഷ് – മലയാളം നിഘണ്ടു