1. ജൈവ ഇന്ധനം – 2005-2006 കാലയളവില്‍ ജൈവ ഇന്ധന ഉത്പാദനത്തിന് വേണ്ടി ധാന്യങ്ങള്‍ (പ്രധാനമായി ചോളം) ഉപയോഗിച്ചതായി International Grain Council ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 44% വളര്‍ച്ചയായിരുന്നു ഈ ഉപയോഗത്തിന്. ഈ കൂടിയ ഡിമാന്റ് ചോളത്തിന്റെ വിലയേ മാത്രമല്ല ബാധിച്ചത്. എതനോള്‍ അഭിവൃദ്ധിയില്‍ കര്‍ഷകര്‍ ഗോതമ്പ്, സോയ, തുടങ്ങിയ മറ്റ് വിളകളുടെ കൃഷി കുറച്ചു. വന്‍തോതിലുള്ള ചോളകൃഷി വളങ്ങളുടേയും GMO വിത്തുകളുടേയും വില, ചോള-ബെല്‍റ്റിലെ ഭൂമിയുടെ വാടക ഒക്കെ വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍ കൃഷി ചിലവ് വന്‍തോതില്‍ കൂടി. കഴിഞ്ഞ 3 വര്‍ഷത്തെ ആഹാരത്തിന്റെ വില കൂട്ടുന്നതില്‍ ജൈവ ഇന്ധങ്ങള്‍ നാലിലൊന്ന് മുതല്‍ നാലില്‍ മൂന്ന് വരെ പങ്ക് വഹിച്ചുവെന്ന് International Food Policy Research Institute ന്റെ ഗവേഷണം വെളിച്ചത്ത് കൊണ്ടുവരുന്നു.
2. കാലാവസ്ഥാമാറ്റം – വലിയ കാര്‍ഷിക ഉത്പാദന മേഖലയായ തെക്കന്‍ ആസ്ട്രേലിയ കഴിഞ്ഞ 6 വര്‍ഷങ്ങളായി നിഷ്ഠൂരമായ വരള്‍ച്ചയില്‍ ആണ്. ദക്ഷിണാഘണ്ഡത്തിലെ (?) ഏറ്റവും വലിയ അരി മില്ലായ Deniliquin mill ഒരിക്കല്‍ 2 കോടി ആളുകള്‍ക്കുള്ള ധാന്യങ്ങള്‍ process ചെയ്യുമായിരുന്നു. എന്നാല്‍ 6 വര്‍ഷത്തെ വരള്‍ച്ച ആസ്ട്രേലിയയുടെ നെല്ലുല്‍പ്പാദനം 98% കുറയാന്‍ കാരണമാകുകയും ആ മില്ലിനെ കഴിഞ്ഞ് ഡിസംബറില്‍ തകര്‍ക്കുകയും ചെയ്തു. വെള്ളപ്പൊക്കവും കീടങ്ങളുടെ ആക്രമണവും മൂലം തെക്ക് കിഴക്കന്‍ ഏഷ്യയിലേയും ഇന്‍ഡ്യയിലേയും നെല്ലുത്പാദനം കുറഞ്ഞു.
3. സര്‍ക്കാര്‍ അധീനതയിലുള്ള ധാന്യ ശേഖരത്തിന്റെ കുറവ്.
സാധാരണയായി രാജ്യങ്ങള്‍ അവര്‍ക്ക് വേണ്ട ഭഷ്യ ധാന്യങ്ങള്‍ അവര്‍ തന്നെ ശേഖരിച്ച് സൂക്ഷിക്കുകയാണ് പതിവ്. ഇത് ക്ഷമകാലത്തും മറ്റും ധാന്യങ്ങളുടെ വിലകുറക്കാന്‍ സഹായിക്കും. എന്നല്‍ നവ ലിബറല്‍ സാമ്പത്തിക സിദ്ധന്ത പ്രകാരം സര്‍ക്കാര്‍ ധാന്യ കലവറകള്‍ മാര്‍ക്കറ്റിനെ വൈകൃതമാക്കുന്നു എന്നാണ്. അതുകൊണ്ട് സര്‍ക്കാര്‍ കലവറകളൊക്കെ ഇല്ലാതെയാക്കി.
