Bailout ഉം ആണവ നിയമങ്ങളും

പ്രൈസ്-ആന്‍ഡേര്‍സണ്‍ (Price-Anderson) നിയമം

പ്രൈസ്-ആന്‍ഡേര്‍സണ്‍ ആണവ വ്യവസായ Indemnity നിയമം ഒരു അമേരിക്കന്‍ ഫഡെറല്‍ നിയമാണ്. ഇത് 1957 ല്‍ ആണ് പാസാക്കിയത്. അന്നുമുതല്‍ ധാരാളം പ്രാവശ്യം ഉപയോഗത്തില്‍ വന്ന നിയമവുമാണിത്. 2026 ന് മുമ്പ് അമേരിക്കയില്‍ സ്ഥാപിച്ചിട്ടുള്ള സൈനികേതര ആണവ നിലയങ്ങളുടെ ബാദ്ധ്യത യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത് ഈ നിയമാണ്. ആണവ ദുരന്തങ്ങളുടെ ബാദ്ധ്യതാ liability claims ല്‍ നിന്ന് ആണവ കമ്പനികളേ രക്ഷിക്കുകയും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയും ചെയ്യുകയാണ് ഇതിന്റെ ധര്‍മ്മം.

ആണവ നിലയങ്ങളുടെ കണക്കാക്കാന്‍ പറ്റാത്ത അപകട സാദ്ധ്യത കാരണം സ്വകാര്യ സംരംഭകര്‍ ഈ വ്യവസായത്തില്‍ നിന്ന് മാറിനിന്നിരുന്നു. ആ അവസ്ഥ മാറ്റാന്‍ സ്വകാര്യ സംരംഭകര്‍ക്കുള്ള ഒരു incentive ആയാണ് ഈ നിയമം പ്രത്യക്ഷപ്പെട്ടത്. ഈ നിയമം ആണവോര്‍ജ്ജത്തിന്റെ അപകട സാധ്യത വിലകുറച്ച് (understates) കാണിക്കുന്നു. അതോടൊപ്പം നികുതി ദായകരുടെ പണം ദുരന്തത്തിന് പരിഹാരമുണ്ടാകാന്‍ ഉപയോഗികാം എന്നും വിധിക്കുന്നു. “The United States Public Interest Research Group” ന്റെ അഭിപ്രായത്തില്‍ ആണവ വ്യവസായത്തിനുള്ള ഈ “potential subsidy” ഏകദേശം $36.6 കോടി ഡോളര്‍ മുതല്‍ $350 കോടി ഡോളര്‍ വരെ പ്രതിവര്‍ഷം വരുമെന്നാണ്. അതായത് $35 ലക്ഷം മുതല്‍ $330 ലക്ഷം വരെ ഓരോ റിയാക്റ്ററിനും പ്രതി വര്‍ഷം. കൂടുതല്‍ പുതിയ വിശകലനം ചെയ്ത സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് അത് $23 ലക്ഷം പ്രതി റിയാക്റ്റര്‍-വര്‍ഷം അല്ലെങ്കില്‍ $23.7 കോടി ഡോളര്‍ പ്രതി വര്‍ഷം.
“മറ്റൊരു സര്‍ക്കാര്‍ ഏജന്‍സികളും ഇതുപോലെ നികുതി ദായകരുടെ പണം സ്വകാര്യ മേഖലക്ക് നല്‍കുന്നില്ല.” Public Citizen

അപകടം അനുഭവിച്ച കുടുംബങ്ങള്‍ പ്രൈസ്-ആന്‍ഡേര്‍സണ്‍ നിയമത്തിന്റെ ദയക്ക് വേണ്ടി കരയണം. സര്‍ക്കാര്‍ നികുതി ദായകരുടെ പണം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും.

എന്തിനുവേണ്ടി ഈ വേഷം കെട്ടുകളൊക്കെ? വാള്‍ സ്ട്രീറ്റിന്റെ 7000 കോടി കടം സര്‍ക്കാരേറ്റെടുക്കുന്നത് ഇതുപോലെ ആണ്. ലാഭം കുറച്ച് ആളുകള്‍ എടുക്കും. നഷ്ടം പൊതു ജനങ്ങളെല്ലാം ഏറ്റെടുക്കും.
ജനങ്ങള്‍ക്ക് എന്തുകാര്യം പൊന്നുരുക്കുന്നടത്ത്. നമുക്ക് റിയാലിറ്റി ഷോയും സീരിലും, സിനിമയും, താരങ്ങളുടെ സ്വകാര്യതയുമൊക്കെയില്ലെ സംസാരിക്കാന്‍.

ഇതാണ് അമേരിക്കയുടെ സ്ഥിതിയെങ്കില്‍ നമ്മുടെ കാര്യം പറയാനുണ്ടോ? 1984 ല്‍ നടന്ന ഭോപ്പാല്‍ ദുരന്തത്തില്‍ 8000 പേര്‍ അന്ന് മരിച്ചു. 23 വര്‍ഷങ്ങളായി എത്രയേറെ പേര്‍ മരിക്കുന്നു. എന്നാല്‍ ഇപ്പോഴും അവശേഷിക്കുന്നവര്‍ നീതിക്കു വേണ്ടി സമരം ചെയ്യുകയാണ്.
ബഹുരാഷ്ട്ര കുത്തക ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. അതുമൂലമേ നമുക്ക് ആ ജനതോട് നീതി നല്‍കാനാകൂ.

ഒരു അഭിപ്രായം ഇടൂ