lateral ചിന്താഗതിയുടെ ഗുരുവായ Edward de Bono പറയുന്നു – കുറച്ച് തെറ്റുണ്ടെങ്കിലും ആവശ്യത്തിന് ആശയങ്ങള്‍ ഉണ്ടാകുക എന്നതാണ് എല്ലാം ശരിയായ ആശ്യങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത്.
Millennium Airship എന്ന സാങ്കേതികവിദ്യ കണ്ടെത്തിയ Darrell Campbell അങ്ങനെയൊരു മനുഷ്യനാണ്. അദ്ദേഹം പുതിയ ടര്‍ട്ടില്‍ എയര്‍ഷിപ്പിന്റെ രൂപകല്‍പ്പനയില്‍ മുഴുകീരിക്കുകയാണ്.
കട്ടിയുള്ള ഷെല്ലുകളോടുള്ള ആകാശക്കപ്പല്‍(Airship) ആണ് അദ്ദേഹത്തിന്റെ ഭാവന. അലൂമിനിയമോ, ടൈടാനിയമോ സ്റ്റെയിന്‍ലെസ്സ് സ്റ്റീലോ കൊണ്ടുണ്ടാക്കിയതും കട്ടികുറഞ്ഞ സൗരസെല്ലുകള്‍ ആവരണമായിട്ടുള്ളതുമായ ഒരു ആകാശക്കപ്പല്‍. super-conducting കാന്തങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടറുകള്‍ക്ക് വേണ്ട വൈദ്യുതി ഈ സൗരസെല്ലുകള്‍ നല്‍കും. ജൈവ ഡീസല്‍ ഉപയോഗിച്ചുള്ള ഒരു ബാക്ക് അപ് പവര്‍ സിസ്റ്റവും ഇതിനുണ്ട്.
ആകാശക്കപ്പലിനകത്ത് ഹീലിയം നിറച്ചിട്ടുണ്ട്. ഇപ്പോഴുള്ള വിമാന കമ്പനികള്‍ വര്‍ഷം തോറും $100 ബില്ല്യണ്‍ വീതമാണ് ഇന്ധനത്തിനു വേണ്ടി ചിലവാക്കുന്നത്. വളരെ കുറഞ്ഞ ഇന്ധന ഉപയോഗത്തോടുള്ള ഒരു വിമാന യാത്ര എന്നത് exciting ആണ്.
Darrell കരുതുന്നത് അദ്ദേഹത്തിന്റെ rigid shell ആകാശക്കപ്പല്‍ ഡിസൈന്‍, സാധാരണ blimp ഉപയോഗിക്കുന്ന mooring mastകളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞേക്കും എന്നാണ്. vertical take-off ചെയ്യാന്‍ കഴിയുന്നതുകൊണ്ട് വലിയ വലിപ്പമുള്ള ഭൂമിയുടെ ആവശ്യവുമില്ല.
കടപ്പാട് ::Turtle Airships.
http://www.turtleairships.blogspot.com/
treehugger.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.