ശാസ്ത്രത്തിന് ഒരു സംഘടിത രൂപമില്ല. ശാസ്ത്രജ്ഞന്‍മാര്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും സ്വതന്ത്രമായിട്ടാണ്. കൂടാതെ സൂഷ്മമായ ഒരു ഒരു പ്രശ്നത്തെ കേന്ദ്രീകരിച്ചായിരിക്കും അയാള്‍ മിക്കവാറും പ്രവര്‍ത്തിക്കുക. ഉദാഹരണത്തിന് സി. വി. രാമന്‍ ഒരിക്കല്‍ ഒരു കപ്പല്‍ യാത്ര നടത്തി. കടലിന്റെ നീലനിറം അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും അതിന്റെ കാരണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ അത് കണ്ടെത്തുന്നത് വരെ അദ്ദേഹം “അയ്യേ ഞാന്‍ മണ്ടനാ, എല്ലാം ദൈവത്തിന്റെ സൃഷ്ടി, എല്ലം നമ്മുടെ പണ്ടെത്തെ ബുക്കുകളില്‍ പറഞ്ഞിട്ടുള്ളതാണ്” എന്നൊക്കെ കരുതി എല്ലാവരോടും അത്മീയരാകാന്‍ ഉപദേശിച്ചിരുന്നോ? വളരെ കാലങ്ങള്‍ക്ക് ശേഷം വളരെ സൂഷ്മമായി ആ പ്രശ്നത്തേക്കുറിച്ച് ആഴത്തില്‍ പഠിച്ച് അദ്ദേഹത്തിന് അതിന്റെ കാരണം കണ്ടെത്താനാകുകയും കഴിഞ്ഞു. ചിലപ്പോള്‍ ഇത്തരത്തിലുള്ള കണ്ടെത്തലുകള്‍ ഒരു അടിസ്ഥാന വിവരമായി മാറാം, അല്ലെങ്കില്‍ ചിലപ്പോള്‍ അത് പുതിയൊരു ശാസ്ത്ര ശാഖയായും മാറാം.
ശാസ്ത്രം കണ്ടെത്തുന്നതെന്തും ശാസ്ത്രമാകണമെങ്കില്‍ ആര്‍ക്കും എവിടെയും വെച്ച് ആ തത്വത്തെ വീണ്ടും പരീക്ഷണം നടത്തി തെളിയിക്കാന്‍ പറ്റണം. അതാണ് ശാസ്ത്രത്തിന്റെ രീതി. അല്ലെങ്കില്‍ അത് കപടശാസ്ത്രമാകും. ഇവിടെ വ്യക്ത്തികള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒരു പ്രാധാന്യവുമില്ല.
അതു പോലെ തന്നെ തെളിയിക്കപെടാത്തതിനെ ഓര്‍ത്ത് ഒരു ശാസ്ത്രജ്ഞനും വിഷമിക്കില്ല. അത് എന്നെങ്കിലും ആരെങ്കിലും തെളിയിച്ചോളും.
താങ്കള്‍ക്ക് തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് പോകണമെന്ന് കരുതുക. കൊല്ലത്തെത്തികഴിഞ്ഞപ്പോള്‍ “അയ്യോ ഞാന്‍ കൊല്ലത്തേ എതിയുള്ളു” എന്നു പറഞ്ഞ് കരയുമോ? എന്നെങ്കിലുമൊരിക്കല്‍ നമ്മള്‍ കാസര്‍കോട്ട് എത്തും എന്നുകരുതി ഇപ്പോള്‍ കൊല്ലത്ത് നമുക്ക് എന്താണ് ചെയ്യനുള്ളതെന്നു വെച്ചാല്‍ അത് ചെയ്യുക.
പ്രാചീന ഭാരതീയ തത്വ ചിന്തകളേ കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. എല്ലം അന്ന് കൂടിക്കുഴഞ്ഞാണ് ഉണ്ടായിരുന്നത്. ജ്യോതിഷം എന്നത് ജ്യോതി ശാസ്ത്രഞന്‍മാരുടെ വയറ്റിപ്പിഴപ്പിനുള്ളതാണെന്ന് അന്നു തന്നെ അക്കാലത്തെ ജ്യോതി ശാസ്ത്രഞന്‍മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഏതെങ്കിലുമൊരു വര്‍ഷത്തിന് മുമ്പുള്ളതൊക്കെ ആത്മീയം അതിനു ശേഷമുള്ളതൊക്കെ നാസ്തികം എന്നു പറയാനവില്ല. ദൈവവിശ്വാസത്തെ ബുദ്ധന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്.
