കോസി നദിയിലെ വെള്ളപ്പൊക്കം

കോസി നദി ബീഹാറിലാണെന്ന് ഇന്ന് ഇന്‍ഡ്യയിലുള്ളവര്‍ക്കെല്ലാം അറിയാം. ഇപ്പോള്‍ അതിനെ ബീഹാറിന്റെ ദുഖം എന്നാണ് വിളിക്കുന്നത്. 2007 ലെ വെള്ളപ്പൊക്കം ബാധിച്ചത് 48 ലക്ഷം ആളുകളെയാണ്. 2008 ല്‍ ലക്ഷം ആളുകളും. ഭീകരിയാണോ ഈ നദി? ഇത് പ്രകൃതി ദുരന്തങ്ങള്‍ മാത്രമോ അതോ ഇത് മനുഷ്യ നിര്‍മ്മിതമോ?

കൊസി നദി ഒഴുകാന്‍ തുടങ്ങിയിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങളായി. ഇതൊരു ഭൂമി നിര്‍മ്മിക്കുന്ന നദിയാണ്. ഹിമാലയത്തില്‍ നിന്ന് ചെളി ഒഴുക്കിക്കൊണ്ടുവന്ന് നദി അതിന്റെ കരകളില്‍ നിക്ഷേപിക്കുന്നു. വടക്കേ ബീഹാറിലെ ജനങ്ങള്‍ പറയും, “ഇത് ഞങ്ങളുടെ അമ്മയാണ്. അമ്മമാര് ചിലപ്പോഴോക്കെ ദേഷ്യപ്പെടാറുണ്ട്”.

പഴയ കോളനി രേഖകളില്‍ കോസി പ്രദേശം ഫലഭൂഷ്ടമായതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹിമാലയത്തില്‍ നിന്ന് കോസി കൊണ്ടുവരുന്ന എക്കല്‍ ആ പ്രദേശത്തെ സംപുഷ്ടമാക്കിയിരുന്നു. പ്രശ്നങ്ങള്‍ തുടങ്ങിയത് നദിക്ക് ചിറകെട്ടിയതോടെയാണ്. അതോടെ ഭൂമി നിര്‍മ്മായാവെന്ന അതിന്റെ കടമ നടക്കാതെ പോയി.

സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ഭരണാധികാരികളേക്കാള്‍ പരിസ്ഥിതി സ്നേഹികളും ബുദ്ധിയുള്ളവരുമായിരുന്നു. (തീവൃ മുതലാളിത്തത്തിന്റെ കാലം തുടങ്ങാത്തതാകാം കാരണം). 1854 ല്‍ ബ്രിട്ടീഷുകാര്‍ ദാമോദര്‍ നദിയില്‍ ഒരു അണ കെട്ടി. എന്നാല്‍ അതിന്റെ 32 കിലോമീറ്റര്‍ നീളമുള്ള ചിറ (embankments) അവര്‍ 1869 നശിപ്പിച്ചു. കാരണം വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്നതിന് പകരം ഈ ചിറ ഫലഭൂഷ്ടമായ പ്രദേശത്തെ വെള്ളത്തിനടിയിലാക്കുന്നു. അതുകൊണ്ട് സായിപ്പിന് നാട്ടിലെ കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നു. 1896 ല്‍ ഒരു കര്‍ഷകന് Rs 60,000 രൂപ നഷ്ടപരിഹാരം നല്‍കിയതിന്റെ രേഖകള്‍ ഉണ്ട്. ബ്രിട്ടണിന് വേണ്ടി ഭൂമില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉത്പാദനം ഉണ്ടാക്കുയെന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. അതിനായാണ് അവര്‍ ഡാമുകളും ചിറകളുമൊക്കെ കെട്ടിയത്. എന്നാല്‍ ഇതുമൂലം വെള്ളപ്പൊക്കവും കൃഷി നഷ്ടവും അതുമൂലം കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുകയുമൊക്കെ വേണ്ടിവരുന്നതിനാല്‍ ഈ പരിപാടി നഷ്ടമാണെന്ന് അവര്‍ക്ക് തോന്നുകയും ഈ നിര്‍മ്മാണങ്ങളൊക്കെ നശിപ്പികളയാന്‍ അവര്‍ തീരുമാനിക്കുകയുമാണ് ഉണ്ടായത്.

