“ലോകം മുഴുവന്‍ ദശ ലക്ഷക്കണക്കിനാളുകളാണ് കുപ്പി വെള്ളം ഉപയോഗിക്കുന്നത്. കാരണം അവര്‍ കരുതുന്നത് കുപ്പി വെള്ളം കൂടുതല്‍ സുരക്ഷിതമാണെന്നാണ്. വെള്ളത്തിന് വേണ്ടി എന്തിനാണ് ഇത്ര പണം മുടക്കേണ്ടി വരുന്നത്? നാലില്‍ മൂന്ന് അമേരിക്കക്കാരും കുപ്പി വെള്ളം കുടിക്കുന്നു. അഞ്ചിലൊന്ന് പേര്‍ കുപ്പി വെള്ളം മാത്രമേ കുടിക്കുകയുള്ളു. വെറും ടാപ്പ് വെള്ളത്തിന് ആളുകള്‍ എണ്ണയുടെ വിലയേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നു.”
കുപ്പി വെള്ളത്തിന്റെ പ്രശ്നങ്ങളും ആഗോള ജല പ്രതിസന്ധിയേയും കുറിച്ച് പുതിയ സിനിമ പരിശോധിക്കുന്നു. “FLOW: For Love of Water” എന്നാണ് അതിന്റെ പേര്. Irena Salina ആണ് സംവിധായക.
Democratic കളുടേയും Republican മാരുടേയും സമ്മേളനങ്ങള്‍ നടത്തിയത് പെപ്സിയും(Pepsi ) കോക്കുമാണ്(Coke). Democrats കളുടെ കിരീടധാരണം നടന്നത് Pepsi Center ല്‍ ആയിരുന്നു. കൂടാതെ Coca-Cola എന്ന് എല്ലായിടത്തും പങ്കെടുത്തവരുടെ സഞ്ചികളില്‍ ഉള്‍പ്പടെ കാണാമായിരുന്നു. കൊക്കകൊള വെള്ളമേ അവിടെ നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നുവൊള്ളു. ചൈനയുടെ മലിനീകരണം കൂട്ടാന്‍ എത്രയേറെ കോക്ക് കുപ്പികള്‍ വലിച്ചെറിയപ്പെട്ടിട്ടുണ്ടാവും അവിടെ?
ഇത് വെള്ളത്തിന്റെ ആഗോള cartel ലേക്കുള്ള യാത്രയാണ്. ഊര്‍ജ്ജത്തിന്റെ cartel പോലെ. ഓരോ തുള്ളി വെള്ളവും സ്വകാര്യ കോര്‍പ്പറേഷന് വേണ്ടി സംസാരിക്കുന്ന കാലം വരും. കുപ്പിവെള്ളമായാലും സര്‍ക്കാര്‍ വെള്ളമായാലും ഉപ്പ് നീക്കിയതായാലും നാനോ ടെക്നോളജി വഴിയുള്ളതായാലും. ഓരോ അവസ്ഥയിലും വെള്ളം കുത്തക കോര്‍പ്പറേറ്റുകള്‍ കൈയ്യടക്കുന്നു. കാരണം ഭൂമിയിലെ ശുദ്ധ ജലത്തിന്റെ അളവ് കുറഞ്ഞ് വരികയാണ്. എന്നാല്‍ ആവശ്യകത കൂടിയും വരുന്നു.
ജനങ്ങള്‍ ഈ സത്യം വേഗം തന്നെ മനസിലാക്കണം. അല്ലെങ്കില്‍ കോര്‍പ്പറേറ്റുകള്‍ വേഗം പ്രവര്‍ത്തിച്ചുതുടങ്ങും. അവര്‍ ജലത്തിന്റെ അധികാരത്തിന് വേണ്ടി ശ്രമിക്കുകയാണ്. ലോകം മുഴുവന്‍ പെപ്സിക്കും കോക്കിനുമെതിരെ വലിയ സമരങ്ങള്‍ നടക്കുന്നുണ്ട്. അത് മറച്ച് വെച്ച് നല്ല പിള്ള ചമയാനാണ് അവരുടെ ശ്രമം. സ്കൂളുകള്‍ക്ക് പണം നല്‍കുന്നതും ആഫ്രിക്കയില്‍ പാവപ്പെട്ടവര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമൊക്കെ അതിനുള്ള തന്ത്രങ്ങളാണ്. മറ്റൊരു വമ്പന്‍ കുപ്പിവെള്ള കമ്പനിയായ Nestle യും ചേര്‍ന്ന് അവര്‍ ജനങ്ങളുടെ കുടിവെള്ളത്തിനുള്ള അവകാശത്തെ തന്നെ നിഷേധിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.
