ലോകം മൊത്തം കേന്ദ്രീകൃത സൗരതാപോര്‍ജ്ജ (CSP) ഉത്പാദനം ഓരോ 16 മാസം കൂടുമ്പോളും ഇരട്ടിയാകുകയാണ്. 2012-14 ആകുമ്പോഴേക്കും അത് 6,400 മെഗാവാട്ട് ആകും.

15 വര്‍ഷത്തെ ഉറക്കത്തില്‍ നിന്നും 2006 ല്‍ ഉണര്‍ന്ന സൗരതാപോര്‍ജ്ജ വ്യവസായം 2007 ആയപ്പോഴേക്കും 100 മെഗാവാട്ട് ഉത്പാദിപ്പിച്ചു തുടങ്ങി. 1990കളിലെ വിലകുറഞ്ഞ ഫോസില്‍ ഇന്ധനങ്ങളും സര്‍ക്കാരുകളുടെ താല്‍പ്പര്യമില്ലായ്മയും ധനസഹായം ഇല്ലാതായതുമൊക്കെ സൗരതാപോര്‍ജ്ജ വ്യവസായത്തെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഊര്‍ജ്ജത്തിന്റെ വില വര്‍ദ്ധനവും ആഗോള കാലാവസ്ഥാ മാറ്റവുമൊക്കെ പുതിയൊരുണര്‍വ്വ് ഈ മേഖലയില്‍ ഉണ്ടാക്കിയിരിക്കുകയാണ്. സൂര്യനില്‍ നിന്ന് വെറും 70 മിനിറ്റ് നമുക്ക് ലഭിക്കുന്ന ഊര്‍ജ്ജം മതി നമുക്ക് ഒരു വര്‍ഷം ഉപയോഗിക്കാന്‍. ഇത് അളവില്ലാത്ത സ്രോതസ്സാണ്.
സൂര്യ പ്രകാശത്തെ നേരിട്ട് വൈദ്യുതിയാക്കുന്ന സൗര ഫോട്ടോവോള്‍ട്ടേയിക് (PVs) രീതിയില്‍ നിന്ന് വ്യത്യസ്ഥമായി CSP സൂര്യ താപത്തെയാണ് വൈദ്യുതിയാക്കിമാറ്റാന്‍ ഉപയോഗിക്കുന്നത്. ഒരു ദ്രാവകം നിറച്ച ട്യൂബിലേക്ക് ഭൂതക്കണ്ണാടി പോലെ കണ്ണാടികളുപയോഗിച്ച് കേന്ദ്രീകരിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ട്യൂബിലെ ദ്രവം ആഗിരണം ചെയ്ത സൗര താപത്തെ നീരാവി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. സൂര്യനസ്തമിച്ച് കഴിഞ്ഞുള്ള സമയത്ത് ഊര്‍ജ്ജമുത്പാദിപ്പിക്കാനായി അധികമുള്ള ചൂടുപയോഗിച്ച് പ്രത്യേക തരം ഉപ്പ് ഉരുക്കി വലിയ ടാങ്കുകളില്‍ സൂക്ഷിക്കുന്നു. രാത്രിയില്‍ ഇതില്‍ നിന്നും നീരാവി ഉണ്ടാക്കുന്നു.നേരിട്ടുള്ള സൂര്യപ്രകാശം വന്‍തോതില്‍ വേണ്ടതുകൊണ്ട് CSP നിലയങ്ങളുടെ അനുയോജ്യ സ്ഥലം മരുഭൂമികളാണ്. മറ്റ് പരമ്പരാഗത നിലയങ്ങളെ അപേക്ഷിച്ച് രണ്ട് വലിയ ഗുണങ്ങളാണ് സൗര താപോര്‍ജ്ജ നിലയങ്ങള്‍ക്ക് ഉള്ളത്. ഒന്നത് മലിനീകരണമില്ലാത്ത ശുദ്ധ ഊര്‍ജ്ജമാണ്. രണ്ട്, ഇന്ധനച്ചിലവ് തികച്ചും പൂജ്യമാണ്. ഊര്‍ജ്ജം ചൂടായിത്തന്നെ സൂക്ഷിക്കുന്നതിനാല്‍ ബാറ്ററി ഉപയോഗിച്ച് വൈദ്യുതി സൂക്ഷിക്കുന്നതിനേക്കാള്‍ ചിലവ് കുറവാണ്.
