വാഷിങ്ങ്ടണ്‍: കാലാവസ്ഥാമാറ്റം സമുദ്രത്തിലെ മഞ്ഞ് ഇല്ലാതെയായാല്‍ അലാസ്കാ, ക്യാനഡ, റഷ്യ എന്നീ സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റം മൂന്നിരട്ടി വേഗത്തിലാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ കണ്ടെത്തലുകള്‍ permafrost (സ്ഥിരമായി ഉറഞ്ഞുപോയ മണ്ണ് ) ന്റെ ഉരുകലിനെക്കുറിച്ചുള്ള വ്യാകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നു. permafrost ഉരുകുന്നത് (thaws) ദുര്‍ബല ജൈവ വ്യവസ്ഥക്കും മനുഷ്യന്‍ നിര്‍മ്മിച്ച infrastructure കള്‍ക്കും നാശം ഉണ്ടാക്കും, കൂടാതെ ധാരാളമായി ഹരിത ഗൃഹ വതകങള്‍ പുറത്തുവരും.
“അടുത്ത കുറേ വര്‍ഷങ്ങളില്‍ മഞ്ഞ് ഉരുകി കൊണ്ടിരുന്നാല്‍ ആര്‍ക്ടിക് ഭൂമി ചൂടാകുകയും permafrost ഉരുകുന്നതിന് കാരണമാകുകയും ചെയ്യും എന്ന് ഞങ്ങളുടെ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.” പ്രധാന ഗവേഷകനായ David Lawrence പറയുന്നു. അദ്ദേഹം Boulder, Colorado ലെ National Center for Atmospheric Research (NCAR) ല്‍ നിന്നുമാണ്.
ഈ പഠനം American Geophysical Union (AGU) ന്റെ ജേണലായ Geophysical Research Letters ല്‍ 2008, 13 ജൂണില്‍ പ്രസിദ്ധികരിച്ചു.
കഴിഞ്ഞ വേനല്‍ കാലത്ത് ആര്‍ക്ടിക് സമുദ്ര മഞ്ഞ് ശരാശരിയേക്കാള്‍ 30% കുറവായി രേഖപ്പെടുത്തിയിരുന്നു. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് NCAR ലെയും National Snow and Ice Data Center (NSDIC) ലെയും ശാസ്ത്രജ്ഞര്‍ ഈ പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ പടിഞ്ഞാറന്‍ ആര്‍ക്ടിക് ഭൂപ്രദേശങ്ങള്‍ക്ക് മുകളിലുള്ള സാധാരണയില്‍ കൂടുതല്‍ ആയിരുന്നു. 1978 – 2006 ശരാശരിയേക്കാള്‍ 2 ഡിഗ്രി കൂടുതല്‍. കുറയുന്ന കടല്‍ മഞ്ഞും ഉയരുന്ന കര താപനിലയും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യം ഇത് ഉയര്‍ത്തുന്നു.
ഇത് കണ്ടെത്താനായി Lawrence ഉം അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകരും NCAR യുടെ കാലാവസ്ഥാ മാറ്റ simulations നുള്ള Community Climate System Model ഉപയോഗിച്ച് വിശകലനം നടത്തി. മുമ്പുള്ള പഠനപ്രകാരം മഞ്ഞിന്റെ കനം ഒരു പരിധിയില്‍ കുറഞ്ഞാല്‍ 5 മുതല്‍ 10 വരെ വര്‍ഷങ്ങള്‍ തീവൃമായ മഞ്ഞ് നഷ്ടം ഉണ്ടാകും എന്ന് കണ്ടെത്തിയിരുന്നു. ഈ മഞ്ഞ് നഷ്ടം അലാസ്കയുടേയും കൊളറാഡോയുടേയും മൊത്തം വിസ്തൃതിക്ക് തുല്ല്യമായിരിക്കും.
Lawrence ന്റെ സംഘം കണ്ടെത്തിയത് അനുസരിച്ച് തീവൃ മഞ്ഞ് നഷ്ടമുണ്ടാകുമ്പോള്‍ 21 ആം നൂറ്റാണ്ടില്‍ ആര്‍ക്ടിക് കരയിലെ താപനില ആഗോള താപന മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ 3.5 മടങ്ങ് കൂടുതലായിരിക്കും. ഈ ചൂടാകല്‍ കടലിന് മുകളിലായിരിക്കുമെങ്കിലും അതിന്റെ ഫലം 1500 കിലോമീറ്റര്‍ ഉള്‍നാടുകളിലേക്കും പരക്കും. ശരത്കാലത്ത് ഇത് ശക്തമായി അനുഭവപ്പെടും. തീവൃ മഞ്ഞ് നഷ്ടമുണ്ടാകുന്ന ദശാബ്ദങ്ങളില്‍ റഷ്യ, അലാസ്കാ, ക്യാനഡ ഇവയുടെ ആര്‍ക്ടിക് തീരങ്ങള്‍ 5 ഡിഗ്രി സെന്റീഗ്രേഡ് വരെ ചൂടാകും.
