NBC 11 ആദ്യത്തെ green TV station

ഹരിത ഗൃഹ വാതകങ്ങളുടെ ഉത്പാദനത്തിലെ വളര്‍ച്ച എപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ സ്വന്തം ഉദ്വമനം കുറക്കുന്നതിന് വേണ്ടി അവര്‍ പ്രസംഗിക്കുന്നതൊന്നും പ്രാവര്‍ത്തികമാക്കാറില്ല. NBC 11 ഇതിനൊരപവാദം ആണ്. സാന്‍ ജോസില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഭൂമിയെ സംരക്ഷിക്കാന്‍ ഹരിത സ്രോതസുകളില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മാര്‍ച്ച് 7, 2008 ന് NBC 11 പവനോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ അമേരിക്കന്‍ ടി. വി സ്റ്റേഷന്‍ ആയി. NBC 11 ന്റെ ‘Ecologic’ പരിപാടിയുടെ ഭാഗമായാണിത്.

NBC 11 ജോലിക്കാരേയും, പ്രേക്ഷകരേയും പ്രാദേശിക വ്യവസായത്തേയും കാര്‍ബണ്‍ പാദമുദ്ര (footprints) കുറക്കാനും ജോലിസ്ഥലത്തെയും വീട്ടിലേയും ഊര്‍ജ്ജ ഉപഭോഗം കുറക്കുന്നതിനും ഈ പരിപാടി ബോധവത്കരിക്കുന്നു. വൈദ്യുതോപഭോഗം കുറക്കാന്‍ ആവശ്യമില്ലാത്ത ലൈറ്റുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യാന്‍ NBC 11 ജോലിക്കാരേ പ്രേരിപ്പിക്കുന്ന ഒരു ആഭ്യന്തര പരിപാടിയായിട്ടാണ് ഇത് ജനുവരിയില്‍ തുടങ്ങിയത്. രണ്ട് മാസത്തെ കുറഞ്ഞ വൈദ്യുതോപഭോഗത്തിന് ശേഷം NBC11, Renewable Energy Certificates ല്‍ നിക്ഷേപം തുടങ്ങി. കൂടാതെ പവനോര്‍ജ്ജ കമ്പനികളിലും.

ആഗോള താപനം തടയാന്‍ ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കാന്‍ NBC 11 പ്രേക്ഷകരെ ഉദ്ബോധിപ്പിക്കുന്നു. വന്‍തോതിലുള്ള പവനോര്‍ജ്ജത്തിന്റെ ഉപയോഗം ഉപഭോക്താക്കളുടെ വൈദ്യുത ബില്ല് ചെറുതാക്കാന്‍ സഹായിക്കും. ന്യൂയോര്‍ക്ക് സ്റ്റേറ്റ് പവര്‍ സിസ്റ്റത്തില്‍ 10% കൂടുതല്‍ പവനോര്‍ജ്ജം ഉപയോഗിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് $3 കോടി ഡോളര്‍ ലാഭം ഉണ്ടാകും. NBC11 യും 3Degrees യും തമ്മിലുള്ള partnership, renewable ഊര്‍ജ്ജത്തിന് വേന്റി Green-e Energy Certified Renewable Energy Certificates (RECs) വാങ്ങിയിട്ടുണ്ട്. ഇത് 2000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനം തടയുന്നതിന് തുല്ല്യമാണ്.

– from NBC11

ഒരു അഭിപ്രായം ഇടൂ