ഒരു ഭൂമിയോളം വലിപ്പമുള്ള ഉല്‍ക്ക ഭൂമിയിലേക്ക് പതിക്കുന്നു എന്നു കരുതുക. പുതിയ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് അതിനെ നമുക്കു് വളരെ അകലെ തന്നെ നമുക്ക് അതിനെ കണ്ടെത്ടിയെന്നും കരുതുക. ഇനി നമുക്കതിനെ നശിപ്പിക്കണം. ഡൈനമൈറ്റോ ആറ്റം ബോമ്പോ അതിന് ഉപകരിക്കും. ഡൈനമൈറ്റോ അപ്പോള്‍ നാശമാണ് എന്ന് പറയാന്‍ കഴിയുമോ? ശാസ്ത്രത്തിന്റെ ഉപയോഗം ശാസ്ത്രീയമാക്കാനുള്ള വഴി ശാസ്ത്രം തരുന്നില്ല എന്നതാണ് പ്രശ്നം. സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് അത് എങ്ങനെ ഉപയോഗിക്കണമെന്നത് .
ഒരു യുദ്ധവും ശാസ്ത്രത്തിനു വേണ്ടിയല്ല നടത്തിയത്. ഭൂമില്‍ കൂടുതല്‍ പേരും ദൈവ വിശ്വാസികളാണ്. അവരാണ് കൂടുതലും അധികാരം കൈയാളുന്നതും. ചില രാജ്യങ്ങള്‍ തന്നെ ദൈവത്തില്‍ വിശ്വസിക്കുന്നു. ഉദാഹരണത്തിന് അമേരിക്ക. “In God We Trust” എന്നത് അമേരിക്കയുടെ official national motto ആണ്. ഈ രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചാല്‍ ശാസ്ത്രത്തേയാണോ കുറ്റം പറയേണ്ടത്?
ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തിന് പ്രതികൂലമാകുമ്പോഴാണ് അത് യുദ്ധത്തില്‍ കലാശിക്കും. ശാസ്ത്രത്തില്‍ contradiction നു പകരം cooperation ആണ് ഉള്ളത്. അത് ഒരു യുദ്ധത്തിനും കാരണമാകുന്നില്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന്റെ അധീനതയിലുള്ള ഒരു ദ്വീപില്‍ അരു ഗവേഷണ കേന്ദ്രം പ്രവര്‍ക്കുന്നുണ്ടായിരുന്നു. യുദ്ധത്തില്‍ ജപ്പാന്‍ തോല്‍ക്കുന്ന അവസരത്തില്‍ ഈ ദ്വീപില്‍ നിന്ന് സൈന്യത്തിന്റെ കൂടെ ശാസ്ത്രജ്ഞന്‍മാര്‍ പിന്‍വാങ്ങി. പക്ഷേ അവര് പോകുന്നതിനുമുമ്പ് എല്ലാ വിവരങ്ങളും ഇംഗ്ലീഷില്‍ എഴുതി തരംതിരിച്ച് വെക്കുകയും ചെയ്തു. അതൊരു ഗവേഷണ കേന്ദ്രമാണെന്നും അവര്ക്കറിയാവുന്നകാര്യങ്ങള്‍ എഴുതി വെച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ആ ഗവേഷണങ്ങള്‍ തുടര്‍ന്ന് നടത്താമെന്നു പറഞ്ഞൊരു കൂറിപ്പും അമേരിക്കന്‍ സൈന്യത്തിനു വേണ്ടി ഒരു എഴുതി വെച്ച ശേഷമാണ് ആ ജപ്പാന്‍ ശാസ്ത്രജ്ഞന്‍മാര്‍ ദ്വീപ് വിട്ടത്.
വേരൊരു ഉദാഹരണം അമേരിക്കയും വിയറ്റ്നാമും തമ്മില്‍ യുദ്ധം നടക്കുന്ന കാലത്താണ്. ആ കൊടിയ യുദ്ധകാലത്തും അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാര്‍ വിയറ്റ്നാം യൂണിവേര്‍സിറ്റികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ പോയിട്ടൂണ്ട്.
ശാസ്ത്രത്തെ അധികാരികള്‍ ദുരുപയോഗപ്പെടുത്തി. ഈ അധികാരികള്‍ ആരും ശാസ്ത്രബോധമുള്ളവരല്ല. അതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. അവര്‍ക്ക് ശാസ്ത്രബോധമുണ്ടാകണമെങ്കില്‍ ആത്മീയതയെ തള്ളിക്കളഞ്ഞേ മതിയാകൂ.