വേഗതയേറിയ ഈ ചൂടാകലിന്റെ permafrost മായുള്ള ബന്ധം Lawrenceഉം സഹ പ്രവര്‍ത്തകരും പരിശോധിച്ചു. കടല്‍ മഞ്ഞിന്റെ കുറവ് ഇപ്പോള്‍ തന്നെ permafrost ഒരു പ്രശ്നമായിട്ടുള്ള അലാസ്ക പോലുള്ള സ്ഥലങ്ങളില്‍ അത് വേഗത്തില്‍ ഉരുകുന്നതിന് കാരണമാകും. വേനല്‍ കാലത്ത് മണ്ണിന്റെ ഈ ഉരുകല്‍ മഞ്ഞ് കാലാത്തെ ഉറയലിനേക്കാള്‍ കൂടുതല്‍ ആഴത്തില്‍ ഉണ്ടായാല്‍ ഉറയാത്ത മണ്ണിന്റെ ഒരു പാളി ഉറഞ്ഞ പാളികളുടെ ഇടയില്‍ ഉണ്ടാകും. ഇങ്ങനെ ഉറഞ്ഞ മണ്‍ പാളികളുടെ ഇടയില്‍ ഉറയാത്ത മണ്‍പാളി ഉണ്ടാകുന്നതിനെ talik എന്നാണ് വിളിക്കുന്നത്. മണ്ണില്‍ ചൂട് കൂടുതല്‍ വേഗത്തില്‍ ഉണ്ടാകാന്‍ talik കാരണമാകുകയും അത് ദീര്‍ഘകാലാത്തെ permafrost ഉരുകലില്‍ കലാശിക്കും.
ആര്‍ക്ടിക് മണ്ണ് ഭൂമിയിലെ കാര്‍ബണിന്റെ 30% ല്‍ അധികം ഉള്‍ക്കൊള്ളുന്നു. മണ്ണ് ചൂടാകുകയും permafrost ഉരുകുകയും ചെയ്യുന്നതുവഴിയുണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ ഫലം എന്തൊക്കെയെന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായ അറിവില്ല. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയോ മീഥേന്റെയോ അധിക ഉദ്‌വമനം ആയിരിക്കും ഒരു സാദ്ധ്യത.
വടക്കേ അര്‍ദ്ധ ഗോളത്തിന്റെ നാലിലൊന്ന് ഭാഗത്ത് permafrost കാണപ്പെടുന്നു. പൂജ്യം ഡിഗ്രി സെന്റീഗ്രേഡ് താപനിലയില്‍ താഴെ മണ്ണ് 2 വര്‍ഷങ്ങളില്‍ കൂടുതല്‍ നിലനിന്നാല്‍ ആ മണ്ണിനെ ആണ് permafrost എന്ന് വിളിക്കുന്നത്. സമീപ കാലത്തെ ചൂടാകലിന്റെ ഫലമായി വളരേറെ ഭാഗത്തെ permafrost നശിക്കുന്നതിന് കാരണമായിട്ടുണ്ട്. ആ മണ്ണിലെ മഞ്ഞ് ഉരുകുന്നതിന്റെ ഫലമായി മണ്ണ് ഇടിഞ്ഞ് താഴുന്നു. ഇത് ഹൈവേകളേയും വീടുകളേയും തകര്‍ക്കുന്നു. “മദ്യപിച്ച കാടുകള്‍” (“drunken forests”) എന്ന പേരില്‍ വിളിക്കുന്ന മരങ്ങളുടെ കടപുഴകി വീഴ്ച്ചക്കും കാരണമാകുന്നു.
“എങ്ങനെ ആര്‍ക്ടിക്കിലെ ജീവന്‍ വേഗത്തിലുള്ള ചൂടാകലിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഉത്തരം കണ്ടെത്തിയിട്ടില്ലാത്ത ഒരു ചോദ്യമാണ്,” Lawrence പറയുന്നു, “തിരപ്രദേശത്തിന്റെ വേഗതയേറിയ നാശമോ, മീഥേന്റെ വേഗതയേറിയ ഉദ്‌വമനമോ, കുറ്റികാടുകളുടെ ടണ്‍ഡ്രാ പ്രദേശത്തേക്കുള്ള അതിക്രമിച്ച് കേറ്റമോ ഒക്കെ ആകാം ഉദാഹരണങ്ങള്‍.”
ഈ പഠനം ആര്‍ക്ടിക് പ്രദേശത്തിന്റെ പരസ്പര ബന്ധത്തെക്കുറിച്ച് വെളിച്ചം വീശുന്നു, Andrew Slater (NSDIC co-author) പറയുന്നു. “കടല്‍ മഞ്ഞിന്റെ ഇല്ലാതാകല്‍ ആര്‍ക്ടിക് പ്രദേശത്ത് വന്‍തോതിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകും”
അമേരിക്കന്‍ Department of Energy യും National Science Foundation നുമാണ് ഈ പഠനത്തിന് സാമ്പത്തിക സഹായം നല്‍കിയത്.
– from www.agu.org