കാലിഫോര്‍ണിയയിലെ വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന peregrine falcons എന്ന പരുന്തുകളുടെ മുട്ടയില്‍ വനത്തില്‍ ജീവിക്കുന്ന അതേയിനം പരുന്തുകളുടെ മുട്ടയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ വിഷവസ്തുക്കള്‍ ഒരു പുതിയ പഠനം കണ്ടെത്തി. ഉപഭോഗവസ്തുക്കളില്‍ തീ പിടിക്കാതിരിക്കാനുപയോഗിക്കുന്ന രാസ വസ്തുക്കളാണ് കണ്ടെത്തിയത്. San Francisco, Long Beach, Los Angeles and San Diego തുടങ്ങിയ സ്ഥലങ്ങളിലാണ് പഠനം നടത്തിയത്. ഫോം മെത്തകള്‍, കൃത്രിമ നാരുകകള്‍, ടെലിവിഷന്റേയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടേയും കവറുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന PBDE എന്ന പേരില്‍ അറിയപ്പെടുന്ന തീപിടുത്തം തടയുന്ന രാസവസ്തുക്കളാണ് ഇത്.
ഇരപിടിക്കുന്ന ഈ പക്ഷികള്‍ക്ക് മണിക്കൂറില്‍ 320കിലോമീറ്റര്‍ പറക്കാന്‍ ശേഷിയുണ്ട്. പ്രാവുകളേയും മറ്റ് പക്ഷികളേയുമാണ് ഇവ വേട്ടയാടുന്നത്. അവയാകാം ഇത്തരം രാസ വസ്തുക്കള്‍ അടങ്ങിയ വസ്തുക്കള്‍ ഭക്ഷിച്ച് ആഹാരശൃംഖലയിലേക്ക് ഈ രാസ വസ്തുക്കളേ എത്തിക്കുന്നത്. മനുഷ്യനും ഈ രാസവസ്തുക്കളുമായി സമ്പര്‍ക്കത്തിലാണ്. നമ്മള്‍ വീട്ടിനകത്തെ പൊടി ശ്വസിക്കതിലൂടെയും തൊലിയിലോടെയും ഇവ അകത്താക്കുന്നു.
“നഗരത്തിലെ ജീവിതം മൂലം രാസ വസ്തുക്കള്‍ എത്രമാത്രം നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ടെന്നതിന്റെ ഒരു സൂചകമാണ് അവിടെ ജീവിക്കുന്ന വന്യജീവികള്‍ നമ്മോട് പറയുന്നത്. അവയില്‍ നിന്നുള്ള അറിവ് നമ്മുടെ കുടുംബങ്ങളിലുള്ള ലോലമായ അംഗങ്ങളായ കുട്ടിക, ഗര്‍ഭിണികള്‍ തുടങ്ങിയവരെ സംരക്ഷിക്കാന്‍ സാഹായകമാണ്.” California Environmental Protection Agency യുടെ Environmental Chemistry Laboratory ലെ ഗവേഷക സയിന്റിസ്റ്റായ കിം ഹൂപര്‍ (Kim Hooper) പറഞ്ഞു.
PBDE യുടേയും polybrominated diphenyl ethers ന്റേയും ആധിക്യം വളര്‍ന്ന് വരുന്ന ഒരു വലിയ പ്രശ്നമായാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഈ അഗ്നിശമന രാസവസ്തുക്കളെ endocrine disrupters എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. അവ തൈറോയിഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. തലച്ചോറിന്റേയും നാഡീവ്യവസ്ഥയുടേയും ശരിയായ വികാസത്തിന് ഈ ഹോര്‍മോണ്‍ അവശ്യമാണ്. പരീക്ഷണശാലയില്‍ എലികളിലും മറ്റും നാഡീവ്യവസ്ഥയെ തകര്‍ക്കാന്‍ കഴിയുന്ന അത്ര അളവിലാണ് പരുന്തുകളുടെ മുട്ടകളില്‍ കണ്ട ഈ രാസ വസ്തുക്കളുടെ അളവ്. ഹൂപര്‍ വ്യാകുലപ്പെടുന്നു.
