പുതിയ തരം സോളാര്‍ സെല്‍

Inverted metamorphic (IMM) സോളാര്‍ സെല്ലിന്റെ ഉത്പാദകരാണ് EMCORE ബഹിരാകാശത്തും ഭൂമിയിലും ഇത് ഉപയോഗിക്കുന്നിണ്ട്. അടുത്തകാലത്ത് ഇവ 33% in-orbit ദക്ഷത രേഖപ്പെടുത്തി. National Renewable Energy Laboratory (NREL) ഉം അമേരിക്കന്‍ Air Force Research Laboratory (AFRL) ന്റെ Vehicle Systems Directorate ഉം ചേര്‍ന്നാണ് വികസിപ്പിച്ചത്. compound semiconductors ന്റെ പ്രത്യേക സംകലനം സൂര്യപ്രകാശ സ്പെക്ട്രത്തില്‍ സാധാരണ multi-junction സെല്ലുകളെ അപേക്ഷിച്ച് നല്ല പ്രതികരണം നല്‍കുന്നു. സാധാരണ multi-junction സോളാര്‍ സെല്ലിന്റെ പതിനഞ്ചിലൊരു കനത്തില്‍ നിര്‍മ്മിക്കാന്‍ അതിന്റെ പ്രത്യേക ഡിസൈന്‍ സഹായിക്കുന്നു. അതുകൊണ്ട് വളരെ ഭാരം കുറച്ച് ഉയര്‍ന്ന ദക്ഷതയോടെ നിര്‍മ്മിക്കുന്ന ഇത് ബഹിരാകാശ ഉപയോഗത്തിന് ഉപകാരപ്രദമാണ്. ഇവയും ഉടന്‍ നിര്‍മ്മാണം തുടങ്ങുന്ന ഇവയുടെ അടുത്ത തലമുറയും ബഹിരാകാശത്തെ ഉപഗ്രഹങ്ങള്‍ക്കുപരി ഗുണകരമാണ്. EMCORE ന്റെ സാന്ദ്രീകൃത (concentrated) photovoltaic systems ല്‍ ഉപയോഗിക്കുമ്പോള്‍ ഇവക്ക് 45% ല്‍ അധികം ദക്ഷതയുണ്ട്.

വര്‍ഷങ്ങളായി സിലിക്കണ്‍ പാനലുകളാണ് സോളാര്‍ സെല്‍ ദക്ഷതയില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഈ പുതിയ multi-junction സോളാര്‍ പാനലുകള്‍ അവയുടെ തൊട്ടുപിറകിലുണ്ട്. വിലയും കുറവാണ്. ഭാരം കുറവാണ്, കനം കുറവാണ്, ഇത് ഗതാഗത ചിലവും സ്ഥാപിക്കുന്നതിന്റെ ചിലവും കുറക്കും. CPV കൂടുതല്‍ ഊര്‍ജ്ജമുത്പാദിപ്പിക്കുമെങ്കിലും ഉരു കുഴപ്പമുണ്ട്. അവ നല്ലതുപോലെ പ്രവര്‍ത്തിക്കുനാന്‍ സൂര്യപ്രകാശം നേരെ തട്ടണം. അതുകൊണ്ട് വിലകൂടിയ ട്രാക്കിങ്ങ് സിസ്റ്റമുപയോഗിച്ച് മൊത്തം solar array ദിവസം മുഴുവനും തിരിച്ചുകൊണ്ടിരിക്കണം. അതുപോലെ ശ്രദ്ധയേറെ വേണം, കാരണം ചെറിയ ഒരു പിശക് പറ്റിയാല്‍ concentrator സെല്ലിനെ ഉരുക്കിക്കളയും. എന്നാലും EMCORE ന് ഈ പ്രശ്നങ്ങളെ തരണം ചെയ്യാനാവുമെന്ന് ആത്മവിശ്വാസമുണ്ട്. അവരുടെ ഉയര്‍ന്ന ദക്ഷത നല്‍കുന്ന രണ്ടാം തലമുറ IMM സോളാര്‍ സെല്‍ 2010 ല്‍ കമ്പോളത്തിലെത്തും.

– from cleantechnica.com

ഒരു അഭിപ്രായം ഇടൂ