ബുഷിന് സൗരോര്‍ജ്ജം വേണ്ട

സൗരോര്‍ജ്ജ നിലയങ്ങളുടെ പാരിസ്ഥിതിക “ദൂഷ്യങ്ങള്‍ ” പഠിക്കുന്നതുവരെ പുതിയ നിലയങ്ങള്‍ പണിയേണ്ടെന്ന് ബുഷ് സര്‍ക്കാര്‍. അരിസോണ, കാലിഫോര്‍ണിയ, കൊളറാഡോ, നെവാഡാ, ന്യൂ മെക്സികോ, ഉടാ തുടങ്ങിയ 6 പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ എങ്ങനെ ആണ് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍ ദശലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലത്ത് പരിസര “മലിനീകരണം” ഉണ്ടാക്കുന്നതെന്ന് വിശദമായ പഠനം വേണ്ടിയിരിക്കുന്നുവെന്ന് Bureau of Land Management പറഞ്ഞു.

“ഇത് ശുദ്ധ മണ്ടത്തരമാണ്.” Ausra എന്ന സൗര താപോര്‍ജ്ജ കമ്പനിയുടെ വൈസ് പ്രസിഡന്റ് Holly Gordon അഭിപ്രായപ്പെട്ടു. Bureau of Land Management ന്റെ സ്ഥലത്തില്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൗരോര്‍ജ്ജ വിഭവങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ പ്രഖ്യാപനം മുഴുവന്‍ സൗരോര്‍ജ്ജ വ്യവസായത്തേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഫെഡറല്‍ അഡ്മിനിസ്ട്രേഷന്റെ പടിഞ്ഞാറുള്ള 11.9 കോടി ഏക്കര്‍ സ്ഥലങ്ങളില്‍ കൂടുതലും സൗരോര്‍ജ്ജ നിലയങ്ങള്‍ക്ക് സാദ്ധ്യതയുള്ളതാണ്. പ്രത്യേകിച്ചും അരിസോണ, നെവാഡാ, തെക്കന്‍ കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങള്‍.

ശുദ്ധ ഊര്‍ജ്ജത്തിന്റെ രാജ്യത്തെ ആവശ്യകത കൂടുന്ന സാഹചര്യത്തില്‍ 2005 ന് ശേഷം സൗരോര്‍ജ്ജ കമ്പനികള്‍ 130ല്‍ കൂടുതല്‍ പദ്ധതികള്‍ക്കുള്ള അപേക്ഷ Bureau of Land Management ന് നല്‍കിയിട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥലങ്ങള്‍ വാടകക്കെടുത്ത് അവിടെ നിലയം സ്ഥാപിച്ച് വൈദ്യുതിഉത്പാദിപ്പിച്ച് വിതരണകമ്പനികള്‍ക്ക് നല്‍കാനാണ് സൗരോര്‍ജ്ജ കമ്പനികള്‍ ഉദ്ദേശിക്കുന്നത്. 10ലക്ഷം ഏക്കറില്‍ കൂടിയ നിലയത്തിന് 2 കോടിയിലധികം വീടുകള്‍ക്ക് വൈദ്യുതിനല്‍കാന്‍ കഴിയുമെന്നാണ് ബ്യൂറോയുടെ കണക്ക്. concentrating ഉം photovoltaic ഉം ഉള്‍പ്പടെയുള്ള കണക്കാണിത്. concentrating(സാന്ദ്രീകൃത?) സൗരോര്‍ജ്ജ നിലയം സൂര്യപ്രകാശത്തെ കണ്ണാടിഉപയോഗിച്ച് ഒരു കൃത്രിമ ലായിനിയിലേക്ക് സാന്ദ്രീകരിക്കുന്നു. അത് പിന്നീട് നീരാവി ടര്‍ബൈന്‍ കറക്കി വൈദുതി ഉത്പാദിപ്പിക്കുന്നു. Photovoltaic നിലയങ്ങള്‍ സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതിയാക്കുന്നു.

