ലണ്ടന്‍ മേയര്‍ Boris Johnson, Sky Sports News അവതാരകന്‍ Georgie Thompson നും ലണ്ടനിലെ സൈക്കിള്‍ യാത്രക്കാരും ചേര്‍ന്ന് നഗരത്തിലെ ‘Summer of Cycling’ ആരംഭിച്ചു. ലണ്ടന്‍കാര്‍ക്ക് സൈക്കിള്‍ യാത്രയില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാക്കാനാണിത്. 11 ലക്ഷം ലണ്ടന്‍കാര്‍ക്ക് സൈക്കിള്‍ ഉണ്ടെങ്കിലും അവര്‍ അത് ഉപയോഗിക്കാറില്ല. ഈ പരിപാടി കൂടുതല്‍ ആള്‍ക്കാരെ സൈക്കിള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചേക്കും.
കൂടാതെ സൈക്കിള്‍ യാത്രയുടെ പ്രോത്സാഹനത്തിന് മേയറും TfL ഉം കൂടിച്ചേര്‍ന്ന് £550 ലക്ഷം പൗണ്ട് സൈക്കിള്‍ യാത്രക്ക് നിക്ഷേപിക്കാന്‍ പരിപാടി തുടങ്ങി. കഴിഞ്ഞ വര്‍ഷം അത് £360 ലക്ഷത്തിനടുത്തായിരുന്നു. സൈക്കിളിനുള്ള വഴികള്‍ ഉണ്ടാക്കുക, സൈക്കിളിന് പാര്‍ക്കിങ്ങ് സംവിധാനമുണ്ടാക്കുക, സൈക്കിള്‍ വാടകക്ക് ലഭ്യമാക്കുക, ബോധവത്കരണം നടത്തുക, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സൈക്കിള്‍ ഓടിക്കാന്‍ പരിശീലനം നല്‍കുക, പിന്നെ cycling events ആസൂത്രണം ചെയ്യുക ഇവക്കൊക്കെയാണ് ഈ പണം ചിലവാക്കുക.
– from www.london.gov.uk