അമേരിക്കയിലും യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇപ്പോള്‍ കുപ്പി വെള്ളത്തിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയരുന്നുണ്ട്. അത് ശക്തമാണ്. ക്യാനഡയിലെ മുന്‍സിപ്പലിറ്റികളും സ്കൂളുകളും bottled-water-free zones പ്രഖ്യാപിക്കുന്നു.
എന്തുകൊണ്ടാണ് കുപ്പിവെള്ളം ഇത്ര പ്രശ്നമാകുന്നത്?
ഒന്നാമതായി, കോര്‍പ്പറേറ്റുകള്‍ വെള്ളത്തിന്റെ കുത്തക ഏറ്റെടുക്കുന്നു. വീടുകളില്‍ ടാപ്പിലൂടെ വരുന്ന വെള്ളം മോശമെന്ന് വരുത്തിത്തീര്‍ക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അടക്കുന്ന നികുതി ആന്തരഘടന (infrastructure) പരിപാലനത്തിന് ഉപയോഗിക്കാതെ വരുന്നു. ശുദ്ധവും, സുരക്ഷിതവും, ലഭ്യവുമായ പൊതു ജല സ്രോതസ് ഇല്ലാതാകുന്നു.
രണ്ടാമതായി, അത് മലിനീകരണം ഉണ്ടാക്കുന്നു. വളരെ വലിയ അളവ് പ്ലാസ്റ്റിക്കും വളരേറെ അളവില്‍ ഊര്‍ജ്ജവും ഉപയോഗിച്ചാണ് കുപ്പി വെള്ളം ഉത്പാദിപ്പിക്കുന്നതും കടത്തുകയും ചെയ്യുന്നത്. ഇത് CO2 ഉദ്‌വമനം കൂട്ടുന്നു. കൂടാതെ ഇത് വിഷമയമാണ്. പ്ലാസ്റ്റിക്ക് തന്നെ രാസവസ്തുക്കളുടെ ചോര്‍ച്ചക്ക് കാരണമാകുന്നു. ഈ വെള്ളത്തിന് പരിശോധനയൊന്നുമില്ല. ശുദ്ധമായതും സുരക്ഷിതവുമായ ടാപ്പ് വെള്ളത്തെക്കാള്‍ ഇത് ഒട്ടും നല്ലതല്ല.
ന്യൂയോര്‍ക്കില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപയോഗശേഷം കുഴിച്ചുമൂടുകയാണ് പതിവ്. അവിടുത്തെ ജനങ്ങള്‍ ഒരാഴ്ച്ച കുപ്പിവെള്ളം ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ 2.4 കോടി പ്ലാസ്റ്റിക്ക് കുപ്പികള്‍ ലാഭിക്കാന്‍ കഴിയും.
FLOW ഒരു ഒഴുക്കാണ്. 2001 ല്‍ The Nation ല്‍ വന്ന ഒരു ലേഖനത്തില്‍ നിന്നുമാണ് തുടങ്ങുന്നത്. അടിസ്ഥാനപരമായ ഒരു ചോദ്യം ഉണ്ട് “ജലത്തിന്റെ ഉടമസ്ഥന്‍ ആരാണ്?” അതായത് വെള്ളം 21-ാം നൂറ്റാണ്ടിലെ എണ്ണയാകുമോ എന്നതാണ് ചോദ്യം. Maude യും Tony Clarke ഉം ആണ് ആ ലേഖനം എഴുതിയത്. ലോകം മുഴുവനുമായി ആരാണ് ജലത്തിന്റെ അവകാശം കൈയ്യാളുന്നത്. സുതാര്യ മലിനീകരണം (transparent pollution) എന്ന നിലയില്‍ നമ്മുടെ ജലത്തെക്കുറിച്ച് നമുക്ക് ഒന്നുമറിയില്ല. ഉദാഹരണത്തിന് അമേരിക്കയിലെ ചോള കൃഷി സ്ഥലങ്ങളില്‍ ധാരാളം ഉപയോഗിച്ച കളനാശിനി ആണ് atrazine. അത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ നിരോധിച്ചതാണ്. യൂറോപ്പിലെ ഗ്രാമങ്ങളില്‍ പോലും അത് ഇന്ന് ഉപയോഗിക്കുന്നില്ല. atrazine ഒരു endocrine disruptor ആണ്. ചില ക്യാന്‍സര്‍ അതുമൂലം ഉണ്ടാകുന്നു. പത്ത് വര്‍ഷങ്ങളായി നിരോധിക്കപ്പെട്ടെങ്കിലും ഇന്നും അതിന്റെ അംശം കുടിവെള്ളത്തില്‍ കാണാം.
