ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് Oregon Energy Facility Siting Council അംഗീകാരം നല്‍കി.
വടക്ക്-മദ്ധ്യ ഒറിഗണിലെ Gilliam മുതല്‍ Morrow വരെ നീളമുള്ള Shepherd ന്റെ Flat Wind Farm ന് 303 കാറ്റാടികള്‍ ആണ് ഉള്ളത്. 909 മെഗാവാട്ട് ശക്തി ഉണ്ടാകും. ഇപ്പോള്‍ സംസ്ഥാനത്തിന് 889 മെഗാവാട്ട് കാറ്റാടി ശക്തി ഉണ്ട്.
Caithness Shepherds Flat, LLC of Sacramento, Calif നിര്‍മ്മിക്കുന്ന ഈ നിലയം ലോകത്തിലെ ഏറ്റവും വലിയ single wind farm ആണ്.
ടെക്സാസിലെ Horse Hollow ല്‍ പ്രവര്‍ത്തിക്കുന്ന 736 മെഗാവാട്ടിന്റെ നിലയമാണ് ഇപ്പോള്‍ അമേരിക്കയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടം. 2014 ല്‍ 4,000 മെഗാവാട്ടിന്റെ കാറ്റാടി നിലയം പണിയാന്‍ ടെക്സാസിലെ എണ്ണ രാജാവായ T. Boone Pickens ന് പരിപാടിയുണ്ട്. Arlington ന് 5 മൈല്‍ തെക്ക് കിഴക്ക് ഹൈവേ 19 നും 74 നം ഇടക്ക് സ്വകാര്യ ഭൂമിയിലാണ് Shepherd ന്റെ Flat പ്രൊജക്ററ്. അതില്‍ നിന്നുള്ള വൈദ്യുതി Federal Columbia River Transmission System ല്‍ Bonneville Power Administration ന്റെ Slatt Substation വഴി എത്തുന്നു.
Sherman County ലെ 400 മെഗാവാട്ടിന്റെ Golden Hills കാറ്റാടി പാടവും Deschutes County ലെ 143 മെഗാവാട്ടിന്റെ Newberry Geothermal Project ആണ് ഇപ്പോള്‍ Oregon Department of Energy പരിഗണനയിലുള്ള പുതിയ പുനരുത്പാദിതോര്‍ജ്ജ പ്രൊജക്ററുകള്‍.
– from www.bizjournals.com