മഹാരാഷ്ട്രയിലെ ധൂലേ എന്ന സ്ഥലത്ത് ഇന്‍ഡ്യയിലെ ഏറ്റവും വലിയ കാറ്റാടി വൈദ്യുത നിലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അതിന് 640 മെഗാ വാട്ട് വൈദ്യുതോത്പാദന ശേഷിയുണ്ട്. പണി പൂര്‍ത്തിയാകുമ്പോള്‍ 1,100 മെഗാ വാട്ടാകും ശേഷി. ഒരു ആണവ നിലയത്തിനു തുല്ല്യമായ ശേഷി. ഇത് ണിമ്മിച്ചിരിക്കുന്നത് സുസ്ലോണ്‍ എനര്‍ജി (Suzlon Energy) എന്ന കമ്പനിയാണ്. 1995 ഗുജറാത്തില്‍ തുടങ്ങിയ ഈ കമ്പനി ലോകത്തിലെ 5 മത്തെ കാറ്റാടി നിര്‍മ്മാണ കമ്പനിയാണ്.
– from www.spiegel.de

തീര്‍ച്ചയായും ഇത് നല്ല കാര്യം ആണ്. കേരളത്തിലെ ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്നത്. കേരളത്തിന്‍റെ മൊത്തം പവനോര്‍ജ്ജ ശേഷി ഏതാണ്ട് ഇത്രയുമേ വരൂ എന്നാണ് ഒരു കണക്ക്.
അതില്‍ വെറും 2MW മാത്രം ഉത്പാദിപ്പിക്കുന്നവരാണ് നാം. എന്തു കൊണ്ട് നാം ആ വഴിക്ക് കൂടുതല്‍ ചിന്തിക്കുന്നില്ല?