Syngenta എന്ന സ്വിസ്സ് കമ്പനിയാണ് ഈ വിഷം നിര്‍മ്മിക്കുന്നത്. അവര്‍ ഇപ്പോള്‍ ethanol ന്റെ നേതാക്കളാണ്. ആസ്ട്രേലിയയിലെ കാടുകളില്‍ കാണാം ഇതിനെ. തെക്കെ ആഫ്രിക്കയില്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ നിരോധിച്ചു.
തെക്കന്‍ രാജ്യങ്ങളില്‍ വരള്‍ച്ചയും മരണവും. അവിടെ അവര്‍ ചെയ്തതെല്ലാം തെറ്റാണ്. ജല സ്രോതസ്സുകളില്‍ നിന്ന് ജലം നീക്കം ചെയ്തു, മലിനീകരണം ഉയര്‍ന്നു, ആന്തരഘടന (infrastructure) ല്‍ പണം മുടക്കിയില്ല. ജലത്തെ സ്വകാര്യവത്കരിച്ചു. ഭൂമില്‍ നിന്ന് എടുക്കുന്ന ജലം ദൂരെ സ്ഥലത്ത് കൊണ്ടു പോയി വില്‍ക്കുന്നത് തെറ്റാണ്. ഇപ്പോള്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ വെള്ളത്തിന്റെ അവകാശം വാങ്ങാനായി വരുന്നു. ടോക്സാസിലും കാലിഫോര്‍ണിയയിലും അതാണ് T. Boone Pickens ഉം മറ്റുള്ളവരും ചെയ്യുന്നത്. അവിടെ ജലം ഒരു സ്വകാര്യ സ്വത്താണ്. ആളുകള്‍ വാങ്ങുന്നു, വില്‍ക്കുന്നു, ഒസ്യത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇതൊക്കെ തെറ്റാണ്.
ഉര്‍ജ്ജത്തില്‍ നിന്ന് T. Boone Pickens ധാരാളം പണം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് അയാള്‍ വെള്ളത്തിന്റെ അവകാശം വാങ്ങുകയാണ്. അയാള്‍ വില്‍ക്കാന്‍പോകുന്ന വെള്ളം കടത്താന്‍ ഒരു പൈപ്പ് ലൈന്‍ നിര്‍മ്മിക്കാന്നു. ഇപ്പോഴുള്ളതിനേക്കാള്‍ വില വളരെ കൂടുന്നത് വരെ അത് വെച്ചേക്കും. നീല സ്വര്‍ണ്ണം നീല പ്ലാറ്റിനമാകുന്നത് വരെ അയാള്‍ ക്ഷമയോടെ കാത്തിരിക്കും. കൂടാതെ അയാള്‍ പവനോര്‍ജ്ജ പ്രൊജക്റ്റുകള്‍ ധാരാളം തുടങ്ങുന്നുണ്ട്. അതെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. പണിയാനുദ്ദേശിക്കുന്ന പൈപ്പ് ലൈന് സഹായകമാണ് പരസ്പരം ബന്ധപ്പെട്ട കാറ്റാടി നിലയങ്ങള്‍. അദ്ദേഹം പരിസ്ഥിതി സ്നേഹിയാകാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ വെള്ളത്തെ സ്വകാര്യവത്കരിച്ചുകൊണ്ട് നിങ്ങള്‍ക്കൊരിക്കലും പരിസ്ഥിതി സ്നേഹിയാകാന്‍ കഴിയില്ല.
Maude Barlow and Irena Salina talking with Amy Goodman
Maude Barlow, head of the Council of Canadians, founder of the Blue Planet Project, author of sixteen books, including Blue Gold. Her latest is called Blue Covenant: The Global Water Crisis and the Coming Battle for the Right to Water.
Irena Salina. Director of FLOW: For Love of Water
– from Democracy Now
കുപ്പി വെള്ളം വാങ്ങാതിരിക്കുക. കുടിക്കാനുള്ള വെള്ളം വീട്ടില്‍ നിന്ന് തന്നെ കരുതുക.