അമേരിക്കയും സ്പെയ്നുമാണ് സൗര താപോര്‍ജ്ജത്തിലെ നേതാക്കള്‍. രണ്ടുകാട്ടര്‍ക്കും കൂടി 5,600 മെഗാവാട്ട് ശക്തി 2012 ല്‍ പൂര്‍ത്തിയാക്കും. 2012 ലെ മൊത്തം ഉത്പാദനത്തിന്റെ 90% വരും ഇത്. 17 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ ഇതുമൂലം കഴിയും. ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും വലിയ സൗര താപോര്‍ജ്ജ നിലയം കാലിഫോര്‍ണിയയിലെ Mojave മരുഭൂമിയില്‍ സ്ഥാപിച്ച Solar Electricity Generating Station ആണ്. 1985 ഉം 1991 ഉം ഇടക്ക് സ്ഥാപിച്ച ഈ നിലയത്തിന് 354 മെഗാവാട്ട് ഉത്പാദന ശേഷിയുണ്ട്. രണ്ട് ദശാബ്ദങ്ങളായി 100,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കുന്നു. 2007 ജൂണില്‍ പ്രവര്‍ത്തനം തുടങ്ങിയ Nevada Solar One ന് 64 മെഗാവാട്ട് ഉത്പാദന ശേഷിയുണ്ട്. കഴിഞ്ഞ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പണിയുന്ന നിലയമാണിത്.
ഒരു ഡസനോളം പുതിയ സൗര താപോര്‍ജ്ജ നിലയങ്ങള്‍ അമേരിക്കയില്‍ പണിയാന്‍ പദ്ധതിയിട്ടിട്ടുണ്ട്. 2012 ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഇവയെല്ലാം കൂടി 3,100 മെഗാവാട്ട് ഉത്പാദിപ്പിക്കും. ഇതില്‍ പ്രധാനം കാലിഫോര്‍ണിയയിലെ 553 മെഗാവാട്ട് ശേഷിയുള്ള Mojave Solar Park, 500 മെഗാവാട്ടിന്റെ Solar One, 300 മെഗാവാട്ടിന്റെ Solar Two, ഫ്ലോറിഡയിലാരംഭിക്കുന്ന 300 മെഗാവാട്ട് നിലയം, അരിസോണയിലാരംഭിക്കുന്ന 280 മെഗാവാട്ട് Solana നിലയം തുടങ്ങിയവയാണ്. അമേരിക്കക്ക് പുറത്ത് വ്യാവസായികാടിസ്ഥാനത്തില്‍ ആദ്യമായി സൗര താപോര്‍ജ്ജ നിലയം സ്ഥാപിച്ചത് സ്പെയ്നാണ്. 2007 പ്രവര്‍ത്തനം തുടങ്ങിയ 11 മെഗാവാട്ടിന്റെ PS10 ടവര്‍. ഇത് 300 മെഗാവാട്ട് ശേഷിയുള്ള Solúcar Platform ന്റെ ഭാഗമാണ്. 2013 ല്‍ അതിന്റെ പണി പൂര്‍ത്തിയാകും. അത് 153,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. അതുമൂലം പ്രതി വര്‍ഷം 185,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം തടയാന്‍ കഴിയും. ഇതുപോലുള്ള 60 നിലയങ്ങളുടെ പദ്ധതികള്‍ സ്പെയ്നിന്റെ പരിഗണനയിലുണ്ട്. 2012 ല്‍ സ്പെയ്നിന്റെ സൗര താപോര്‍ജ്ജ ശേഷി 2,570 മെഗാവാട്ടായിരിക്കും.
