പാം ഓയില്‍ വിരുദ്ധ സമരത്തിന്റെ വിജയം ഗ്രീന്‍പീസ് അറിയിച്ചു. കഴിഞ്ഞ 5 ദിവസങ്ങളായി food and cosmetics രാക്ഷസനായ യൂണീലിവറിനെതിരെ(Unilever) ഗ്രീന്‍പീസ് സമരത്തിലായിരുന്നു. യൂണീലിവര്‍ പാം ഓയില്‍ വാങ്ങിയിരുന്നത് മഴക്കാടുകള്‍ നശിപ്പിച്ച് അവിടെ പാം ഓയില്‍ കൃഷി നടത്തുന്ന കമ്പനികളില്‍ നിന്നുമായിരുന്നു പാം ഓയില്‍ വാങ്ങിയിരുന്നത്. പാം ഓയിലിന്റെ വലിയ ഉപഭോക്ത്താവായ യൂണീലിവര്‍, ലോകത്തിലെ പാം ഓയില്‍ ഉപയോഗത്തിന്റെ 5% ഉപയോഗിക്കുന്നു. ഇന്‍ഡോനേഷ്യയിലെ മഴകാടുകള്‍ നശിപ്പിക്കുകയും ഒറാങ്ങ് ഉട്ടാന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതില്‍ യൂണീലിവറിനുള്ള പങ്കിനേക്കുറിച്ച് ഗ്രീന്‍പീസ് പഠനം നടത്തുകയും അതിന്റെ അടുസ്ഥാനത്തിലാണ് ഈ സമരം അവര്‍ നടത്തിയത്.
– from greenpeace
http://www.greenpeace.org/usa/press-center/reports4/how-unilever-palm-oil-supplier
http://www.greenpeace.org/usa/news/unilever-s-monkey-business
NB: To get English version, remove ml from URL and refresh the browser.