ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബ് (Jet Propulsion Laboratory) ആഗോള കാലാവസ്ഥാ മാറ്റത്തേക്കുറിച്ച് ഒരു നല്ല വെബ് സൈറ്റ് തുടങ്ങി. സൂചികകള്‍, തെളിവുകള്‍, കാരണങ്ങള്‍, ഫലങ്ങള്‍, അവ്യക്തതകള്‍, പരിഹാരം തുടങ്ങിയ പല മേഖലയിലുള്ള വിവരങ്ങള്‍ ഈ സൈറ്റ് നല്‍കുന്നു. ആഗോള താപനത്തേക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവ അറിവാനൊരു നല്ല ശേഖരമാണിത്.
സമുദ്ര നിരപ്പ് ഇപ്പോള്‍ 1.3 ഇഞ്ച് ഒരു ദശകത്തില്‍ എന്ന തോതിലാണ് ഉയരുന്നത്. ഇത് ഇപ്പോള്‍ പ്രശ്നമല്ലങ്കിലും ഉദ്‌വമന നിരക്ക് കൂടുന്നതിനനുസരിച്ച് ഈ തോത് വളരും. 2100 ആകുമ്പോഴേക്കും അഞ്ച് അടി വരെ സമുദ്ര നിരപ്പ് ഉയരും. ആറ് ഇഞ്ച് വീതം പ്രതി ദശകത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച.
– from gristmill.grist.org