സൗര താപോര്‍ജ്ജത്തിന്റെ വളര്‍ച്ചയുടെ ഒരു ഘടകം സര്‍ക്കാര്‍ ആനുകൂല്യങ്ങളാണ്. സൗരോര്‍ജ്ജത്തിന് അമേരിക്കയില്‍ 30% Investment Tax Credit (ITC) ഉണ്ട്. കാലിഫോര്‍ണിയയില്‍ വൈദ്യുതി വിതരണക്കാര്‍ 2010 ഓടെ 20% വൈദ്യുതി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തണമെന്ന് നിയമമുണ്ട്. നെവാഡയില്‍ 20% വൈദ്യുതി 2015 ഓടെ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തണം, അതില്‍ 5% സൗരോര്‍ജ്ജം തന്നെ ആയിരിക്കണം. സ്പെയിനിലെ പ്രധാന ആനുകൂല്യം feed-in tariff ആണ്. വൈദ്യുതി വിതരണക്കാര്‍ അടുത്ത 25 വര്‍ഷത്തേക്ക് സൗര താപോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്ക് €0.26 (40cents) നല്‍കും. അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ സൗര താപോര്‍ജ്ജ വൈദ്യുതിക്ക് യൂണിറ്റിന് ഏകദേശം 13-17 സെന്റ് വിലയാകും. ഇത് simple-cycle പ്രകൃതി വാതക നിലത്തില്‍ നിന്നുള്ള വൈദ്യുതിയുമായി മത്സരിക്കാന്‍ പ്രാപ്തമാണ്. 2015 ഓടെ സൗര താപോര്‍ജ്ജ വൈദ്യുതിക്ക് യൂണിറ്റിന് 7-10 cents ഉം 2020 ഓടെ 5-7 cents ഉം ആയി കറക്കാനാകുമെന്ന് U.S. Department of Energy പറയുന്നു. ഇതോടെ ഫോസില്‍ ഇന്ധനവുമായി തുറന്ന മത്സരം സാധ്യമാകും.
അമേരിക്കക്കും സ്പെയിനിനും പുറമേ ഫ്രാന്‍സ്, ഗ്രീസ്, പോര്‍ട്ടുഗല്‍ തുടങ്ങിയവര്‍ 2020 ഓടെ 3,200 മെഗാവാട്ട് സൗര താപോര്‍ജ്ജ നിക്ഷേപം നടത്തും. ചൈന ഇതേ സമയത്ത് 1,000 മെഗാവാട്ട് സൗര താപോര്‍ജ്ജ നിലയം പണിയും. ഓസ്ട്രേലിയ, അള്‍ജീരിയ, ഈജിപ്റ്റ്, ഇസ്രയേല്‍, ജോര്‍ദാന്‍, മെക്സികോ, മൊറോക്കോ, തെക്കെ ആഫ്രിക്ക, UAE ഇവയാണ് സൗര താപോര്‍ജ്ജ നിക്ഷേപം നടത്തുന്ന മറ്റു രാജ്യങ്ങള്‍. സൗര താപോര്‍ജ്ജ വൈദ്യുതി വൈദ്യുത വാഹനങ്ങളില്‍ ഉപയോഗിച്ചിച്ചാല്‍ CO2 ഉദ്‌വമനം കുറക്കാനും എണ്ണയോടുള്ള അടിമത്തം ഇല്ലാതാക്കനും കഴിയും. ഇസ്രായേല്‍ 250 മെഗാവാട്ട് നിലയം നെഗെവ് (Negev) മരുഭൂമിയില്‍ യൂണിറ്റിന് 19.4cents feed-in tariff ഓടെ സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ഇത് Project Better Place എന്ന കമ്പനിയുടെ 100,000 വൈദ്യുത കാറുകള്‍ 2010 അവസാനത്തോടെ ഓടിക്കാനുള്ള വൈദ്യുതി നല്‍കും.
