ശൂന്യാകാശത്തെ ചവറുകള്‍

ജര്‍മന്‍ പത്രമായ Frankfurter Allgemeine Zeitung (FAZ, German only) ശൂന്യാകാശത്തെ ചവറുകളേക്കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആ ഞെട്ടിപ്പിക്കുന്ന ചിത്രം നമ്മുടെ കണ്ണുതുറപ്പിക്കുന്നതാണ്. പരിണിത ഫലത്തെക്കുറിച്ചോര്‍ക്കാതെ കണ്ടെതെല്ലാം വലിച്ച് വാരിയെറിയുന്ന മാനവരാശിയുടെ രീതി നമുക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമുണ്ടാങ്കില്ലായിരിക്കാം. എന്നാല്‍ ഭാവി തലമുറക്ക് അതിന്റെ വില കൊടുക്കേണ്ടി വരും.

The ESA Space Debris Accumulation വീഡിയോ 1957 മുതല്‍ 2000 വരെയുള്ള സമയത്തെ ശൂന്യാകാശ ചവറുകളുടെ വളര്‍ച്ച കാണിക്കുന്നു. ESA യുടെ ശൂന്യാകാശ ചവറുകളെക്കുറിച്ച് പഠിക്കുന്ന വാള്‍ട്ടര്‍ ഫ്ലറി (Walter Flury) 10,000 ത്തോളം വരുന്ന മാലിന്യങ്ങളുടെ വിവരം തരുന്നു.

* 41% — miscellaneous fragments
* 22% — old spacecraft
* 13% — mission related objects
* 7% — operational spacecraft
* 7% — rocket bodies

ഭൂമിക്ക് ചുറ്റും കറങ്ങുന്ന വസ്തുക്കളില്‍ 93% ചവറും 7% പ്രവര്‍ത്തനക്ഷമമായ ഉപഗ്രഹങ്ങളുമാണ്. ഉയര്‍ന്ന വേഗതയില്‍ ഭൂമിയേ ചുറ്റുന്ന 1 സെന്റീ മീറ്റര്‍ വലിപ്പമുള്ള 50,000 ചെറു വസ്തുക്കള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആധുനിക ഷീല്‍ഡുകള്‍ക്ക് തടുക്കാന്‍ കഴിയുന്ന ഏറ്റവും കൂടിയ വലിപ്പമാണ് 1 സെന്റീ മീറ്റര്‍. 1 mm വലിപ്പമുള്ള വസ്തുക്കളുടെ കൂട്ടിയിടി കാരണം സ്പേസ് ഷട്ടിലുകളുടെ ജനാലകള്‍ 80 പ്രാവശ്യമാണ് മാറിയിട്ടുള്ളത്.

– from treehuggers

ഒരു അഭിപ്രായം ഇടൂ