ഈ രണ്ട് സാങ്കേതിക വിദ്യകളിലും വലിയ പുരോഗതികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2006 നെക്കാള്‍ 2007 ല്‍ 48% അധികമാണ് Photovoltaic സൗരോര്‍ജ്ജ പ്രൊജക്റ്റുകള്‍ക്കുണ്ടായ വളര്‍ച്ച. “11 concentrating സൗരോര്‍ജ്ജ നിലയങ്ങള്ളാണ് ഇന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നത്. 20 എണ്ണം പല സംസ്ഥാനത്തും അംഗീകാരത്തിനായി കാത്തുകിടക്കുന്നു”, Solar Energy Industries Association പറയുന്നു. പല കാര്യങ്ങള്‍ പരിശോധിച്ചാണ് സൗരോര്‍ജനിലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്. അതിന്റെ വലിപ്പം എത്രാണ്, അതിന്റെ നിര്‍മ്മാണവും transmission ലൈനുകള്‍ സ്ഥലത്തെ സസ്യങ്ങള്‍ക്കും വന്യ ജീവികള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടൊ, എന്നു തുടങ്ങി പലതും. ഉദാഹരണത്തിന് കാലിഫോര്‍ണിയയില്‍ സൗരോര്‍ജ്ജ കമ്പനികള്‍ പരിസ്ഥിതി വിദഗ്ധരെ നിയമിച്ചാണ് മരുഭൂമിയിലെ ആമ, Mojave ground അണ്ണാന്‍ തുടങ്ങിയവക്ക് ആഘാതം ഉണ്ടാകുന്നുണ്ടോ എന്ന് പഠിച്ചത്.

ജലത്തിന്റെ ഉപയോഗവും ഒരു ഘടകമാണ്. പ്രത്യേകിച്ചും വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിര്‍മ്മിക്കാനുദ്ദേശിച്ചിട്ടുള്ള നിലയങ്ങള്‍ക്ക്. ടര്‍ബൈനില്‍ ഉപയോഗിച്ച നീരാവി തണുപ്പിക്കാന്‍ Concentrating സൗരോര്‍ജ്ജ നിലയം ചിലപ്പോള്‍ ജലം ഉപയോഗിച്ചേക്കാം. സൗരോര്‍ജ്ജ നിലയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പരിസ്ഥിതി പഠനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഈ നിരോധനത്തെ എതിര്‍ക്കുന്നു. Ms. Gordon ന്റെ കമ്പനിയുടെ 2 നിലയങ്ങള്‍ക്കുള്ള അപേക്ഷയാണ് pending ആയിട്ടുള്ളത്. സര്‍ക്കാര്‍ സ്ഥലത്ത് സൗരോര്‍ജ്ജ നിലയങ്ങള്‍ പണിയാന്‍ അനുവദിക്കുന്നില്ലെങ്കില്‍ കമ്പനികള്‍ക്ക് സ്വകാര്യ ഭൂമിയെ ആശ്രയിക്കേണ്ടി വരും. അത് നിലയത്തിന്റെ ചിലവ് വര്‍ദ്ധിപ്പിക്കുകയും ചെറിയ കമ്പനികളുടെ സാമ്പത്തിക ബാദ്ധ്യത കൂട്ടുകയും ചെയ്യും.

സൗരോര്‍ജ്ജ നിക്ഷേപത്തിന്റെ നികുതി ഇളവുകള്‍ ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകും. ഫെഡറല്‍ സര്‍ക്കാര്‍ അത് പുതുക്കണം. കാര്യമായ പരിസ്ഥിതി പ്രശനങ്ങള്‍ ഇല്ലാത്ത സൗരോര്‍ജ്ജ വ്യവസായത്തിന് ഇതും ഒരു തിരിച്ചടിയാണ്. “ഇതൊരു പുതിയ വ്യവസായമാണെന്നുള്ളതാണ് പ്രശ്നം. ഞങ്ങളില്‍ കൂടുതല്‍ പേരും ചെറുപ്പവും കഷ്ടപ്പെടുന്നതും വിശക്കുന്നതുമായ കമ്പനികളാണ്.” Solel എന്ന സൗരോര്‍ജ്ജ കമ്പനിയുടെ Lee Wallach പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തേക്ക് പണിയാനുദ്ദേശിക്കുന്ന നിലയങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥലം ഉപയോഗിക്കാന്‍ ധാരാളം അപേക്ഷ ഇവര്‍ കൊടുത്തുണ്ടായിരുന്നു. ഈ തീരുമാനം അവര്‍ക്കൊരു തിരിച്ചടിയാണ്.

– from nytime. 27 Jun 2008

തീരക്കടല്‍ എണ്ണ കിണറുകളും ആണവ നിലയങ്ങളും ബുഷ്/മകെയിന്‍ ന് ഒരു പരിസ്ഥിതി പ്രശ്നമേ അല്ല!
ഒബാമാ ബുഷ് പഴയ നയങ്ങള്‍ അതേപോലെ പിന്‍തുടരുന്നു!

ഒരു അഭിപ്രായം ഇടൂ