അമേരിക്കയില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ 90% കുറക്കാനും ഗതാഗതത്തിന് ഉപയോഗിക്കുന്ന എണ്ണ പൂര്‍ണമായി ഉഴുവാക്കാനും സൗര താപോര്‍ജ്ജത്തിന് കഴിയുമെന്ന് Ausra എന്ന കാലിഫോര്‍ണിയയിലെ സൗര കമ്പനിയുടെ പഠനം സൂചിപ്പിക്കുന്നു. ഇതിന് സൗര താപോര്‍ജ്ജ നിയങ്ങള്‍ക്ക് 38,850 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വേണ്ടി വരും. നെവാഡയുടെ 15% വരും. ഇത് വലിയ ഒന്നാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഒരേ വൈദ്യുത ഉത്പാദനത്തിന് ജല വൈദ്യുത നിലയം മുക്കുന്ന ഭൂപ്രകൃതിയേക്കാളും കല്‍ക്കരി ഖനനത്തിനും ഫാക്റ്ററി പണിയാനുമൊക്കെ വേണ്ടിവരുന്ന സ്ഥലത്തേക്കാളും കുറവേ സൗര താപോര്‍ജ്ജ നിയങ്ങള്‍ ഉപയോഗിക്കുന്നുള്ളു. ജനുവരി 2008 ന് Scientific American പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 2050 ല്‍ അമേരിക്ക ഉപയോഗിക്കുന്ന 69% വൈദ്യുതിയും 35% ഊര്‍ജ്ജവും സൗര താപോര്‍ജ്ജ നിലയങ്ങളില്‍ നിന്നും ഫോട്ടോവോള്‍ട്ടേയിക് നിലയങ്ങളില്‍നിന്നുമായിരിക്കും എന്ന് പറയുന്നു.
വടക്കേ ആഫ്രിക്കയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും മരുഭൂനിയുടെ 0.3% ഭാഗത്ത് നിന്നുള്ള സൗര താപോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ആ പ്രദേശങ്ങള്‍ക്കും അധികമായി യൂറോപ്പ്യന്‍ യൂണിയനും വേണ്ട വൈദ്യുതി നല്‍കും. ഇത് മനസിലാക്കി Trans-Mediterranean Renewable Energy Cooperation എന്ന ഒരു സംരംഭം 2003 Club of Rome, Hamburg Climate Protection Foundation, National Energy Research Center of Jordan അവതരിപ്പിക്കുകയുണ്ടായി. വടക്കേ ആഫ്രിക്കയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും സൗര താപോര്‍ജ്ജ നിലയങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് വൈദ്യുതിയെത്തിക്കാന്‍ വേണ്ട പുനരുത്പാദിതോര്‍ജ്ജ ശൃംഖല നിര്‍മ്മിക്കുകയാണ് പരിപാടി. ഇതിനായി 100,000 മെഗാവാട്ട് സൗര താപോര്‍ജ്ജ നിലയങ്ങളില്‍ അവിടെ പണിയുകയും വേണം. യൂറോപ്പിലേക്ക് വൈദ്യുതി കൊണ്ടുപോകുന്നത് DC കേബിളുകള്‍ വഴിയായിരിക്കും. ഇതിന് മുന്നോടിയായി അള്‍ജീരിയ 2020 ഓടെ, അള്‍ജീരിയലെ Adrar ടൗണില്‍ നിന്ന് ജര്‍മനിയിലെ Aachen ടൗണിലേക്ക് 3,000 കിലോമീറ്റര്‍ നീളത്തില്‍ കേബിള്‍ വലിച്ച് 6,000 മെഗാവാട്ട് കയറ്റുമതി ചെയ്യും.
2012 വരെയുള്ള സൗര താപോര്‍ജ്ജ വളര്‍ച്ച അതേപോലെ 2020 വരെ നിലനിര്‍ത്തിയാല്‍ ആഗോള സൗര താപോര്‍ജ്ജ ശേഷി 200,000 മെഗാവാട്ട് (135 കല്‍ക്കരി നിലയങ്ങള്‍ക്ക് തുല്ല്യം) ആകും.