പോപ്പ് ഇതിഹാസമായ സിലീന്‍ ഡിയോണ്‍ (Celine Dion) കഴിഞ്ഞ വര്‍ഷം 2.5 കോടി ലിറ്റര്‍ ജലം അവരുടെ ജൂപ്പിറ്റര്‍ ദ്വീപിലുള്ള (Jupiter Island, Fla.) വസതില്‍ ഉപയോഗിച്ചു. കഴിഞ്ഞ 2 വര്‍ഷമായി ഫ്ലോറിഡയില്‍ അനുഭവിക്കുന്ന വരള്‍ച്ച സമയത്താണ് ഇതെന്ന് ഓര്‍ക്കുക. Palm Beach Post നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് കണ്ടത്. ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന U.S. Water Institute ന്റെ അഭിപ്രായത്തില്‍ അവിടെ സാധാരണ ആളുകള്‍ 644.3 ലിറ്റര്‍ ആണ് പ്രതിദിനം ഉപയോഗിക്കുന്നത്. ഇതിന്റെ 100 മടങ്ങ് കൂടിയ 68,220 ലിറ്റര്‍ സിലീന്‍ ഡിയോണ്‍ പ്രതി ദിനം ഉപയോഗിക്കുന്നു. അവരുടെ വാര്‍ഷിക ജല ഉപഭോഗം 10 Olympic-sized നീന്തല്‍ കുളങ്ങള്‍ നിറക്കാനുള്ളതിനേക്കാള്‍ കൂടുതലാണ്
തമാശ എന്തെന്നാല്‍ സിലീന്‍ ഡിയോണ്‍ അവിടെ താമസിക്കുന്നില്ല എന്നതാണ്. തെക്കേ ഫ്ലോറിഡയില്‍ അവര്‍ക്കുവേണ്ടി പുതിയൊരു 9,800-square-foot വീടും പണിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതിനേക്കുറിച്ച് അഭിപ്രായം പറയാന്‍ സിലീന്‍ തയ്യാറായില്ല.
ഫ്ലോറിഡ എപ്പോഴും ജലവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉള്ള സ്ഥലമാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ അവിടെ 50% ജലമെങ്കിലും landscaping ന് ആണ് ഉപയോഗിക്കുന്നത്. ആ പ്രദേശത്തെ തനത് സസ്യങ്ങള്‍ക്ക് പകരം വെള്ളം കുടിയന്‍മാരായ ചെടികള്‍ landscaping ഉപയോഗിക്കുന്നത് ഒരു പ്രശ്നമാണ്. എന്നാല്‍ നഗരത്തിലെ അധികാരികളുടെ അഭിപ്രായത്തില്‍ സിലീന്‍ അമിതമായി ജലം ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് പറയുന്നത്. കാരണം ഈ songstress ന് അവരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ധാരാളം ചെടികള്‍ വേണമെന്ന് അവര്‍ വിശ്വസിക്കുന്നു.
– from abcnews.go.com
ഈ celebrities ഒരു ശാപമായി മാറിയിരിക്കുകയാണ്. അവരുടെ പണക്കൊഴുപ്പ് യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളില്‍ നിന്ന് തട്ടിയെടുത്തതാണ്. ഒരു സമയത്ത് അവര്‍ ജനങ്ങളില്‍ നിന്ന് സത്യം മറച്ചു വെക്കുകയും അവരെ സ്വാര്‍ഥതയിലും സങ്കുചിത മനോഭാവത്തിലും ലൈംഗികതയിലും തളച്ചിടുകയും, അതേസമയത്ത് ജനങ്ങളുടെ ചിലവില്‍ എല്ലാവര്‍ക്കും അവകാശപ്പെട്ട വിഭവങ്ങള്‍ ധൂര്‍ത്തടിക്കുകയും ചെയ്യുന്നു.
entertainers നെ പ്രോത്സാഹിപ്പിക്കടിരിക്കുക. അവര്‍ക്ക് വേണ്ടി പണം മുടക്കരുത്. സിനിമയും സംഗീതവുമൊക്കെ കോപ്പി ചെയ്ത് കാണുകയോ കേള്‍ക്കുകയോ ചെയ്യുക.
Reject Digital Restrictions Management(DRM)
Free entertainement