കാര്‍ബണ്‍ കച്ചവടം ജനങ്ങളെ കൊല്ലുന്നു

“carbon trading” എന്ന വാക്ക് പാരിസ്ഥിതിക ഉത്തരവാദിത്തം ഉയര്‍ത്തുന്നത്തിന്റെ വാണിജ്യ നാമമാണ്. carbon trading പരിപാടികളില്‍ ഊര്‍ജ്ജ കമ്പനികളും മറ്റുള്ളവരും ഒന്നുകില്‍ അവരുടെ കാര്‍ബണ്‍ ഉദ്വമനം കുറക്കാമെന്ന് സമ്മതിക്കുകയോ മലിനീകരണം നടത്താനുള്ള അവകാശം വാങ്ങുകയോ ആണ് ചെയ്യുന്നത്. ചിലവ് കുറഞ്ഞ രീതിയില്‍ ഉദ്വമനനിയന്ത്രണം നടത്തുന്ന സ്ഥാപനങ്ങളിലേക്ക് നിക്ഷേപങ്ങളെ തിരിച്ചുവിടുന്നതില്‍ കാര്‍ബണ്‍ മാര്‍ക്കറ്റ് സഹായകമാണെന്ന് ഐക്യ രാഷ്ട്ര സഭ അവകാശപ്പെടുന്നു. എന്നാല്‍ തദ്ദേശീയ നേതാക്കളും സ്വതന്ത്ര കാലാവസ്ഥാ വ്യതിയാന വിദഗ്ദ്ധരും ഇതിനോട് യോജിക്കുന്നില്ല. “ഇത് പണമുണ്ടാക്കാനുള്ള ഒരു പുതിയ വഴിയാണ്”, IEN ന്റെ ജിഹാന്‍ ഗീറോണ്‍ (Jihan Gearon) പറയുന്നു. “ഇതിന് പരിസ്ഥിതി സംരക്ഷണമായിട്ടോ തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങളുമായോ ഒരു ബന്ധവുമില്ല.”

വാഷിങ്ങ്‌ടണ്‍ ഡിസി ആസ്ഥാനമായിട്ടുള്ള Institute for Policy Studies (IPS) നടത്തിയ പഠനത്തിന്റെ പ്രധാന എഴുത്തുകാരി ആയ ജാനറ്റ് റെഡ്മന്‍ (Janet Redman), കാര്‍ബണ്‍ കച്ചവടത്തില്‍ ലോക ബാങ്കിന്റെ പങ്കിനേയും പരാമര്‍ശിച്ചു. “ഇത് കാലാവസ്ഥാ മാറ്റത്തിന്റെ പേരില്‍ പണമുണ്ടാക്കുകയും എന്നാല്‍ അതിന്റെ പരിഹാരത്തിന് വേണ്ടി ഒന്നും ചെയ്യാതിരിക്കുകയുമാണ് ചെയ്യുന്നത്.” ബാങ്കിന്റെ OneWorld പരിപാടിയെക്കുറിച്ച് അവര്‍ പറഞ്ഞു. “അത് അപകടകരാമാം വിധം counterproductive ആണ്.” കാര്‍ബണ്‍ ചന്ത തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതെയാക്കുകയും മലിനീകരണവും കാലാവസ്ഥാമാറ്റവും കൂടുതലാക്കുകയും ചെയ്യും.

IPS ന്റെ റിപ്പോര്‍ട്ടിന്റെ 79-ാം താള് “World Bank: Climate Profiteer” എന്ന തലക്കെട്ടോടെയാണ് തുടങ്ങുന്നത്. മലിനീകരണം ഉണ്ടാക്കാത്ത ഊര്‍ജ്ജ സ്രോതസുകളില്‍ നിക്ഷേപിക്കുന്നതിന് പകരം ബാങ്ക് കൂടുതല്‍ പ്രാധാന്യവും നിക്ഷേപവും നടത്തുന്നത് ഫോസില്‍ ഇന്ധന വ്യവസായത്തിനാണ്. “അവര്‍ കാലാവസ്ഥാ പ്രതിസന്ധിയുടെ രണ്ട് വശത്തും പണം മുടക്കുന്നു.”, റെഡ്മന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ലോക ബാങ്ക് 150 കോടി ഡോളറില്‍ കൂടുതല്‍ ഫോസില്‍ ഇന്ധന കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ബാങ്കും മിക്ക രാജ്യങ്ങളും തദ്ദേശീയ ജനങ്ങളുടെ അംഗീകാരത്തോടെ പദ്ധതികള്‍ തുടങ്ങുന്നതില്‍ വിമുഖതകാണിക്കുന്നു. ബാങ്കിന്റെ $200 കോടി ഡോളര്‍ portfolio ല്‍ 80% വും ചിലവാക്കിയിരിക്കുന്നത് മലിനീകരണം നടത്തുന്ന വ്യവസായങ്ങള്‍ക്കാണ്.

