U.S. Department of Energy യുടെ Building America program ല്‍ പറയുന്നതുപോലുള്ള 20 zero energy വീടുകള്‍ South Chicago Heights ല്‍ നിര്‍മ്മിക്കാന്‍ Solar Verde പദ്ധതി തുടങ്ങിയിരുന്നു. ഇതില്‍ ആദ്യത്തേത് Solar Verde ല്‍ പണി പൂര്‍ത്തിയാക്കി. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ Sears catalog-style വീടുകള്‍ പോലിരിക്കുമിത്. എന്നാലിതിന് മേല്‍ക്കൂര സോളാര്‍ പാനലാണ്. on-demand water heating, heat pump മുതലായവയണ്ട്. ഉയര്‍ന്ന ദക്ഷതയുള്ള നിര്‍മ്മാണ വസ്തുക്കളുപയോഗിച്ച് നിര്‍മ്മിച്ച ഈ വീടിന്റെ ഊര്‍ജ്ജ ലാഭം, വീട്ടുകാര്‍ക്ക് വീടിനായി ചിലവായ പണം തിരികെത്തരുന്നതിന് തുല്ല്യമാണ്. സോളാര്‍ പാനലുകള്‍ വൈദ്യുത ബില്‍ പൂജ്യമാക്കും. കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വേണ്ട. അതുമൂലം പ്രതിവര്‍ഷം 5,175 കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡും 9 കിലോ സള്‍ഫര്‍ ഡൈ ഓക്സൈഡും 13.5 കിലോ നൈട്രജന്‍ ഓക്സൈഡും അന്തരീക്ഷത്തില്‍ കലരാതെ ഈ വീട് പരിസ്ഥിതി സംരക്ഷിക്കുന്നു.
മേല്‍ക്കൂരയിലെ സോളാര്‍ പാനലുകള്‍ സാധാരണ ഒരു കുടുംബത്തിന് വേണ്ട മുഴുവന്‍ വൈദ്യുതിയും ഉത്പാദിപ്പിക്കുന്നു. net metering രീതി ഉപയോഗപ്പെടുത്തുന്നതിനാല്‍ വീട്ടില്‍ അധികമുത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡ്ഡിലേക്ക് ഒഴുകും. കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ള സമയങ്ങളില്‍ ഗ്രിഡ്ഡില്‍ നിന്ന് തിരികെ സ്വീകരിക്കുകയും ചെയ്യും. സോളാര്‍ പാനലുകള്‍ അല്ലാതെ മറ്റു ഊര്‍ജ്ജ ദക്ഷതാ സംവിധാനങ്ങളും ഈ വീട്ടിലുണ്ട്.
Solar Verde വീട് ഊര്‍ജ്ജ ഉപയോഗം കുറക്കാന്‍ മുമ്പേ തയ്യാറാക്കിയ (prefabricated) പുനരുത്പാദിതമായ (recycled) പ്ലാസ്റ്റിക്കും ഉരുക്കും കൊണ്ടുള്ള Techbuilt നിര്‍മ്മിച്ച ഭിത്തികളാണ് ഉപയോഗിക്കുന്നത്. അവക്ക് താപ സംരക്ഷത്തില്‍ R-50 ദക്ഷതയുണ്ട്. പ്രകൃതി ദത്ത വെളിച്ചം ഉപയോഗപ്പെടുത്തുന്ന skylights ഉണ്ട്. വിളക്കുകളെല്ലാം CFLs ആണ്. മുളകൊണ്ടുള്ള തറയും Beaulieu നിര്‍മ്മിച്ച PET പരവതാനിയും വീടു മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ട്. no-VOC പെയിന്റും low flush toilets ഉം wheatboard cabinets മുണ്ടിതില്‍.
– from www.treehugger.com