ഈ റിപ്പോര്‍ട്ട് അമേരിക്കയിലെ പ്രധാന ധാന്യങ്ങളുടെ ഉത്പാദനവും ഉപഭോഗവും പ്രതിപാദിക്കുന്നു. പേജ് 12 നോക്കുക. “ending stocks” എന്നത് മാര്‍ക്കറ്റ് കൈവശം വെച്ചിട്ടുള്ള ധാന്യങ്ങളാണ്. അതായത് അതത് വര്‍ഷത്തെ ഉത്പാദനം – ഉപഭോഗം. 2005-2006 ല്‍ ending stocks 5,776 കോടി ലിറ്റര്‍ (1.9 billion bushels) ആയിരുന്നത് 2007-2008 കാലത്ത് 3,648കോടി ലിറ്റര്‍ (1.2 billion bushels) ആയി കുറഞ്ഞു. USDA പറയുന്നത് ഇത് 36% കുറവാണെന്നാണ്. ചോള കൃഷി നടത്തുന്ന നിലങ്ങളില്‍ 12% വര്‍ദ്ധനവ് ഉണ്ടായിട്ട് കൂടിയാണ് ഈ കുറവ്.
ഇനി “CCC” എന്ന ലൈന്‍ നോക്കുക. CCC (Commodity Credit Corporation) 1933 ല്‍ അമേരിക്കന്‍ സര്‍ക്കാര്‍ കാര്‍ഷിക വരുമാനത്തേയും വിലയേയും പിടിച്ചുനിര്‍ത്താനും സഹായിക്കാനും തുടങ്ങിയ ഏജന്‍സി ആയിരുന്നു. അത് അമേരിക്കയില്‍ കാര്‍ഷിക സാധനങ്ങളുടെ ലഭ്യതയും അവയുടെ നല്ല വിതരണവും ഉറപ്പാക്കി. ആ CCC ലൈന്‍ റിപ്പോര്‍ട്ടില്‍ വലിയ പൂജ്യമായി കാണാം. ഈ അതിജീവന സിദ്ധാന്തക്കാരുടെ (survivalists) മന്ദബുദ്ധി ആശയങ്ങള്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ സര്‍ക്കാര്‍ ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തലാക്കി. [നമ്മുടെ FCI അടച്ച് പൂട്ടി ധാന്യങ്ങള്‍ റിലയന്‍സ് പോലുള്ള കുത്തകള്‍ക്ക് വാങ്ങാന്‍ അവസരം ഉണ്ടാക്കി കൊടുത്തത് ഓര്‍ക്കുക.]
[എന്നാല്‍ സാമ്പത്തിക രംഗം തകര്‍ന്നപ്പോള്‍ അവര്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെടുകയും സര്‍ക്കാര്‍ 70,000 കോടി ഡോളര്‍ ആണ് ഒഴുക്കിയത്. ഇതുവരെ സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടരുതെന്ന് ലോകം മുഴുവന്‍ പറഞ്ഞു നടന്നു. അവര്‍ക്ക് സ്വയം പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ സഹായം തട്ടിയെടുത്തു!]