ആസ്ഥലത്തെ ജനങ്ങളുടെ ദാരിദ്ര്യം ചിറകെട്ടിയതുമുതല്‍ക്കാണ് തുടങ്ങിയത്. ചിറകെട്ടല്‍ 1954 ല്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ ദാമോദര്‍ നദിയില്‍ നിന്ന് പഠിച്ച പാഠം 50കളിലെ സ്വതന്ത്ര സര്‍ക്കാര്‍ കാണാതെ പോയി. എഞ്ജിനീയര്‍മാരോടും ജലവിതരണ വകുപ്പ് മന്ത്രിമാരോടും Hwang Ho നദിയും അതിന്റെ ചിറകളേയും കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. Hwang Ho ലെ ചിറ അത് നിര്‍മ്മിച്ചകാലം തൊട്ട് അന്ന് വരെ 1500 പ്രാവശ്യമായിരുന്നു പൊട്ടി ഒഴുകിയിരുന്നത്. ഓരോ പ്രാവശ്യവും ചിറ പൊട്ടുമ്പോള്‍ ഒരു പുതിയ കൈവഴി രൂപപ്പെടും. ചൈനക്കാര്‍ അതിനും ചിറകെട്ടും. എല്ലാപ്രാവശ്യവും അതാണ് ശരി എന്നവര്‍ അംഗീകരിച്ച് പോന്നു. അത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. ഓരോ പ്രാവശ്യവും പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. എഞ്ജിനീയര്‍മാരും മന്ത്രിമാരും രാഷ്ട്രീയ നേതൃത്ത്വത്തെ തെറ്റിധരിപ്പിച്ചുകൊണ്ടിരുന്നു. ചിറയുടെ വലിയ നിര്‍മ്മാണ പ്രവര്‍ത്തനം ഉണ്ടായിരുന്നതിനാല്‍ രാഷ്ട്രീയ നേതൃത്ത്വവും സംതൃപ്തരായിരുന്നു.

കഴിഞ്ഞ 54 വര്‍ഷങ്ങളില്‍ കോസിയില്‍ 8 പ്രാവശ്യം വെള്ളപ്പൊക്കമുണ്ടായി. 50കളിലെ വെള്ളപ്പൊക്കങ്ങള്‍ 4 ഓ 5 ഓ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിരുന്നുള്ളു. പിന്നീട് ഇതിന്റെ ദൈര്‍ഘ്യം നീണ്ടു വന്ന് വര്‍ഷത്തില്‍ 8 മാസം എന്ന തോതിലായി. വെള്ളപ്പൊക്കം ചെറിയ സമയത്തേക്കുള്ള സംഭവമെന്നുള്ള പൊതു ധാരണക്ക് വിരുദ്ധമാണിത്.

അവിടെ നൂറ്റാണ്ടുകളായി ആളുകള്‍ ജീവിക്കുന്നുണ്ട്. ചിറകളിലും വെള്ളപ്പൊക്കത്തിലും ഒരുപോലെ ജീവിക്കാന്‍ തെരഞ്ഞടുക്കപ്പെട്ടതുപോലെയാണ് അവരുടെ ജീവിതം. ചിറകളുടെ ശരാശരി ആയുസ് 25 വര്‍ഷങ്ങളാണ്. എന്നാല്‍ ഓരോ 6 വര്‍ഷം കൂടുമ്പോഴും ചിറകള്‍ പൊട്ടിച്ച് നദി കര കവിഞ്ഞൊഴുകുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതില്‍ ഇരട്ട നിലപാടാണ് എടുക്കുന്നത്. ദാമോദര്‍ നദിയിലെ പാഠം നാം ഉള്‍ക്കൊള്ളണമെന്നാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹില്‍ പറഞ്ഞത്. എന്നാല്‍ അതേ രാഷ്ട്രീയ പാര്‍ട്ടി ബീഹാറില്‍ എത്തിയപ്പോള്‍ കോസി വലിയ ഡാം പണിയണമെന്നാണ്.

