പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

July 18, 2008 — അന്റാര്‍ട്ടികയില്‍ ഐസ് തീരത്തു നിന്ന് Rio de Janeiro ലെ ഉഷ്ണമേഖലാതീരത്തേക്ക് നൂറുകണക്കിന് ചത്ത പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ഒഴുകിയെത്തുന്നു. 400ല്‍ അധികം പെന്‍ഗ്വിനുകളേയാണ് ഇങ്ങനെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ കൂടുതലും കുഞ്ഞുങ്ങളാണെന്നാണ് പ്രകൃതി സ്നേഹികളും പെന്‍ഗ്വിന്‍ വിദഗ്ധരും പറയുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായാണ് ഇവയെ കണ്ടെത്തിയത്. ഇതിന്റെ കാരണം കണ്ടെത്തുന്നതില്‍ വിദഗ്ധര്‍ക്ക് 2 അഭിപ്രായമുണ്ട്. അമിതമായ മീന്‍ പിടുത്തം മൂലം പെന്‍ഗ്വിനുകള്‍ കൂടുതല്‍ ആഴക്കടലിലേക്ക് നീന്തുകയും അവിടുത്തെ ശക്തിയായ ഒഴുക്കില്‍ പെട്ട് തിരിച്ച് കരക്കെത്താന്‍ പറ്റാതെ ചത്തുപോയതാകാം. ഈ കടലൊഴുക്ക് ഇവയുരെ മൃതശരീരം തെക്കെ അമേരിക്കയുടെ തീരങ്ങളില്‍ എത്തിച്ചിരിക്കാം.

Niteroi Zoo ലെ Thiago Muniz ആണ് ഈ അഭിപ്രായമുള്ളത്. Niteroi ബ്രസീലിലെ ഏറ്റവും വലിയ മൃഗ ശാലയാണ്. ഈ വര്‍ഷം നൂറോളം പെന്‍ഗ്വിനുകളെ അവിടെ ചികിത്സക്കായി കൊണ്ടുവന്നിട്ടുണ്ട്. അതില്‍ കൂടുതലും പെട്രോളിയത്തില്‍ കുളിച്ചവ ആയിരുന്നു എന്ന് Thiago Muniz പറഞ്ഞു. ബ്രസീലിന്റെ കൂടുതല്‍ ഭാഗം എണ്ണയും നല്‍കുന്നത് Campos oil field ആണ്. മലിനീകരണം കാരണം കഷ്ടപ്പെടുന്ന പെന്‍ഗ്വിനുകളെ ഒന്നും Muniz കണ്ടില്ലെന്നു പറയുമ്പോള്‍ state coastal protection and environment agency യുടെ Eduardo Pimenta പറയുന്നത് മലിനീകരണമാണ് ഇതിന് കാരണമെന്നാണ്. മലിനീകരണം കാരണം ഈ ജീവികളുടെ രോഗ പ്രതിരോധ ശക്തി കുറയുകയും ഫംഗസും ബാക്റ്റീരിയകളും ഇവയുടെ ശ്വാസകോശത്തെ ആക്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. Rio de Janeiro ലെ Federal University യിലെ Erli Costa യുടെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റമാണിതിന് കാരണം.

– from Michael Astor, Associated Press

എന്തുതന്നെയാണെങ്കിലും ഈ ജീവികള്‍ ചത്തൊടുങ്ങുകയാണ്. മനുഷ്യന്‍ തന്നെ ആണ് അതിനു കാരണം.
ആര്‍ഭാടത്തിന് വേണ്ടി ജീവിക്കാതിരിക്കൂ

2 thoughts on “പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

  1. mljagadees said…
    >>കാഷ്മീരില്‍ ഒരുകാലത്തും ഹിന്ദുക്കള്‍ ഭൂരി പക്ഷമായിരുന്നില്ല. മാറി മാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവണ്‍മന്റുകളാണ് അവിടേക്ക് ഹിന്ദുക്കളുടെ കുടിയേറ്റത്തിന് സഹായിച്ചത്. (അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിലേക്കുള്ള ജൂതമ്മാരുടെ കുടിയേറ്റം പോലെ). അവിടം മുതല്‍ പ്രശ്നങ്ങള്‍ വഷളായി.
    അമര്‍നാഥിലെ ഇപ്പോഴത്തെ പ്രശ്നവും അതുതന്നെ ആണ്.
    ദൈവ വിശ്വാസികള്‍ ഈ ഭൂമി വേണ്ടെന്ന് പറഞ്ഞ് ശരിക്കും ദൈവത്തെ പ്രാപിക്കാനുള്ള സമാധാനപരവും ത്യാഗപൂര്‍ണ്ണമായതുമായ ഒരു തീരുമാനമെടുക്കണം എന്നാണ് എന്റെ അഭിപ്രായം.<<

    അമ്പടാ അവിടെ ഇമ്മതിരി ഒരു പ്രസ്താവൻ നടത്തിയിട്ടു ഇവിടെ വന്നു പെൻഗ്ഗിനെ ക്കുരിച്ചു സഹതപിക്കുന്നൊ.
    http://ikashmir.net/slides/refugees/index.html
    ഇതെഒന്നു വായിച്ചു നോക്കു. എന്നിട്ടും അസുഖം മാറിയില്ലെങ്കിൽ ആ സൈറ്റ് മൊത്ത്മായി വായിക്ക്
    ചെറ്റത്തരം പറയുന്നതു ഒരു അതിരഉ വേണം എമ്മെൽ ജഗദീഷേ….

