ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിലെ Shell ന്റെ ഓഹരികള്‍ യൂറോപ്പിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ഏറ്റെടുത്തു

ലോകത്തിലെ ഏറ്റവും വലിയ വലിയ കാറ്റാടി പാടത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചൂ. £300 കോടി പൗണ്ട് നിക്ഷേപം വടക്ക് കിഴക്കേ ഇംഗ്ലണ്ടിലേക്ക് തന്നെ കണ്ടെത്തി എന്ന് ബ്രിട്ടണിലെ ഊര്‍ജ്ജ മന്ത്രി പറഞ്ഞു. ഈ പദ്ധതി പണപ്പെരുപ്പ ഭീതിയിലും പ്രതിരോധ വകുപ്പിന്റെ തടസങ്ങളിലും (റഡാറുകളുടെ ദക്ഷത ടര്‍ബൈനുകള്‍ കുറക്കുമെന്നതാണ് അവരുടെ ആക്ഷേപം) കാരണം ആസൂത്രണ താമസത്തിലായിരുന്നു. (planning delays?). ജര്‍മ്മനിയിലെ ഊര്‍ജ്ജ കമ്പനി ആയ E.ON ഉം ഡാനിഷ് ഊര്‍ജ്ജ വിതരണ കമ്പനി ആയ Dong Energy യും ചേര്‍ന്ന് Shell എന്ന എണ്ണ കമ്പനിയുടെ 33% ഓഹരി വാങ്ങിയതോടെ പദ്ധതിക്ക് ഒരു ഉണര്‍വ്വുണ്ടായി. London Array എന്ന ഈ പദ്ധതിക്ക് 1,000 മെഗാ വാട്ടിന്റെ ശക്തിയുണ്ട്. Shell ന്റെ ഓഹരി പുറത്തു വിട്ടിട്ടില്ലാത്ത തുകക്ക് വാങ്ങിയതോടെ E.ON യും Dong Energy യും 50-50 പങ്കാളികളായി. Greater London ലെ 750,000 വീടുകള്‍ക്ക് Kent എന്ന സ്ഥലത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നിലയം വൈദ്യുതി നല്‍കും.

Shell ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ ആഗ്രഹിക്കുന്നുവെന്നറിഞ്ഞ E.ON UK യുടെ പ്രധാന ഉദ്യോഗസ്ഥനായ Paul Golby ക്രുദ്ധനായി ഇങ്ങനെ പറഞ്ഞു: “ഈ പ്രൊജക്റ്റ് on track ല്‍ ആക്കാന്‍ ഞങ്ങള്‍ കരുതുന്നു. ഇതിന്റെ ആദ്യ ഘട്ടം ടര്‍ബൈന്റെ കോണ്‍ട്രാക്റ്റ് കിട്ടുന്നതനുസരിച്ച് 2012 ല്‍ തന്നെ പണി തീര്‍ക്കും.” ഈ ഓഹരി വാങ്ങല്‍ സര്‍ക്കാരിന് ഒരു സഹായമാണ്. Clyde ല്‍ പണിയുന്ന ഏറ്റവും വലിയ കരയിലെ കാറ്റാടി പാടത്തിന് സര്‍ക്കാര്‍ അനുമതി കൊടുത്ത ദിവസം തന്നെയാണ് ഓഹരി വാങ്ങല്‍ നടന്നത്. വ്യവസായ സെക്രട്ടറിയായ John Hutton ഈ കരാറിനെ സ്വാഗതം ചെയ്തു. “E.ON ഉം Dong Energy ഉം ഈ പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്”, അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ലാഭം ഉണ്ടാകില്ലന്ന് പറഞ്ഞ് 2008 മേയില്‍ Shell പദ്ധതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പണപ്പെരുപ്പവും എണ്ണ വില വര്‍ദ്ധനവും കാരണം പദ്ധതിയുടെ ചിലവ് മൂന്ന് വര്‍ഷം മുമ്പ് കണക്കാക്കിയ £150 കോടി പൗണ്ടില്‍ നിന്ന് £250 കോടി പൗണ്ടായി.

-from www.guardian.co.uk. 22 Jul 2008

ഒരു അഭിപ്രായം ഇടൂ