2007 ല്‍ 48 ലക്ഷം ആളുകള്‍ വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിച്ചു. 2008 ല്‍ 35 ലക്ഷം പേരും. സര്‍ക്കാര്‍ Rs 1000 കോടി രൂപാ ദുരിതാശ്വാസത്തിനായി ചിലവാക്കി. സര്‍ക്കാര്‍ എന്തിന് ഈ ഡാമുകളും ചിറകളും കെട്ടുന്നു. വ്യവസായികള്‍, കോണ്‍ട്രാക്റ്റര്‍മാര്‍, അഴുമതിക്കാരായ രാഷ്ട്രീയക്കാര്‍, അഴുമതിക്കാരായ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പണമുണ്ടാക്കാനോ? അവര്‍ ഡാമുണ്ടാക്കുന്ന മനുഷ്യ നാശവും പരിസ്ഥിതി നാശവും പാടെ മറക്കുകയാണോ? കുറച്ചാളുകളുടെ അത്യാര്‍ത്തി ബഹു ഭൂരി പക്ഷത്തിന്റെ നാശത്തില്‍ കലാശിക്കുന്നു.

കോസിയുടെ കാര്യത്തില്‍ ആരും അടിസ്ഥാന പ്രശ്നങ്ങളെ കാണുന്നില്ല. എഞ്ജിനീയര്‍മാര്‍ക്കത് വെള്ളം കൊണ്ടുവരുന്ന നദിയാണ്. എന്നാല്‍ കോസി ഒപ്പം എക്കലും മണ്ണും കൂടെ കൊണ്ടുവരുന്നു. ഒരു വര്‍ഷം കോസി കൊണ്ടുവരുന്നത് 9 കോടി ഘനമീറ്റര്‍ എക്കലാണ്. 33 കിലോമീറ്റര്‍ ചിറകെട്ടിയ ഭാഗത്തെ എക്കല്‍ ശേഖരിച്ചാല്‍ ഭൂമദ്ധ്യരേഖയില്‍ കൂടി ഭൂമിക്ക് ചുറ്റും ഒരു മീറ്റര്‍ പൊക്കത്തില്‍ മതില്‍ മൂന്നു പ്രാവശ്യം നിര്‍മ്മിക്കാനാവശ്യമായ മണ്ണ് കിട്ടുമെന്നാണ് കണക്ക്. അത്രമാത്രമാണ് നദി ഒഴുക്കിക്കൊണ്ടുവരുന്നത്.

380 ഗ്രാമങ്ങളാണ് ഈ ചിറകളിലുള്ളത്. കഴിഞ്ഞ 50 വര്‍ഷങ്ങളിലായി അവര്‍ അവിടെ ജീവിക്കുന്നു. 42 പ്രാവശ്യമാണ് അവര്‍ വെള്ളപ്പൊക്ക കെടുതികളനുഭവിച്ചത്. ആരും അവരെ കുറിച്ച് പറയാറില്ല. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ അവര്‍ അവിടെ ജീവിക്കാന്‍ പാടില്ലാത്തതാണ്. ഏകദേശം 10 ലക്ഷം അളുകളുണ്ടവിടെ. ഓരോ പ്രാവശ്യവും വെള്ളപ്പൊക്കം അവരെ ബാധിക്കുമ്പോഴും ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ വെള്ളപ്പൊക്കം ഈ പ്രദേശത്തിന് പുറത്ത് കടക്കത്തത്ര വലുതാകുമ്പോള്‍ മാത്രമാണ് വലിയ മാധ്യമ ശ്രദ്ധ നേടുന്നത്.

