സമുദ്രത്തിന്റെ അമ്ലവത്കരണം

ഭാവിയിലെ സമുദ്രത്തിന്റെ അമ്ല സ്വാധീനത്തെക്കുറിച്ച് ഒരു പുതിയ പഠനം സ്വീഡനിലേയും ആസ്ട്രേലിയയിലേയും ശാസ്ത്രജ്ഞര്‍ നടത്തി. അടുത്ത 100 വര്‍ഷ സമയത്ത് സമുദ്രോപരിതല ജലത്തിന്റെ കുറയുന്ന pH വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. കടല്‍ ചേന (sea urchin) വര്‍ഗ്ഗമായ Heliocidaris Erythrogramma എന്ന സ്പീഷീസിനെ ആണ് അവര്‍ പഠനവിധേയമാക്കിയത്. ഇപ്പോഴത്തെ pH ആയ 8.1 ല്‍ നിന്ന് 2100 ല്‍ പ്രതീക്ഷിക്കുന്ന 7.7 pH എന്ന കൂടുതല്‍ അസിഡിക്ക് ആയ അവസ്ഥയിലേക്ക് ജലത്തെമാറ്റി ഈ ജിവികള്‍ക്ക് ആ അവസ്ഥയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് പഠിച്ചു.

സമുദ്രത്തിലെ രാസവസ്തുക്കളുടെ തുലനം സ്ഥിരമായ ഒന്നാണ് എന്നായിരുന്നു ദീര്‍ഘകാലം ആളുകള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഗവേഷകര്‍ പറയുന്നത് സമുദ്ര ജലത്തിന്റെ pH വ്യവസായ വത്കരണം തുടങ്ങിയതിന് ശേഷം 0.1 കുറഞ്ഞിട്ടുണ്ട് എന്നാണ്. സമുദ്രം അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിയ തോതില്‍ ആഗിരണം ചെയ്യുന്നുണ്ട്. അത് pH ല്‍ വ്യത്യാസം വരുത്തുന്നു.

കടല്‍ ചേനയെ അമ്ലവത്കരണം വളരേറെ ബാധിക്കുമെന്ന് University of Gothenburg ലെ ഗവേഷകരായ Jon Havenhand ഉം Michael Thorndyke ഉം പറയുന്നു. മറ്റ് അകശേരുക്കളെ (invertebrates) പോലെ കടല്‍ ചേന പ്രത്യുല്‍പ്പാദനം നടത്തുന്നത് തുറന്ന ജലത്തില്‍ മുട്ട ഇട്ട് അവിടെ ബീജസങ്കലനം ചെയ്താണ്. എന്നാല്‍ സമുദ്ര ജലം കൂടുതല്‍ അമ്ലമയമായാല്‍ അവയുടെ പ്രജനനം 25% കുറയും. ബീജങ്ങള്‍ അത്തരം ജലത്തില്‍ വേഗത കുറഞ്ഞും കുറച്ചുദൂരവുമേ സഞ്ചരിക്കുകയുള്ളു. ബീജസങ്കലനം വിജയിച്ചാലും അവയുടെ ലാര്‍വകളുടെ വളര്‍ച്ച പ്രശ്നമാണ്. 75% മുട്ടകളേ ആരോഗ്യമുള്ള ലാര്‍വകളാകൂ.

“25% ബീജസങ്കലനത്തിലെ കുറവ് എന്നാല്‍ പ്രത്യുല്‍ദന എണ്ണത്തില്‍ 25% കുറവെന്നര്‍ത്ഥം. മറ്റ് സ്പീഷീസുകളും ഇതേ അവസ്ഥയാണ് കാണിക്കുന്നത്. ഇത് വാണിജ്യപരമായും പരിസ്ഥിതിപരമായും പ്രാധാന്യമുള്ള സ്പീഷീസുകളായ ചെമ്മീന്‍, ഞണ്ട്, കക്ക, മീന്‍ തുടങ്ങിയവയേയും ബാധിക്കും” Tjärnö ല്‍ പ്രവര്‍ത്തിക്കുന്ന Sven Lovén Centre for Marine Sciences ന്റെ Department of Marine Ecology ലെ ഗവേഷകനായ Jon Havenhand പറയുന്നു. അവരുടെ ഗവേഷണ റിപ്പോര്‍ട്ട് Current Biology ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