  2. പെന്‍ഗ്വിനേക്കുറിച്ചിവിടെ ആരും സഹതപിച്ചിട്ടില്ല. പെന്‍ഗ്വിന്‍ ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ ഒരു ഘടകമാണ്. അവ നശിച്ചാല്‍ അതുമായി ബന്ധപ്പെട്ട മറ്റു ജീവജാലങ്ങളും നശിക്കും.(ഡോഡോ പക്ഷിയുടെ ഉദാഹരണം ഓര്‍ക്കുക). ചിലപ്പോള്‍ അവ ചാകുന്നത് നമ്മേയും ബാധിച്ചേക്കാം. അല്ലെങ്കില്‍ വേറെന്തിങ്കിലും നാശത്തിന്റെ ചിലപ്പോള്‍ ഒരു സൂചനയാകാം. പെന്‍ഗ്വിന്റെ നാശത്തില്‍ മനുഷ്യന് എന്തെങ്കിലും പങ്കുണ്ടോ എന്ന് സ്വയം അന്വേഷിക്കാനുള്ള ഒരു ശ്രമമുണ്ടാകാനാണ് ഈ പോസ്റ്റ് ഇട്ടത്. ഒപ്പം ക്രിയാത്മകമായ പരിഹാരം കണ്ടെത്താനും നമ്മുടെ സ്വന്തം ജീവിതത്തില്‍ ഉള്‍ക്കൊള്ളിക്കാനും.
    അത്തരത്തിലുള്ള വസ്തുനിഷ്ടമായ ഒരു സ്വയം അന്വേഷണം നമുക്ക് എപ്പോഴും വേണം എല്ലാ പ്രശ്നങ്ങളിലും. അതില്ലാത്തതാണ് ഇന്നു കാണുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.

    ഓരോത്തവര്‍ക്കും അവരുടെ ആശങ്ങള്‍ വിശ്വസിക്കാനുള്ള അവകാശം ഉണ്ട്. ശരിആണെന്നു തോന്നുങ്കില്‍ സ്വീകരിക്കുക അല്ലെങ്കില്‍ തള്ളിക്കളയുക എന്നതാണ് ജനാധിപത്യപരമായ രീതി. അതിനു പകരം സ്വന്തം അഭിപ്രായം മറ്റുള്ളവരുടെ അടുത്തുനിന്നും ശ്രവിക്കണമെന്ന് ആഗ്രഹിക്കുകയും അത് നടന്നില്ലെങ്കില്‍ അവരെ തെറിപറയുന്നതും താങ്കളുടെ അസഹ്ഷ്ണതയാണ് പ്രകടിപ്പിക്കുന്നത്. ഈ അസഹ്ഷ്ണതയാണ് മറ്റുള്ളവരെ (അവര്‍ വലിയവരായാലും ചെറിയവരായാലും) ബഹുമാനിക്കുന്നതില്‍ നിന്ന് നമ്മേ തടയുന്നത്.

    വിഭജിക്കുക ഭരിക്കുക വളരെ പഴയ സിദ്ധാന്തമനുസരിച്ചാണ് ഇന്നും നമ്മള്‍ ജീവിക്കുന്നത്. അധികാരത്തിനു വേണ്ടി നടത്തുന്ന എല്ലാ അക്രമ പ്രവര്‍ത്തങ്ങളിലും ഏറ്റവും കൂടുതല്‍ വിഷമതകള്‍ അനുഭവിക്കുന്നത് അധികാരമില്ലാത്ത സ്ത്രീകളും കുട്ടികളുമാണ്. ഇതൊക്കെ നടക്കുന്നത് ഇല്ലാത്ത ദൈവത്തിന്റെ പേരിലാണെന്നുള്ളതാണ് കഷ്ടം. (എന്നാലും വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ഞാന്‍ ബഹുമാനിക്കുന്നു. നടന്നതൊക്കെ നടന്നു. ഇനി അതിന്റെ പേരില്‍ ഒരു ചോരപ്പുഴ ഒഴുക്കരുത്. )

    മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.
    വെറുപ്പിന്റെ വ്യാപനം തടയുക.

ഒരു അഭിപ്രായം ഇടൂ