ആസൂത്രണത്തിലും, designലും, നിര്‍മ്മാണത്തിലും താഴേക്കിടയിവുള്ളവര്‍ പങ്കുചേരുന്നില്ല. ജനങ്ങള്‍ക്ക് എന്താണ് നല്ലതെന്ന് technocrats, ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയ ഉയര്‍ന്ന ആളുകളാണ് തീരുമാനിക്കുന്നത്. അതുകൊണ്ട് തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. തെറ്റുകള്‍ ചെയ്യുന്ന എഞ്ജീനീയര്‍മാര്‍ക്കും, technocratsനും, ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും accountability ഇല്ല. അവര്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും രണ്ടു വിധത്തില്‍ ഗുണഭോക്താക്കളാണ്. അണക്കെട്ടുകളുടേയും ചിറകളുടേയും നിര്‍മ്മാണത്തിന്റെ ഒരു ചെറിയ പങ്ക് പണം അവര്‍ക്ക് ലഭിക്കുന്നു. അതോടൊപ്പം ഈ നിര്‍മ്മിതി ഉണ്ടാക്കുന്ന പ്രകൃതി ക്ഷോഭത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെയും പുനരധിവാസത്തിന്റേയും ഒരു പങ്കും അവര്‍ക്ക് ലഭിക്കുന്നു.

ബീഹാറിലെ രാഷ്ട്രീയക്കാര്‍ ചിറ കെട്ടുന്നതിനെ ഇപ്പോഴും അനുകൂലിക്കുകയാണ്. പുതിയതായി അവര്‍ക്ക് വേണ്ടത് Kosi high dam ആണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു അണക്കെട്ടുകള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. അവര്‍ പറയുന്നത് അതൊരു multi purpose അണക്കെട്ട് ആണെന്നാണ്. വൈദ്യുതി ഉത്പാദിപ്പിക്കും, വെള്ളപ്പൊക്കം തടയും, ജലസേചനം നടത്തും. എന്നാല്‍ ഇവ മൂന്നും സ്വഭാവത്തില്‍ പരസ്പര വിരുദ്ധമാണ്. പ്രചരിപ്പിക്കുന്ന ദക്ഷതയില്‍ ജലസേചനം നടക്കില്ല. ജലസേചനം വെള്ളക്കെട്ട് ഉണ്ടാക്കും.

വെള്ളപ്പൊക്കക്കെടുതി അനുഭവിച്ച ജനങ്ങള്‍ക്ക് ഒരു രാഷ്ട്രീയ ഉറപ്പോ പ്രസ്ഥാവനയോ ആവശ്യമാണ്. Kosi high dam അങ്ങനെയുള്ള ഒന്നാണ്. എത്ര വര്‍ഷം വേണം അത് നിര്‍മ്മിക്കാന്‍? 20 വര്‍ഷങ്ങളും 50,000 കോടി രൂപയും വേണമതിന്. അത് estimate ചെയ്ത തുകയാണ്. യഥാര്‍ത്ഥത്തില്‍ എത്ര ചിലവ് അതിന് വേണ്ടിവരും? അണക്കെട്ടുകളുടെ ആയുസ് എത്രാണ്? 37 വര്‍ഷമെന്ന് സര്‍ക്കാര്‍ കണക്ക്. high dam ഉണ്ടാക്കുന്നത് വിഢിത്തരമാണ്.

