ഓരോ വര്‍ഷവും ബ്രിട്ടണ്‍കാര്‍ 2000 കോടി ഡോളറിന്റെ ആഹാരം ആണ് ഉപയോഗിക്കാതെ വലിച്ചെറിയുന്നത്. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 300 കോടി ഡോളര്‍ കൂടുതലാണിത്. ഒരു വൃദ്ധന്‍ തുടങ്ങി ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ഒരു ശരാശരി വീട്ടില്‍ നിന്ന് 630 ഡോളറും കുട്ടികളുള്ള കുടുംബത്തില്‍ നിന്ന് 915 ഡോളറും ഭക്ഷണ സാധനങ്ങളാണ് ഉപയോഗ ശൂന്യമാകുന്നത്. നഷ്ടപ്പെടുത്തുന്ന ആഹാരത്തില്‍ 900 കോടി ഡോളര്‍ തുറന്ന് നോക്കുക പോലും ചെയ്യാത്ത ആഹാരമാണ്. വീട്ടിലെ വേസ്റ്റ് ബിനില്‍ നിക്ഷേപിച്ചിട്ടുള്ള 130 ലക്ഷം തുറന്നിട്ടില്ലാത്ത തൈര് പാത്രവും, 5,500 കോഴിയും 440,000 ഊണും അതില്‍ ഉള്‍പ്പെടും. ബാക്കിയുള്ളത് വീട്ടില്‍ പാകം ചെയ്യുന്ന ആഹാരമാണ്. കണക്ക്കൂട്ടല്‍ പിഴച്ചിതിനാല്‍ അധികം ഉണ്ടാക്കുന്ന ഈ ആഹാരം ഉപയോഗിക്കാതെ കളയുകയാണ്. ഉപയോഗിക്കാന്‍ കഴിയുമായിരുന്ന ആഹാരമാണ് ഈ 2000 കോടിയും. ഈ പാഴ്ച്ചിലവ് ഒഴുവാകാന്‍ കഴിഞ്ഞാല്‍ വലിയ അളവ് CO2 ഉദ്വമനം ഒഴുവാക്കാന്‍ കഴിയും. റോഡില്‍ ഓടുന്ന 5 കാറില്‍ ഒരണ്ണത്തിന്റെ എന്ന തോതിലുള്ള മലിനീകരണമാണിത്.
ഇംഗ്ലണ്ടിലും വേയില്‍സിലും 2,715 വീടുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. അതില്‍ 2,138 വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതില്‍ നിന്നും കണ്ടെത്താനായത് എന്ന് Wrap ന്റെ chief executive Liz Goodwin പറഞ്ഞു. “പാഴാകിയ ആഹാരത്തിന് വലിയ പാരിസ്ഥിതിക ബന്ധം ഉണ്ട്. ഇത് എല്ലാവരുടേയും പ്രശ്നമാണ്. ഉപഭോക്താക്കള്‍, കച്ചവടക്കാര്‍, പ്രാദേശിക, കേന്ദ്ര സര്‍ക്കാരുകള്‍ എല്ലാവരുടേതും. ഇത് എങ്ങനെ ആഹാരം പാക്ക് ചെയ്യുന്നു, വില്‍ക്കുന്നു, വീട്ടില്‍ എങ്ങനെ സംരക്ഷിക്കുന്നു, വീട്ടില്‍ എങ്ങനെ പാകം ചെയ്യുന്നു, പിന്നീട് വലിച്ചെറിയുന്നു എന്നതിലൊക്കെ ഒരു ചര്‍ച്ച ഉണ്ടാക്കാന്‍ ഈ വിവരം സഹായകമായിരിക്കും.”
– from www.guardian.co.uk
നമ്മുടെ രാജ്യത്തും ആഹാര സാധനങ്ങള്‍ ഉപയോഗ ശൂന്യമാക്കാറുണ്ട്. അതിന്റെ കണക്കൊന്നുമില്ല. എന്നാലും സമ്പന്ന രാജ്യങ്ങളില്‍ ഇതില്‍ കൂടുതലാകാനുള്ള കാരണം അവര്‍ ആവശ്യത്തിലധികം സമ്പന്നരായതുകൊണ്ടാണ്. അവരുടെ സമ്പത്ത് യഥാര്‍ത്ഥത്തില്‍ വികസ്വര രാജ്യങ്ങളില്‍ നിന്ന് കൊണ്ടുപോകുന്ന വിഭവങ്ങളാണ്. നമ്മള്‍ കോളയോ, പെപ്സിയോ, അക്വാഫിനയോ ഒക്കെ കുടിക്കുമ്പോള്‍ അറിയുക നാം സമ്പന്ന രാജ്യങ്ങളെ കൂടുതല്‍ സമ്പന്നരാക്കുകയാണെന്ന്. മറ്റുരാജ്യങ്ങളുമായി വ്യാവസായിക ബന്ധം വേണം, എന്നാല്‍ അത് വെള്ളം കുപ്പിയില്‍ ആക്കാന്‍ പോലുള്ളതിന് വേണ്ടി ആകരുത്.
വിദേശ കമ്പനി ഉത്പന്നങ്ങളുടെ ഉപയോഗം കഴിവതും കുറക്കുക.