വ്യൊമിങ്ങ് (Wyoming) മുതല്‍ തെക്കന്‍ കാലിഫോര്‍ണിയ, ലാസ് വെഗസ്, ഫിനിക്സ് വരെയുള്ള $300 കോടിയുടെ 3,000 മെഗാവാട്ട് transmission project തുടങ്ങാനുള്ള അവകാശം Anschutz Corp ന് ലഭിച്ചു. Anschutz മദ്ധ്യ വ്യൊമിങ്ങില്‍ നിര്‍മ്മിക്കുന്ന 2,000 മെഗാവാട്ട് കാറ്റാടി പാടത്തില്‍ നിന്ന് വൈദ്യുതി 1440 കിലോമീറ്റര്‍ നീളമുള്ള TransWest Express Project ഉപഭോക്താക്കളില്‍ എത്തിക്കും. National Grid നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തെക്കന്‍ വ്യൊമിങ്ങില്‍ ഉത്പാദിപ്പിക്കുന്ന പവനോര്‍ജ്ജമാണ് തെക്ക് പടിഞ്ഞാറന്‍ വ്യൊമിങ്ങിന് വേണ്ട പുനരുത്പാദിതോര്‍ജ്ജം നല്‍കാന്‍ കഴിയുക എന്ന് പറയുന്നു. ഈ പ്രൊജക്റ്റിന് ഇനി സംസ്ഥാന, ഫെഡറല്‍ ഏജന്‍സികളുടെ അംഗീകാരം കൂടി വേണം. അവര്‍ പരിസ്ഥിതി ആഘാത പഠനം നടത്തും. പെര്‍മിറ്റ് കിട്ടാനുള്ള പരിപാടികള്‍ 24-36 മാസങ്ങള്‍ എടുക്കും.
മറ്റ് രണ്ട് കാറ്റാടി പ്രൊജക്റ്റുകള്‍, ടെക്സാസില്‍ T. Boone Pickens തുടങ്ങാനുദ്ദേശിച്ചിട്ടുള്ള 4,000 മെഗാവാട്ട് കാറ്റാടി പാടവും ഒറിഗണില്‍ അംഗീകാരം കിട്ടിയിട്ടുള്ള 909 മെഗാവാട്ട് കാറ്റാടി പാടവുമാണ്.
– from cleantechnica.com. 30 Jul 2008