എന്താണ് പരിഹാരം:
വലിയ അണക്കെട്ടുകള്‍ വേണ്ടെ.
വെള്ളപ്പൊക്കം ഒരു പ്രശ്നമാണെന്നുള്ള മുന്‍വിധി മാറ്റുക. എന്നാല്‍ മനുഷ്യ നിര്‍മ്മിത വെള്ളപ്പൊക്കം ഒരു പ്രശ്നമാണ്.
വെള്ളപ്പൊക്കം പ്രശ്നമാണെങ്കില്‍ വരള്‍ച്ചയും പ്രശ്നമാണ്.
യഥാര്‍ത്ഥത്തില്‍ പ്രകൃതി ചില സ്ഥലങ്ങളെ വരള്‍ച്ച പ്രദേശമായും വെള്ളപ്പൊക്ക പ്രദേശമായും തെരഞ്ഞെടുത്തിട്ടിണ്ട്. നൂറ്റാണ്ടുകളായി ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ ജീവിച്ചു പോരുന്നു. ഒരേ സ്ഥലത്തുനിന്ന് ഉത്ഭവിക്കുന്ന നദികള്‍ പോലും വ്യത്യസ്ഥ പാതകള്‍ തെരഞ്ഞെടുക്കുന്നു. പരസ്പരം ചേര്‍ന്ന് ഒരു നദിയായി എന്തേ ഒഴുകാത്തെ. ഇതിലോന്നും നമ്മള്‍ ഇടപെടരുത്.

വെള്ളപ്പൊക്കം സുനാമിപോലയോ, ഭൂമികുലുക്കം പോലയോ കൊടുംകാറ്റ് പോലയോ അല്ല. നമുക്കറിയാം വര്‍ഷത്തില്‍ എത് മാസങ്ങളില്‍ നദി കര കവിഞ്ഞൊഴുകുമെന്ന്. ജൂലൈ-ആഗസ്റ്റില്‍ വെള്ളപ്പൊക്കം ഉണ്ടാകും. അത് മുന്നില്‍ കണ്ട് അപായം കുറക്കാന്‍ നമുക്ക് കഴിയും.

നെതര്‍ലാന്‍ഡിലെ റൈന്‍ (Rhine) നദിയില്‍ എഞ്ജീനീയര്‍മാര്‍ ഒരു പദ്ധതി കൊണ്ടുവന്നു. “Room for the River” (RvR) എന്നാണതിന്റെ പേര്. ഡച്ച് എഞ്ജീനീയര്‍മാര്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. നദികള്‍ dynamic ആണ്. അവ സ്ഥിരമല്ല.

കോസി ലോകത്തിലെ എറ്റവും പ്രക്ഷുപ്തമായ (voilent) ഒരു നദിയാണ്. എല്ലാ പ്രശ്ങ്ങളും തുടങ്ങിയത് ചിറകളും അണക്കെട്ടുകളും പണിതതോടെയാണ്. അണക്കെട്ടുകള്‍ പൊളിച്ചുമാറ്റൂ. Kosi high dam വേണ്ടേ വേണ്ട.

– from Loksabha TV. Discussion: Sudhirendra Sharma, Gopalkrishna, Paranjoy Guha Thakurta

അധികാരികള്‍ക്ക് വമ്പന്‍ പ്രോജക്റ്റുകളേ താല്‍പ്പര്യമുള്ളു. ഇരട്ടി ലാഭമാണവര്‍ക്കിതിലൂടെ. പ്രൊജക്റ്റ് പണിയുമ്പോഴും കിട്ടും കമ്മീഷന്‍, പ്രൊജക്റ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി/ജനജീവിത നാശങ്ങള്‍ പരിഹരിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെയും പുനരധിവാസത്തിന്റേയും കമ്മീഷന്‍. സേതു സമുദ്രം പ്രൊജക്റ്റ് അങ്ങനെയുള്ള ഒന്നാണ്. സുനാമി നാശത്തിന്റെ ശക്തി കുറച്ച സ്ഥലമായിരുന്നു ആ പ്രദാശം.

ഒരു അഭിപ്രായം ഇടൂ