അങ്ങനെ തന്നെ വിളിക്കണം. ഗ്നൂ/ലിനക്സ് എന്ന് വിളിക്കേണ്ട. ഡെബിയന്‍ ഗ്നൂ വില്‍ ആയിരക്കണക്കിന് പ്രോഗ്രാമുകള്‍ ഉണ്ട്. അതില്‍ 10-15 പ്രോഗ്രാമുകള്‍ നാം ദൈനം ദിനം ഉപയോഗിക്കുന്നു. GNU/Linux/Abiword/gnumeric/mysql/gtkmm/…. എന്ന് വിളിക്കുക അസൗകര്യമാണ്. അതുകൊണ്ട് ഗ്നൂ എന്ന് വിളിക്കുകയാണ് നല്ലത്. ലിനക്സ് കേര്‍ണല്‍ ഒരു പ്രധാന പ്രോഗ്രാമാണ്. എന്നാല്‍ അത് ഗ്നോം, kde, Abiword, Iceweasel പോലുള്ള ഒരു പ്രോഗ്രാം മാത്രമാണ്. എലാ പ്രോഗ്രാമുകള്‍ക്കും തുല്ല്യ പ്രാധാന്യം കിട്ടണം. POSIX complaint ആയ ഒരു കേര്‍ണലാണ് ലിനക്സ്. ഇന്ന് നമ്മള്‍ അത് ഉപയോഗിക്കുന്നു. നാളെ വേറൊന്ന് ഉപയോഗിച്ചേക്കാം. എന്നാല്‍ പ്രധാന കാര്യമെന്നാല്‍ നമ്മുടെ സ്വാതന്ത്ര്യമാണ്. ഗ്നൂ നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതാണ്.
അതുകൊണ്ട് ഗ്നു/ലിനക്സ് എന്ന് വിളിക്കേണ്ട. ഗ്നു എന്ന് മാത്രം വിളിക്കൂ.
കേര്‍ണല്‍ ഇല്ലാത്ത ഒരു അവസ്ഥ നമുക്ക് ആലോചിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് BIOS, device drivers, CPU, വൈദ്യുതി തുടങ്ങിയവ ഇല്ലാത്ത അവസ്ഥ. ആ രീതിയിലുള്ള ചിന്ത ഒരിക്കലും അവസാനിക്കില്ല. പ്രധാന കാര്യം സ്വാതന്ത്ര്യമാണ്. അതുപോലെ ഉപയോക്താവ് എങ്ങനെ കമ്പ്യൂട്ടറിനെ ഒന്നായി കാണുന്നു എന്നുള്ളതും.
ഉദാഹരണത്തിന്, നാം ഒരു വാഷിങ്ങ് മിഷീന്‍ വാങ്ങിയെന്ന് കരുതുക. നമുക്ക് ഏറ്റവും പ്രധാനമായ കാര്യം നമ്മുടെ തുണി, സോപ്പ്, വെള്ളം, വൈദ്യുതി ഇവയാണ്. നാം ഗിയര്‍ബോക്സ്, embedded പ്രോഗ്രാം തുടങ്ങിയവയുടെ ഗുണങ്ങള്‍ നോക്കാറില്ല. അത് നിര്‍മ്മാതാവിന്റെ പ്രശ്നങ്ങളാണ്.
കേര്‍ണല്‍ പ്രോഗ്രാമിന്റെ പ്രാധാന്യം കുറച്ചുകാണിക്കുകയല്ല ചെയ്യുന്നത്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആള്‍ക്കാര്‍ പ്രോഗ്രാമറുടെ വീക്ഷണ കോണില്‍ നിന്ന് മാറി ചിന്തിക്കേണ്ട സമയമായിട്ടുണ്ട്. നാം ആളുകളോട് അവരുടെ കമ്പ്യൂട്ടര്‍ എവിടെ എന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നത് 60% ല്‍ അധികം ആളുകള്‍ മോണിറ്റര്‍ ചൂണ്ടിക്കാണിക്കും. (സര്‍വ്വേ ഒന്നും ഞാന്‍ നടത്തിയിട്ടില്ല!). ഒരു സാധാരണ ഉപയോക്താവിന് അവന്റെ/അവളുടെ ഡാറ്റയും ആ ഡാറ്റാ കൈകാര്യം ചെയ്യാനുള്ള പ്രോഗ്രാമുകളാണ് പ്രധാനം.
അതുകൊണ്ട് സ്വതന്ത്ര സോഫ്ട്‌വെയര്‍ സംഘം സാധാരണ ഉപയോക്താവിനെ കൂടുതല്‍ ശ്രദ്ധിച്ച് കൂടുതല്‍ നല്ല documentation തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണം.