ജല ദൗര്‍ലഭ്യം ആഫ്രിക്കയിലെ ഒരു വലിയ പ്രശ്നമാണ്. അവിടെ ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, ശുദ്ധ ജലത്തിന് വേണ്ടി ശരാശരി 6 മണിക്കൂര്‍ പ്രതി ദിനം ചിലവാക്കുന്നുണ്ട്. (ഇന്‍ഡ്യയിലെ ഗ്രാമ പ്രദേശങ്ങളും വ്യത്യസ്ഥമല്ല.) തെക്കെ ആഫ്രിക്ക, Mozambique, Swaziland, Zambia തുടങ്ങിയ സ്ഥലങ്ങളിലെ സമൂഹങ്ങള്‍ക്ക് വേണ്ടി ഒരു തെക്കെ ആഫ്രിക്കന്‍ NGO 1000 പ്രത്യേക തരം പമ്പ് നല്‍കി. കുട്ടികളുടെ ഒരു കളിയില്‍ നിന്നുമാണ് ഈ പമ്പ് 7 മീറ്റര്‍ വരെ പൊക്കത്തില്‍ ഉള്ള ടാങ്കിലേക്ക് ജലം പമ്പ് ചെയ്യുന്നത്. വൈദ്യുതി ഉപയോഗിച്ചല്ല ഈ പമ്പ് പ്രവര്‍ത്തിക്കുന്നത്. പകരം ഈ കളിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ അദ്ധ്വാനമാണ് വെള്ളം പമ്പ് ചെയ്യാനുള്ള ശക്തി നല്‍കുന്നത്. വട്ടത്തിലുള്ള ഒരു വളയത്തില്‍ ഘടിപ്പിച്ചിട്ടുള്ള കസേരകളില്‍ കുട്ടികള്‍ ഇരിക്കുന്നു. അവര്‍ കാലുപയോഗിച്ച് മുന്നോട്ട് തള്ളുമ്പോള്‍ ഈ വളയം കറങ്ങും. അതുമായി ഘടിപ്പിച്ചിട്ടുള്ള പമ്പും പ്രവര്‍ത്തിക്കുന്നു. അങ്ങനെ വെള്ളം ടാങ്കില്‍ എത്തുന്നു.
100 മീറ്റര്‍ താഴ്ച്ചയില്‍ നിന്ന് വെള്ളം വലിക്കാനുള്ള ശക്തി ഇതിനുണ്ട്. മിനിട്ടില്‍ 16 പ്രാവശ്യം കറങ്ങാനുള്ള ശക്തി കുട്ടികള്‍ നല്‍കുന്നുണ്ടെങ്കില്‍ ഈ പമ്പിന് മണിക്കൂറില്‍ 1400 ലിറ്റര്‍ ജലം 40 മീറ്റര്‍ വരെ പൊക്കത്തില്‍ പമ്പ് ചെയ്യാന്‍ കഴിയും
– from www.treehugger.com, http://www.playpumps.org
2008/04/11