അഗ്നിശമന രാസവസ്തുക്കളേയും കുപ്രസിദ്ധമായ PCB എന്ന polychlorinated biphenyls തമ്മില്‍ ശാസ്ത്രജ്ഞര്‍ താരതമ്യം ചെയ്തു നോക്കി. PCB യും വന്യജീവികളെയും മനുഷ്യരേയും ദോഷമായി ബാധിക്കുന്ന ഒരു രാസവസ്തു ആണ്. ട്രാന്‍സ്ഫോര്‍മറുകളുടേയും കപ്പാസിറ്ററുകളുടേയും insulator ആയി അവ വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. അവയുടെ ദോഷം മനസിലാക്കിയതിനാല്‍ 30 വര്‍ഷം മുമ്പ് ഇവയെ നിരോധിച്ചു. എന്നാല്‍ ഇപ്പോഴും San Francisco Bay അവയുടെ സാന്നിദ്ധ്യം ഉണ്ട്. പക്ഷികളില്‍ PCB യുടെ അളവ് കുറയുന്നതിനനുസരിച്ച് ഇപ്പോള്‍ പകരക്കാരായ PBDE യുടെ അളവ് കൂടുന്നു.
PBDE യുടെ octa, penta മിശ്രിതങ്ങളെ നിരോധിച്ച ആദ്യ അമേരിക്കന്‍ സംസ്ഥാനം കാലിഫോര്‍ണിയ ആണ്. രണ്ട് വര്‍ഷം മുമ്പ്. വടക്കന്‍ കാലിഫോര്‍ണിയയിലെ സ്ത്രീകളുടെ മുലപ്പാലിലും കോശങ്ങളിലുമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അളവില്‍ PBDE കണ്ടതെന്ന് ഹൂപറും Myrto Petreas നയിക്കുന്ന സംഘം പറയുന്നു.
മൂന്നാമത്തെ ഒരു മിശ്രിതമായ deca ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. 70% PBDEകളും consumer products ല്‍ ആണ് ഉപയോഗിക്കുന്നത്. എല്ലാ brominated and chlorinated flame retardant നേയും നിരോധിക്കാന്‍ ഒരു നിയമം (AB706) അസംബ്ലി അംഗമായ Mark Leno, D-San Francisco കൊണ്ടുവന്നിട്ടുണ്ട്.
deca വേഗം നശിച്ച് മറ്റ് PBDEകളായി മാറുന്നതിനാല്‍ അവയെ കണ്ടെത്തുക പ്രയാസകരമാണ്.
പരുന്ത് കൂടാതെ മറ്റ് വേട്ടയാടുന്ന പക്ഷികളേക്കുറിച്ച് പഠിക്കാനും ശാസ്ത്രജ്ഞര്‍ പദ്ധതി ഇട്ടിട്ടുണ്ട്. DDT യും മറ്റ് ക്ലോറിനേറ്റഡ് രാസ വസ്തുക്കളും അവയുടെ മുട്ടയുടെ തോടിന്റെ കനം കുറക്കുകയും മുട്ടകള്‍ പൊട്ടിപ്പോകാന്‍ കാരണമാക്കുകയും ചെയ്തതുകൊണ്ട് അവയുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. PBDE യും ഇത് തന്നെ ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു.
– from Jane Kay SFGate
flame retardants നിര്‍മ്മിക്കാനുള്ള പ്രധാന രാസവസ്തുവാണ് Polybrominated diphenylethers (PBDEs). അവ ഫര്‍ണിച്ചര്‍ ഫോം (furniture foam (pentaBDE)), ടിവി കാബിനറ്റ്കള്‍ക്ക് വേണ്ട പ്ലാസ്റ്റിക്, consumer electronics, വയറിന്റെ ഇന്‍സുലേഷന്‍, back coatings for draperies, upholstery (decaBDE), കമ്പ്യൂട്ടറുകള്‍ക്കും ചെറു ഉപകരണങ്ങള്‍ക്കും വേണ്ട പ്ലാസ്റ്റിക്ക് (octaBDE) ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അതിന്റെ ഗുണം എന്തെന്നാല്‍ അത് വളരെ സാവധാനത്തിലേ തീപിടിക്കുകയുള്ളു എന്നതാണ്. അതായത് തീപിടുത്തം ഉണ്ടായാല്‍ രക്ഷപെടാനുള്ള സമയം കൂടുതലാണ് എന്ന്.
തീപിടിക്കില്ല എന്ന ഒരു വിശേഷണത്തോടെ ആരെങ്കിലും ഒരു ഉത്പന്നം വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് അത് വാങ്ങാതിരിക്കൂ. കാരണം തീര്‍ച്ചയായും അതില്‍ PBDE ഉണ്ടായിരിക്കും.