WindWing: പുതിയ കാറ്റാടി യന്ത്രം

WindWing വിമാനത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടര്‍ബൈന്റെ ദക്ഷത ഉയര്‍ത്തുകയും കൂടുതല്‍ ശാന്തമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു ലോഹ ദണ്ഡില്‍ ഘടിപ്പിച്ചിരിക്കുന്ന വളരെ വലിയ venetian blinds പോലുള്ള വലിയ parallelogram, WindWing ന് ആറ് wing panels ഉണ്ട്. അവ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്ത് ഊര്‍ജ്ജം ഉത്പാദിപ്പിക്കാം. പാനലുകള്‍ക്ക് പിന്നിലുള്ള സെന്‍സറുകള്‍ കാറ്റിന്റെ ശക്തിയും ഗതിയും മനസിലാക്കി പാനലുകളെ ക്രമീകരിക്കുന്നു. നിര്‍മ്മാതക്കളായ കാലിഫോര്‍ണിയ ആസ്ഥാനമായ W2 Energy Development Corp ന്റെ CEO Gene Kelley പറയുന്നു.

മെഷീന്റെ stem ലേക്ക് ഊര്‍ജ്ജം എത്തുന്നു അവിടെ നിന്ന് അത് അടിത്തറയിലുള്ള ഒരു പെട്ടിയിലെത്തുന്നു. അവിടെവെച്ച് ഒരു വൈദ്യുത പമ്പിന് അതിനെ വൈദ്യുതിയായിട്ടോ compressor ന് compressed air ആയിട്ടോ വെള്ളം പമ്പ് ചെയ്യുകയോ ചെയ്യാം. സാധാരണ കാറ്റാടി ടര്‍ബൈന്‍ കറങ്ങുന്ന propeller കളെ ആശ്രയിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അവക്ക് ദക്ഷത കുറവാണ്. അവയില്‍ സ്പര്‍ശിക്കുന്ന കാറ്റിന്റെ ഒരു വളരെ ചെറിയ അംശം മാത്രമാണ് വൈദ്യുതിയായി മാറ്റുന്നത്. കൂടുതല്‍ സ്ഥലത്ത് കാറ്റ് സ്പര്‍ശിക്കുന്നുവോ അത്രയും കൂടുതല്‍ ഊര്‍ജ്ജം അത് ഉത്പാദിപ്പിക്കും. Kelley വിശദീകരിക്കുന്നു.

WindWing ന് മന്ദമാരുതനിലും ശക്തികൂടിയ കാറ്റിലും ഒരു പോലെ ഉയര്‍ന്ന ദക്ഷതയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുകൊണ്ട് സാധാരണ കാറ്റാടികളേക്കാള്‍ പത്തിലൊന്ന് ചിലവേ ഇതിനാകൂ. WindWing ല്‍ 12 പാനലുകള്‍ അടുക്കിവെക്കാം. ആവശ്യകതയും സ്ഥല ലഭ്യതയും അനുസരിച്ച് WindWing ന് 12 കാറ്റാടികളെ ഒഴുവാക്കാന്‍ കഴിയും. “propeller കള്‍ പൊട്ടുകയും തേയുകയുമൊക്കെച്ചെയ്യും. grinding of the gears നെ കുറിച്ചും ആളുകള്‍ പരാതി പറയാറുണ്ട്. എന്നാല്‍ WindWing നിശബ്ദമായി പരിതസ്ഥിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കും” Kelley പറയുന്നു.

കാറ്റാടികളുടെ ഏറ്റവും കൂടിയ ദക്ഷത 59% ആണ്. അതായത് കാറ്റില്‍ നിന്ന് നമുക്ക് ശേഖരിക്കാവുന്ന ഊര്‍ജ്ജം 100% ല്‍ താഴെയാണ്. കാറ്റാടി കാറ്റിന്റെ ഊര്‍ജ്ജം 100% ശേഖരിച്ചിരുന്നെങ്കില്‍ കാറ്റാടിക്ക് പിറകിലുള്ള വായൂ നിശ്ചലമായേനെ. Albert Betz 1926 ല്‍ ആണ് കാറ്റാടിയുടെ കൂടിയ ദക്ഷത കണ്ടുപിടിച്ചത്. ഇതുവരെ അത് ആരും തെറ്റെന്ന് തെളിയിച്ചിട്ടില്ല. ആധുനിക കാറ്റാടികള്‍ 35 – 39% വരെ ദക്ഷതയിലാണ് പ്രവര്‍ത്തിക്കുന്നത്.

35% അത്ര മോശമൊന്നുമല്ല. സോളാര്‍ സെല്ലുകള്‍ക്ക് 25% ആണ് ദക്ഷത. 30% ദക്ഷതയുടെ സെല്ലുകള്‍ വരുന്നുണ്ട്.

— സ്രോതസ്സ് www.newburyportnews.com sustainabledesignupdate.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