Lieberman-Warner ആഗോള താപന നിയമം പരിഷ്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുക

വര്‍ഷങ്ങളായി ആഗോള താപനത്തെ അവഗണിച്ച അമേരിക്കന്‍ സെനറ്റ് ഹരിത ഗൃഹ വാതക മലിനീകരണം തടായന്‍ ഒരു നിയമം പാസാക്കുന്നു. സെനറ്റ് ഡെമോക്രാറ്റ്കള്‍ മുന്നോട്ട് വെച്ച ലെയിബെര്‍മാന്‍-വാര്‍ണര്‍ നിയമം 10,000 കോടി ഡോളര്‍ ആണ് ആഗോള താപനത്തിന് കാരണമായ വ്യവസായങ്ങള്‍ക്ക് അവരുടെ ഉദ്വമനം കുറക്കാന്‍ വേണ്ടി ചിലവാക്കുക. ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെച്ച ഉദ്വമന നിയന്ത്രണത്തേക്കാള്‍ കുറവ് നിയന്ത്രണം മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനെതിരെ Friends of the Earth Action സമരം സംഘടിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് നല്ല പദ്ധതികളാണ്. അവര്‍ പറയുന്നത് മലിനീകരണം നടത്തുന്നവര്‍ അതിന്റെ വില നല്‍കണമെന്നതാണ്. ശാസ്ത്രം പറയുന്ന കാര്‍ബണ്‍ നിയന്ത്രണവുമായി അത് ചേര്‍ന്ന് പോകുന്നുണ്ട്. ദുര്‍ബലമായ ലെയിബെര്‍മാന്‍-വാര്‍ണര്‍ നിയമത്തിന് പകരം സെനറ്റ് ഇത്തരം പ്ലാനുകളാണ് പ്രാവര്‍ത്തികമാക്കേണ്ടത്. ഏത് ആഗോള താപന നിയന്ത്രണ നിയമങ്ങളായാലും അത് ഈ രണ്ട് കാര്യങ്ങള്‍ അത്യാവശ്യമായി ചെയ്യണം.
1. polluters must pay. മലിനീകരണമുണ്ടാക്കുന്നവര്‍ അതിന്റെ വില നല്‍കണം
2. പ്രമുഖ ശാസ്ത്രജ്ഞര്‍ പറഞ്ഞതുപോലെ 2050 ആകുമ്പോഴേക്കും 1990 ലെ നിരപ്പിന്റെ 80% കുറവിലേക്ക് ഹരിത ഗൃഹ വാതകങ്ങളുടെ ഉത്പാദനം കുറച്ചു കൊണ്ടുവരിക.

– from Friends Of Earth

ഒരു അഭിപ്രായം ഇടൂ