ശാസ്ത്രമെന്നാല്‍ physics, technology, bio-medical science ഓ മാത്രമല്ല. economics, social science, politcs, environental science അങ്ങനെ നൂറുകണക്കിന് ശാഖകളുണ്ട്. ഇവയെല്ലം ഉള്‍-ക്കൊള്ളാന്‍ വലിപ്പമുള്ള മനസ് രാജ്യത്തിനുണ്ടാകുമ്പോഴേ സമാധാനം ഉണ്ടാകൂ. അല്ലാതെ “Skull and Bones” ഇന്റെ പ്രവര്‍ത്തകനോ ഗര്‍ഭിണിയുടെ ഗര്‍ഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുത്തെ അതിന്റെ കഴുത്തറത്ത് രാമരാജ്യം ഉണ്ടാക്കാന്‍ പോകുന്നവര്‍ അധികാരത്തിലെത്തുന്നത് ഈ ലോകത്തിന്റെ ശാപമാണ്. അവരുടെ സിദ്ധാന്തങ്ങള്‍ ലോക നാശത്തിന്റെ ഗീതങ്ങളാണ്.
ശാസ്ത്രത്തിന്റെ രീതി എല്ലാവരും അവരുടെ ജീവിതത്തില്‍ കൊണ്ടുവരണം. കാര്യകാരണ ബോധത്തോടെ പ്രശ്നങ്ങളെ പഠിച്ച് അതിടെ പരിഹാരം വസ്തുനിഷ്ടമായി കണ്ടെത്തണം. ദൈനംദിന ജീവിതത്തിലും നമുക്കത് പ്രാവര്‍ത്തികമാക്കാം. അതാണ് ശരിയായ വഴി. ദൈവത്തെ അതിടെ പാട്ടിന് വിടേക്കുക.
ആദ്യപടിയെന്ന നിലയില്‍ ദൈവവുമായി ബന്ധപ്പെട്ട ഒന്നിനും പണം കൊടുക്കാതിരിക്കുക. എല്ലാവരും അതൊരു സേവനമായി ചെയ്യട്ടേ. ആരും അത് ഒരു തൊഴിലായി കൊണ്ട് നടക്കരുത്. പൂജാരി ഉള്‍പ്പടെ. അപ്പോള്‍ അറിയാം ആള്‍ക്കാര്‍ക്ക് എത്രമാത്രം ആത്മീയത് ഉള്ളിലുണ്ട് എന്നത്.
correct..
ജഗദീശിന്റെ ബ്ലോഗ് ഇന്നാണു കാണുന്നത്. നന്നായി എഴുതിയിരിക്കുന്നു. മറ്റ് പോസ്റ്റുകളും വായിക്കാനുണ്ട്…അഭിനന്ദനങ്ങള്‍
ജഗദീശ്ശേ ഞാന്‍ ഇതിനൊരു കമന്ന്റ്റ് ഇട്ടിരൂന്നല്ലോ???അതെവിഡേ?????
ഈ ചോദ്യങ്ങള്‍ക്ക് എന്റെ മറുപ്പറ്റി ഞാനന്നേ പൊസ്റ്റ് ചെയ്തിരുന്നല്ലോ????
എന്റെ ആത്മീയം എന്ന ബ്ലോഗില്‍ ചര്‍ച്ച/വിശദീകരണം എന്ന ലേബ്ബലില്‍ ഉണ്ട്
ചങ്ങാതി, തങ്കളുടെ കമന്റ് ആരും മോഷ്ടിച്ചിട്ടില്ല. എല്ലം അവിടെ തന്നെയുണ്ട്! താങ്കള്‍ ഉദ്ദേശിക്കുന്നത് എന്റെ രണ്ടാമത്തെ പ്രതികരണമാണെങ്കില്‍ പ്രതികരണം എന്ന Category ക്ലിക് ചെയ്യുക. അവിടെ നിന്ന് താങ്കള്‍ക്കത് കണ്ടെത്താനാകും. ഒന്നാമത്തെ പ്രതികരണത്തോട് ലിങ്ക് ഉള്ളതിനാല്‍ അതിന് കൂടുതല്‍ വിശദ്ദീകരണമൊന്നും കൊടുത്തില്ല.
ബ്ലോഗിനപ്പുറം ഒരു വലിയ ലോകം ഉണ്ട്.