
പൊതുജനാരോഗ്യത്തില്‍ സൈക്ലിങ്ങിന്റെ ഗുണം വെളിവാക്കുന്ന ഒരു പുതിയ പഠനം അതിന്റെ ഫലം പുറത്തുകൊണ്ടുവന്നു. “Cycling: Getting Australia Moving” എന്ന പേരിലുള്ള ഈ പഠനം നടത്തിയത് ആസ്ട്രേലിയന്‍ ഗവണ്‍മന്റിന്റെ സഹായത്തോടെ മെല്‍ബോണ്‍ സര്‍വ്വകലാശാലയും Cycling Promotion Fund ഉം ചേര്‍ന്നാണ്. സൈക്കിള്‍ യാത്രക്കാരുടെ ഉയര്‍ന്ന ആരോഗ്യ നിലകാരണം ഗവണ്‍മന്റിന് പ്രതിവര്‍ഷം ഏകദേശം $22.72 കോടി ആസ്ട്രേലിയന്‍ ഡോളര്‍ ചിലവ് ഒഴുവാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ആസ്ട്രേലിയലിലെ പകുതി ജനങ്ങള്‍ ഊര്‍ജ്ജസ്വരലല്ല, ഇത് അവരില്‍ cardiovascular രോഗങ്ങള്‍, Type 2 Diabetes, പൊണ്ണത്തടി കൂടാതെ breast and bowel cancer, depression and anxiety ഒക്കെ ഉണ്ടാക്കുന്നതായും ഈ റിപ്പോര്‍ട്ട് കണ്ടെത്തി. ആസ്ട്രേലിയന്‍ സ്ത്രീകളും പ്രായമായവരും സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നില്ല. ഈ പാറ്റേണ്‍ സൈക്ലിങ്ങിന്റെ international cycling prevalence data യുമായി യോജിക്കുന്നില്ല.
– from treehugger.com