ലോകത്തെ 11% വനം സംരക്ഷിക്കുന്ന തദ്ദേശീയ ജനങ്ങള്‍ക്ക് ചെറിയ കാര്‍ബണ്‍ പാദമുദ്രയാണെന്നും അവര്‍ക്ക് ആഗോള താപനത്തിലുള്ള പങ്ക് വളരെ കുറവാണെന്നും ബാങ്ക് സമ്മതിക്കുന്നുണ്ട്. “ഞങ്ങള്‍ അമ്മയായ ഭൂമിയെ ബഹുമാനിക്കുന്നുണ്ട് . പരിസ്ഥിതി നാശത്തിന് കാരണക്കാര്‍ സര്‍ക്കാരും കോര്‍പ്പറേറ്റുമാണ്.” ബ്രസീലിലെ ആമസോണ്‍ പ്രദേശത്തുനിന്നുള്ള തദ്ദേശീയ പ്രവര്‍ത്തകന്‍ ആയ Marcos Terena പറയുന്നു.

ദശലക്ഷക്കണക്കിന് സ്പീഷീസുകളുടെ നിലനില്‍പ്പ് ലോകത്തെ 37 കോടി തദ്ദേശീയ (indigenous) ജനങ്ങളുടെ വീക്ഷണം കൊണ്ടാണെന്ന് ജൈവ വൈവിദ്ധ്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര treaty കരുതുന്നു.

– from us.oneworld.net , www.ips-dc.org

2 thoughts on “കാര്‍ബണ്‍ കച്ചവടം ജനങ്ങളെ കൊല്ലുന്നു

  1. കാര്‍ബണ്‍ ക്രെഡിറ്റ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നുണ്ടോ? കേരളത്തിലെ പ്രാഥമിക ക്ഷീരസംഘങ്ങള്‍ വഴി മില്‍മ്മ, ബയോഗ്യാസ് പ്ലാന്റ് ഉള്ള ക്ഷീരകര്‍ഷകര്‍ക്ക് 1000രൂ മുതല്‍ 4000രൂ വരെപ്രതിവര്‍ഷം 5 വര്‍ഷത്തേക്ക് കൊടുക്കാമെന്നു പറയുന്നു. ഇതുവെല്ലതും നടക്കുന്നതാണോ?

  2. അതേ പോലുള്ള ഒരു വാര്‍ത്ത ഞാനും കേട്ടു. പരിഷത്തിന്റെ പുകയില്ലാത്ത അടുപ്പ് ഉപയോഗിക്കന്നവര്‍ക്ക് ഒരു അപേക്ഷാ ഫോറം ഏതോ ഏജന്‍സിക്ക് നല്‍കിയാല്‍ വര്‍ഷം തോറും 1000/- രൂപാ നല്‍കുമെന്ന്. വേറൊരു തട്ടിപ്പ് പുല്ലു വളര്‍ത്തലിനാണ്. ഭൂമി വെറുതെ ഇട്ടാല്‍ പുല്ല് വളരും അത് അന്തരീക്ഷത്തില്‍ നിന്ന് CO2 വലിച്ചെടുക്കും. അതിനും ഉണ്ട് കാര്‍ബണ്‍ ക്രെഡിറ്റ്.
    ദരിദ്ര രാജ്യങ്ങളിലെ ദരിദ്ര ജീവിതരീതി കാര്‍ബണ്‍ ക്രെഡിറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നു പോലെയാണ്. അതിന്റെ പേരില്‍ വികസിത രാജ്യങ്ങള്‍ക്ക് വീണ്ടും മലിനീകരണം നടത്താന്‍ ഉണ്ടാക്കിയ തട്ടിപ്പാണ് കാര്‍ബണ്‍ ക്രെഡിറ്റ് .

ഒരു അഭിപ്രായം ഇടൂ