4. മറ്റ് പുത്തന്‍ ലിബറല്‍ നയങ്ങള്‍
1940 ല്‍ ഹെയിത്തി (Haiti) അവര്‍ക്ക് വേണ്ട 80% ഭക്ഷ്യ ധാന്യങ്ങള്‍ ഉത്പാദിപ്പിച്ചു. കാപ്പി, പഞ്ചസാര, ഇറച്ചി, ചോക്കളേറ്റ് തുടങ്ങിയവ കയറ്റുമതി ചെയ്തു. ഇന്ന് അവര്‍ ആവശ്യമുള്ളതിന്റെ പകുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അവരുടെ പ്രതിശീര്‍ഷ ആഹാര ഉത്പാദനം 1980 ന് ശേഷം മൂന്നിലൊന്നായി കുറഞ്ഞു. എന്തുകൊണ്ട്? അഴുമതി നിറഞ്ഞ സര്‍ക്കാര്‍ IMF ന്റേയും ലോക ബാങ്കിന്റേയും താളത്തിന് തുള്ളി വില കുറഞ്ഞ വിദേശ മാര്‍ക്കറ്റിന് വേണ്ടി സ്വന്തം കാര്‍ഷിക മാര്‍ക്കറ്റ് തുറന്നുകൊടുത്തു. ഒപ്പം സര്‍ക്കാരിന്റെ കാര്‍ഷിക ചിലവ് കുറച്ചു. വിദേശത്തുനിന്നുള്ള വിലകുറഞ്ഞ ഇറക്കുമതിയുടെ ഒഴുക്കിനും നാടിലെ കര്‍ഷരുടെ കൂട്ട പാലായനത്തിനും കാരണമായി. നഗരങ്ങളില്‍ നല്ല ജോലിക്ക് സാദ്ധ്യത അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ അവിദഗ്ധ തൊഴില്‍ ചെയ്ത് ജീവിതവൃത്തി കണ്ടെത്തി. പിന്നീട് ഭക്ഷ്യ ധാന്യങ്ങളുടെ വില കൂടിയപ്പൊള്‍ പട്ടിണിയിലേക്ക് രാജ്യം നീങ്ങി. [ലോകം മുഴുവന്‍ കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ സബ്സിഡികള്‍ വെട്ടിക്കുറക്കാന്‍ ആവശ്യപ്പെട്ട IMF ഉം ലോക ബാങ്കും തങ്ങളുടെ സ്വന്തമായ സമ്പന്ന രാജ്യങ്ങളില്‍ കാര്‍ഷിക കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതില്‍ സബ്സിഡികള്‍ നല്‍കി. ഹെയിത്തിയിലെതാണെന്ന് തോന്നുന്നു പ്രസിഡന്റ് “നിങ്ങളുടെ സബ്സിഡികള്‍ ഞങ്ങളുടെ കര്‍ഷകരെ കൊല്ലുന്നു” എന്നൊരു പ്രസംഗം UN ല്‍ നടത്തിയത്]
5. ഊര്‍ജ്ജത്തിന്റെ കൂടുന്ന വില
പെട്രോളിയത്തിന്റേയും പ്രകൃതി വാതകത്തിന്റേയും വില കൂടുന്നതും ആഹാരത്തിന് വില കൂടാന്‍ കാരണമായി. കൃത്രിമ നൈട്രജന്‍ വള നിര്‍മ്മാണത്തിന് പ്രകൃതിവാതകം ഒരു അസംസ്കൃത വസ്തുവാണ്. വ്യാവസായിക കൃഷിയുടെ പ്രധാന ഘടകം. അതിന്റെ വിലയും വളരെ അധികം കൂടി.
6. ഊഹക്കച്ചവടം
hedge funds പോലുള്ള വലിയ നിക്ഷേപ സംഘങ്ങള്‍ വാള്‍ സ്റ്റ്രീറ്റ് ജേണല്‍ പറയുന്നതുപോലെ “unprecedented levels of financial speculation in grain-futures markets” ചെയ്യുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കുള്ള ഈ കാലത്ത് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ നിന്നും derivatives ല്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന ഈ ഫണ്ടുകള്‍ എവിടെനിന്നെങ്കിലും ഇത്തിരി സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ തീവൃമായി ശ്രമിക്കുകയാണ്. “ഊഹക്കച്ചവട പണത്തിന്റെ വന്‍തോതിലുള്ള കഴിഞ്ഞ ഡിസംബറിലേയും ജനുവരിയിലേയും പോലുള്ള ഒഴുക്ക് മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തെ ഒക്കെ തകര്‍ത്ത് ഒരു ബലൂണ്‍ പോലെ വിലക്കയറ്റം ഉണ്ടാക്കും.” National Association of Wheat Growers ന്റെ ഒരു വക്താവ് പറഞ്ഞു.
– from gristmill