ഹരിത ഗൃഹ വാതകങ്ങളുടെ അളവ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമം

ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ ഉദ്‌വമനം നടത്തുന്ന ആസ്ട്രേലിയയിലെ വ്യവസായികള്‍ ജൂലൈ 1, 2008 മുതലുള്ള ഉദ്‌വമനത്തിന്റെ അളവ് സര്‍ക്കാരിനെ ഒക്റ്റോബര്‍ 2009 ന് മുമ്പായി അറിയിക്കണം. ജൂലൈ 1 മുതല്‍ പ്രതിവര്‍ഷം 125 കിലോ ടണോ അതില്‍ കൂടുതലോ ഉദ്‌വമനമോ 500 ടെറാ ജൂളോ അതില്‍ കൂടുതലോ ഊര്‍ജ്ജം ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ആ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. 25 കിലോ ടണ്‍ ഹരിതഗൃഹ വാതകമോ 100 ടെറാ ജൂള്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നവരും അതിന് മുകളില്‍ ഉള്ളവരും ഈ വിവരങ്ങള്‍ ശേഖരിക്കണം. സര്‍ക്കാര്‍ ഇതിന്റെ താരതമ്യ പഠനം നടത്തും. 25 കിലോ ടണ്‍ വാര്‍ഷിക ഹരിതഗൃഹ വാതക ഉദ്‌വമനമെന്നത് 6,200 കാറുകളുടെ വാര്‍ഷിക ഉദ്‌വമനമാണ്. 100 ടെറാ ജൂള്‍ ഊര്‍ജ്ജം എന്നത് 1,900 വീടുകളുടെ വാര്‍ഷിക ഊര്‍ജ്ജ ഉപഭോഗമാണ്.

വ്യവസായങ്ങള്‍ക്ക് ഈ വിവരങ്ങള്‍ പരിധിക്കുള്ളിലാണോ എന്ന് പരിശോധിക്കാന്‍ Department of Climate Change ഒരു ഓണ്‍ലൈന്‍ കാല്‍കുലേറ്റര്‍ വികസിപ്പിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മന്റ് information sessions തുടരുകയും ഒരു hotline റിപ്പോര്‍ട്ടിങ്ങോടുകൂടി ഓണ്‍ലൈന്‍ സിസ്റ്റം ഉപയോഗിക്കാനുള്ള ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. National Greenhouse and Energy Reporting System ത്തിന്റെ നിയമഭേദഗതികള്‍ക്കായി ബില്‍ പാര്‍ളമെന്റില്‍ വെച്ചു. നിര്‍ബന്ധിത ഹരിത ഗൃഹ വാതക റിപ്പോര്‍ട്ടിങ്ങ് കഴിഞ്ഞ വര്‍ഷം Howard സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ആസ്ട്രേലിയയിലെ വലിയ വ്യവസായങ്ങള്‍ എടുത്ത തീരുമാനമാണ്.

– from Environment News Service

ഒരു അഭിപ്രായം ഇടൂ