ചൈനയുടെ ഉദ്‌വമനം കൂടുന്നു

ഹരിത ഗൃഹ വാതക ഉദ്‌വമനത്തില്‍ ചൈന അമേരിക്കയേ മറികടക്കുന്നു. കഴിഞ്ഞ വര്‍ഷം 8% ആണ് ചൈനയുടെ ഉദ്‌വമനം കൂടിയത്. 2007 ല്‍ മൊത്തം ഉദ്‌വമനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം ആകും ഇത്. Netherlands Environmental Assessment Agency ആണ് ഈ പഠനം നടത്തിയത്.

അമേരിക്കയേ പോലെ ചൈനയും പ്രധാനമായി കല്‍ക്കരിയേ ആണ് ഊര്‍ജ്ജത്തിനായി ആശ്രയിക്കുന്നത്. സിമന്റ്, അലൂമിനിയം, പ്ലേറ്റ് ഗ്ലാസ് തുടങ്ങിയ ഏറ്റവും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളില്‍ വലിയ വളര്‍ച്ച ആണ് അവിടെ നടക്കുന്നത്. ഒളിമ്പിക്സിന് വേണ്ടിയും ഭൂമികുലുക്കത്തിന് ശേഷം ഉണ്ടായ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഫലമായി ഉണ്ടായ നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച ചൈനയുടെ സിമന്റ് നിര്‍മ്മാണ ചൂളകളില്‍ നിന്നും ഉണ്ടാകുന്ന ഉദ്‌വമനം 20% കൂടുന്നതിന് കാരണമായി.

എന്നാലും അമേരിക്കയാണ് വ്യക്തിഗത കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനത്തില്‍ ഒന്നാമത്. ശരാശരി അമേരിക്കക്കാരന്‍ 19.4 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പുറത്തുവിടുന്നതിന് കാരണക്കാരനാകുന്നു. പുറകില്‍ വരുന്ന റഷ്യാക്കാരന്‍ 11.8 ടണും പടിഞ്ഞാറന്‍ യൂറോപ്പുകാരന്‍ 8.6 ടണ്ണും ചൈനാക്കാരന്‍ 5.1 ടണ്ണും ഇന്‍ഡ്യാക്കാരന്‍ 1.8 ടണ്ണും ആണ് ഉദ്‌വമനം നടത്തുന്നത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഭൂരിപക്ഷം ആണ് ഇന്‍ഡ്യയുടേയും ചൈനയുടേയും ആളോഹരി ഉദ്‌വമനം കുറക്കാന്‍ കാരണമാകുന്നത്. (ലിങ്ക്).

ആഗോള കാലാവസ്ഥാ കരാറില്‍ ചൈന ഒപ്പുവെക്കണമെന്നുള്ളതിന്റെ പ്രാധാന്യമാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ചൈനയോ അമേരിക്കയോ ഉദ്‌വമനം കുറക്കാനുള്ള ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പുവെച്ചിട്ടില്ല. ഈ കരാര്‍ 2012 ല്‍ കാലാവധി പൂര്‍ത്തിയാക്കും. കോപ്പന്‍ ഹേഗനില്‍ 2009 ല്‍ ഒപ്പുവെക്കുന്ന പുതിയ കരാര്‍ ഇതിനെ പിന്‍തുടരും.

അസ്സോസിയേറ്റഡ് പ്രസ്സിന്റെ അഭിപ്രായത്തില്‍ ക്യോട്ടോ പ്രോട്ടോകോളിന്റെ പിന്‍ഗാമിയായ കരാര്‍ ഉണ്ടാക്കാനായി ബോണില്‍ 2,000 ലോക നേതാക്കള്‍ 2 ആഴ്ച്ച പങ്കെടുത്ത സമ്മേളനം ഒന്നും തീരുമാനിക്കാതെ പിരിഞ്ഞു. നല്ല മുന്നേറ്റമുണ്ടായങ്കിലും തീരുമാനങ്ങള്‍ ഒന്നുമില്ല. ഐക്യ രാഷ്ട്ര സംഘടന അവരോട് “വേഗത കൂട്ടാന്‍” ആവശ്യപ്പെട്ടു.

ഉയരുന്ന സമുദ്ര നിരപ്പും ജീവ ജാലങ്ങളുടെ ഉന്‍മൂലനവും പോലുള്ള ആഗോള താപനത്തിന്റെ തീവ്ര ഫലങ്ങള്‍ ഒഴുവാക്കാന്‍ ഉദ്‌വമനം കുറക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇപ്പോഴും ഉദ്‌വനം കൂടിക്കൊണ്ടിരിക്കുന്നു. യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 2007 ല്‍ 2% ഉദ്‌വമനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ചൂട് കൂടിയ ശീതകാലത്തിന്റെ ഫലമായി മുറിചൂടാക്കാനുള്ള ഊര്‍ജ്ജത്തില്‍ കുറവ് വന്നതിനാലാണ്.

ഉയരുന്ന എണ്ണവില ഉദ്‌വമന വളര്‍ച്ചക്ക് കാരണമാകുന്നു. എണ്ണക്ക് പകരം കല്‍ക്കരി നിലയങ്ങള്‍ ഉപയോഗിക്കുന്നതിനാലാണിത്. International Energy Agency യുടെ കണക്ക് പ്രകാരം കല്‍ക്കരിയുടെ 80% ആവശ്യകതയും വരുന്നത് ചൈനയില്‍ നിന്നുമാണ്. എന്നാല്‍ അമേരിക്കയും കല്‍ക്കരിയുടെ ഒരു പ്രധാന ഉപയോക്താവാണ്.

ചൈനയും അമേരിക്കയും പുതിയ ഊര്‍ജ്ജ സാങ്കേതിക വിദ്യകളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനപ്പെട്ടതാണ്.

– from International Herald Tribune by James Kanter

http://www.mnp.nl/en/index.html

>>
ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളാണ് അവരുടെ മലിനീകരണത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍. നമ്മള്‍ ഒരു ഉത്പന്നം വാങ്ങുമ്പോള്‍ അതിന്റെ അസംസ്കൃത വസ്തുക്കള്‍ ഖനനം ചെയ്യുന്നത് തുടങ്ങി അത് നമ്മുടെ വീട്ടിലെത്തിക്കാന്‍ വരെയുള്ള മലിനീകരണത്തിന് നമ്മള്‍ ഉത്തരവാദികളാകുകയാണ്. അതുകൊണ്ട് ചൈനയുടെ ഈ മലിനീകരണത്തിന്റെ പ്രധാന കാരണക്കാര്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളാണ്. അവര്‍ അവരുടെ നാട്ടില്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ വികസ്വര രാജ്യങ്ങളില്‍ കെട്ടിവെച്ച് നല്ല പിള്ള ചമയുകയാണ്. അതുകൊണ്ട്

ചൈനീസ് ഉത്പങ്ങള്‍ വാങ്ങാതിരിക്കുക. വിദേശകമ്പനി ഉത്പന്ങ്ങള്‍ വാങ്ങാതിരിക്കുക. പ്രാദേശീക ഉത്പങ്ങള്‍ വാങ്ങൂ.

ഒരു അഭിപ്രായം ഇടൂ