ഇന്ധനക്ഷമതാ നിലവാരം

വാഹനങ്ങളുടെ ഇന്ധന ക്ഷമതയും ഇന്ധന വില വര്‍ദ്ധനവിനേക്കുറിച്ചുമുള്ള ഒരു ചര്‍ച്ച Energy Independence and Global Warming ന്റെ Select Committee നടത്തി. “ഏണ്ണയുടെ 70% വും ഗതാഗതത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് എണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഗതാഗതവും ഉള്‍പ്പെടുന്നു”. Select Committee യുടെ ചെയര്‍പെര്‍സണ്‍ ആയ Ed Markey (D-Mass.) പറയുന്നു.

Department of Transportation ന്റെ assistant secretary Tyler Duvall ആണ് ബുഷ് സര്‍ക്കാരിന് വേണ്ടി ആദ്യം ഇന്ധനക്ഷമതാ നിലവാരത്തെക്കുറിച്ച് testify ചെയ്തത്. 2007 ലെ ഊര്‍ജ്ജ നിയമം CAFE standards 16 കിലോമീറ്റര്‍/ലിറ്റര്‍ എന്ന ദക്ഷതയിലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാറുകളുടെ ദക്ഷത 16 കിലോമീറ്റര്‍/ലിറ്ററോ അതില്‍ കൂടുതലോ ആക്കാന്‍ Duvall ന്റെ ഏജന്‍സിക്ക് ഈ ബില്‍ അധികാരം നല്‍കി.

പ്രതിവര്‍ഷം ദക്ഷത 4.5% വീതം 2015 വരെ വര്‍ദ്ധിപ്പിക്കാന്‍ ഗതാഗത വകുപ്പും ആവശ്യപ്പെടുന്നു. ഈ ദക്ഷതാ നിലവാരത്തിലേക്ക് എത്തുക എന്നത് “ബുദ്ധിമുട്ടുള്ളതും എന്നാല്‍ അവശ്യം എത്തിച്ചേരണ്ടതുമായ ഒന്നാണ്”. ഇതിനായി $5000 കോടി ഡോളര്‍ വാഹന നിര്‍മ്മാതാക്കളിലിനിന്ന് നിക്ഷേപമായി വേണ്ടിവരും. എന്നാല്‍ ഇതുമൂലം 20,900 ലിറ്റര്‍ ഇന്ധനം ലാഭിക്കുകയും 52.1 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനവും ഇല്ലാതാക്കാം.

എന്നാല്‍ ഈ കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല. ഈ വിശകലനം 2016 ല്‍ എണ്ണക്ക് ലിറ്ററിന് $0.63 ആകും എന്ന കണക്ക് അടിസ്ഥാനമാക്കിയാണ്. അത് Energy Information Administration ന്റെ mid-level പ്രവചനമാണ്. എണ്ണക്ക് ഇപ്പോള്‍ ലിറ്ററിന് $1.05 ആണ്. അതുകൊണ്ട് low-end സംഖ്യകള്‍ കൊണ്ട് കണക്ക് കൂട്ടുന്നതിത് ശരിയല്ല എന്നാണ് Markey പറയുന്നത്. അതിന് പകരം high-end EIA ആയ $0.83 ഡോളര്‍ / ലിറ്റര്‍ കൊണ്ടാകണം കണക്ക് കൂട്ടുന്നത്. higher-end സംഖ്യകള്‍ കൂടുതല്‍ ശരിയായ കണക്കുകള്‍ നല്‍കുമെന്ന് EIA administrator ആയ Guy Caruso യും ശരിവച്ചു. “ഇതില്‍ ഒരുപാട് സംഭാവ്യതകള്‍ ഉണ്ട്, നമുക്ക് ലഭ്യമായ ഏറ്റവും ശരിയായ കണക്ക് നാം ഉപയോഗിക്കണം” Duvall പറഞ്ഞു.

വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതെ 2018 ആകുമ്പോഴേക്കും അമേരിക്കക്ക് വാഹനങ്ങളുടെ ഇന്ധനക്ഷമതാ നിലവാരം 16.9 കിലോമീറ്റര്‍/ലിറ്ററിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് EPA പറയുന്നു. എന്നാല്‍ ശക്തമായ നിബന്ധനകള്‍ ഒഴുവാക്കാന്‍ വൈറ്റ്ഹൗസ് ഈ സമിതിയെ നിര്‍ബന്ധിക്കുന്നു. അതുപോലെ വാഹനങ്ങളില്‍ നിന്നുള്ള ഉദ്‌വമനം നിയന്ത്രിച്ചാല്‍ അടുത്ത 32 വര്‍ഷങ്ങളില്‍ $50,000 കോടി ഡോളര്‍ മുതല്‍ 2 ലക്ഷം കോടി ഡോളര്‍ വരെ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നുള്ള ഈ സമിതിയുടെ കണ്ടെത്തല്‍ പോലും മറച്ചുവെക്കാന്‍ വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു.

രണ്ടാമത്തെ റൗണ്ട് ചര്‍ച്ചകളില്‍ വൈദ്യുത വാഹങ്ങള്‍ ഉപയോഗിച്ച് എണ്ണയുടെ അടിമത്തത്തില്‍ നിന്ന് രക്ഷനേടാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. Nissan North America യുടെ Dominique Thormann അവരുടെ കമ്പനി 2010 ല്‍ വൈദ്യുത വാഹന നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും 2012 ല്‍ അത് mass-market വില്‍പ്പനക്ക് തയ്യാറാകുകയും ചെയ്യുമെന്ന് അറിയിച്ചു.

– from gristmill.grist.org. 26 Jun 2008

എന്തുകൊണ്ട് നമുക്ക് വാഹനമോടിക്കാന്‍ Auto cycle എന്‍ജിനും സങ്കീര്‍ണ്ണ സാങ്കേതിക ഘടകങ്ങളും വേണ്ടിവരുന്നു? അതിന്റെ Theoritical ദക്ഷത 30% ആണ്. യഥാര്‍ത്ഥ ദക്ഷത വെറും 15% മാത്രമാണ്.

സങ്കീര്‍ണ്ണ സാങ്കേതിക ഘടകങ്ങള്‍ ഇല്ലാതെ 200 വര്‍ഷം പഴക്കമുള്ള ഒരു സാങ്കേതിക വിദ്യ നേരിട്ട് rotary motion നല്‍കുന്നുണ്ട്. വൈദ്യുതമോട്ടറാണത്. നമ്മള്‍ വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കണം. Big Oil നോടും Big Auto നോടും സലാം പറഞ്ഞ് പിരിയേണ്ട നേരമായി.

IC Engine വാഹനം : 15% ഇന്ധന – വീല്‍ ദക്ഷത

ഒരു അഭിപ്രായം ഇടൂ