റീടയില്‍ വില്‍പ്പനക്കാരുടെ inefficiency കാരണം നൂറു കോടിക്കണക്കിന് ഡോളറിന്റെ ആഹാര വസ്തുക്കള്‍ ഉപയോഗ ശൂന്യമാകുന്നു. “shrink” എന്ന പേരില്‍ ഈ വ്യവസായത്തില്‍ അറിയപ്പെടുന്ന ഈ നഷ്ടം എത്രമാത്രം എന്ന് കണ്ടെത്തുക വിഷമാണ്. Oliver Wyman എന്ന കണ്‍സള്‍ട്ടിങ്ങ് സ്ഥാപനം പറയുന്നത്, മൊത്തം പെട്ടെന്ന് നശിക്കുന്ന ആഹാരത്തിന്റെ 8-10% അമേരിക്കയില്‍ നഷ്ടമാകുന്നുവെന്നാണ്. 2006 ലെ വില്‍പ്പന $19600 കോടി ഡോളര്‍ ആണെന്നാണ് The Food Marketing Institute എന്ന ഒരു industry body പറയുന്നത്. അതു പ്രകാരം $2000 കോടി ഡോളര്‍ റീടയില്‍ വില്‍പ്പനക്കാര്‍ ചവറായി കളഞ്ഞിട്ടുണ്ടാകണം.
മെയ് 14, 2008 ല്‍ ഐക്യ രാഷ്ട്ര സഭ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലെ ഉപഭോക്താക്കളും റീടയില്‍ വില്‍പ്പനക്കാരും കൂടി വര്‍ഷം തോറും $4800 കോടി ഡോളറിന്റെ ആഹാരം നഷ്ടമാക്കുന്നുണ്ട് എന്നാണ്. 2025 ഓടെ ഈ നഷ്ടം പകുതിയാക്കണമെന്ന് അവര്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
ഘടനാപരമായ കാരണം കൊണ്ടാണ് ഇതെന്ന് Stirling University(ബ്രിട്ടണ്‍) ലെ Leigh Sparks അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ആഹാര സാധനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. അത് നഷ്ടത്തിന്റെ ആധിക്യം കൂട്ടുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സഹായിക്കുന്ന ഉപഭോക്ത്ര ഡാറ്റകള്‍ ശേഖരിക്കുന്നതിലും അത് ഉപയോഗിക്കുന്നതിലും അമേരിക്കന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധൈക്കുന്നില്ല എന്നത് വേറൊരു കാരണമാണ്. പല അമേരിക്കന്‍ സ്റ്റോര്‍ മാനേജറന്‍മാരുടെ അഭിപ്രായത്തില്‍ ഉയര്‍ന്ന “shrink” എന്നത് ഒഴുവാക്കാന്‍ പറ്റാത്തതാണെന്നാണ്. വലിയ ബോര്‍ഡില്‍ വിവിധങ്ങളായ ഉത്പന്നങ്ങളുടെ പ്രദര്‍ശനം വേണമെങ്കില്‍ നഷ്ടവും കുറേയുണ്ടാകുമെന്നാണ് അവരുടെ വാദം.
“ആഹാരത്തിന്റെ കൂടുതല്‍ കൂടുതല്‍ വൈവിദ്ധ്യം ഈ നഷ്ടത്തെ കൂടുതലാക്കുന്നു”, Oliver Wyman ലെ Matthew Isotta പറഞ്ഞു.
– – from www.economist.com