limestone കൊണ്ടുള്ള കവചം ഉള്ളതിനാലാണ് കടല്‍ ചേനയെ ഈ പഠനത്തിന് തെരഞ്ഞെടുത്തത്. അമ്ലതയുള്ള പരിതസ്ഥിതിയില്‍ limestone ദ്രവിക്കും. “ജലത്തിന്റെ pH നില കുറയുന്നതനുസരിച്ച് limestone അടിസ്ഥാനമായ കവചങ്ങളോ അസ്ഥിയോ ഉള്ള ജീവികള്‍ ആയിരിക്കും അപകടത്തിലാകുക. അവയുടെ മരണ സംഖ്യ കൂടും” John Havenhand പറയുന്നു. ആഗോള തലത്തില്‍ ഇതിനേക്കുറിച്ചോരു വിശദമായ പഠനം ആവശ്യമാണ്.

സര്‍ക്കാരുകളും സംഘടനകളും വളരെ കുറച്ച് വിഭവങ്ങളേ സമുദ്ര പഠനത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളു. ഉദാഹരണത്തിന് അമേരിക്കന്‍ സര്‍ക്കാര്‍ National Park System ന് പ്രതി മൈലിന് $18,700 ഡോളര്‍ ചിലവാക്കുമ്പോള്‍ അഅതിന്റെ സമുദ്ര വിഭാഗമായ National Marine Sanctuary System ന് വേണ്ടി പ്രതി മൈലിന് $400 ഡോളറേ ചിലവാക്കുന്നുള്ളു എന്ന് Parade.com ന്റെ Intelligence Report പറയുന്നു.

സ്വകാര്യ ജീവകാരുണ്യ പ്രവര്‍ത്തകരും അങ്ങനെ തന്നെയാണ്. 70% ഭൂമിയും സമുദ്രത്താലാണ് നിറഞ്ഞിരിക്കുന്നതെങ്കിലും “99% സംരക്ഷണ സംരംഭങ്ങളും കരയില്‍ ചിലവാക്കുമ്പോള്‍ 1% മാത്രമാണ് കടലില്‍ ചിലവാക്കുന്നത്” Kerzner Marine Foundation (KMF) ന്റെ Debra Erickson പറയുന്നു.

സമുദ്രോപരിതലം എവിടെ നേക്കിയാലും ഒരുപോലിരിക്കുന്നതാകാം കാരണം. എന്നാല്‍ വേറിട്ടൊരു കാഴ്ച്ചയാണ് ഉപരിതലത്തിനടിയില്‍

– from www.enn.com

സമുദ്രത്തിലേക്കൊഴുക്കുന്ന വ്യവസായിക മാലിന്യങ്ങളാണ് ഇതിന് കാരണം. അമേരിക്കയുടെ ഇരട്ടി വലിപ്പത്തില്‍ പ്ലാസ്റ്റിക്കിന്റേയും മറ്റ് മാലിന്യങ്ങളുടേയും ഒരു ചവറുകൂന പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്നു. എല്ലാം കടല്‍ ഉള്‍ക്കോള്ളുമെന്ന് പണ്ട് പറയാറില്ലെ. എന്നാല്‍ അതിനും ഒരു പരിധിയുണ്ടെന്ന് അഹങ്കാരിയായ മനുഷ്യ അറിയുക.

ഉപഭോഗം കുറക്കു, ഭാവി തലമുറയെ സംരക്ഷിക്കൂ.

ഒരു അഭിപ്രായം ഇടൂ