പരിധി

കഴിഞ്ഞ 650,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2) സാന്ദ്രത അന്തരീക്ഷത്തില്‍ ഉണ്ടായ കാലമാണിത്. ഓരോ സെക്കന്റിലും ഏകദേശം 1,000 ടണ്‍ CO2 എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് CO2 എത്തിച്ചേരുന്നത്. പ്രധാന ഹരിതഗൃഹ വാതകമായ CO2 സൌരോര്‍ജ്ജത്തെ ഭൂമിക്ക് പുറത്തുപോകാനനുവദിക്കാതെ അന്തരീക്ഷത്തില്‍ കുടുക്കി അതിനെ ചൂടുപിടിപ്പിക്കുന്നു. ഈ വാതകങ്ങളുടെ അളവ് ഒരു പരിധി കഴിഞ്ഞാല്‍ ആഗോള തപനം തീവൃമാകുകയും നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ആകുകയും ചെയ്യും. ഈ പരിധിയെ “tipping point” എന്ന് വിളിക്കുന്നു.

ആഗോള ശരാശരി താപനില 2C കൂടിയാല്‍ അത് ഗ്രീന്‍ലാന്റിലെ മൊത്തം മഞ്ഞ് പാളികളും തകരും. അത് സമുദ്ര നിരപ്പ് 7 മീറ്റര്‍ ഉയരാന്‍ കാരണമാകും. 100 മാസങ്ങള്‍ ഇതുപോലെ പോയാല്‍ 2C ല്‍ താഴെ തപനം നിര്‍ത്താന്‍ കഴിയില്ല.

Green New Deal Group എന്ന സംഘടനയുടെ അഭിപ്രായത്തില്‍ അപകടകരമായ ആഗോളതപനം തടയാന്‍ മനുഷ്യ വര്‍ഗ്ഗത്തിന് 100 മാസങ്ങളേയുള്ളു. പുനരുത്പാദിതോര്‍ത്തില്‍ നിക്ഷേപങ്ങള്‍ നടത്തണമെന്നും ആയിരക്കണക്കിന് “green collar” തൊഴില്‍ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. Great Depression നെ മറികടക്കാന്‍ പ്രസിഡന്റ് റൂസവല്‍റ്റ് (Franklin D Roosevelt) നടപ്പാക്കിയ “New Deal” നിയമത്തിന്റെ പേരിലാണ് ഈ സംഘം അറിയപ്പെടുന്നത്. Friends of the Earth ന്റെ പഴയ ഡയറക്റ്റര്‍ Tony Juniper, Green MEP Caroline Lucas, Andrew Simms തുടങ്ങിയവരാണിവരില്‍ പ്രമുഖര്‍.

അവര്‍ പറയുന്നു:

  • പുനരുത്പാദിതോര്‍ത്തില്‍ വന്‍തോതിലുള്ള നിക്ഷേപം നടത്തണം.
  • ധാരാളം “green collar” തൊഴിലുകള്‍ കണ്ടെത്തണം
  • ചിലവുകറഞ്ഞ രീതിയില്‍ ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന് മൂലധനം എത്തിക്കുക
  • പരിസ്ഥിതി പ്രവര്‍ത്തകര്‍, വ്യവസായം, കൃഷി, യൂണിയന്‍ ഇവരെല്ലാം ചേര്‍ന്ന സംഘം രൂപീകരിക്കണം.

1933 ല്‍ റൂസവല്‍റ്റ് കൊണ്ടുവന്ന New Deal ല്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഇവര്‍ ഈ ആശയങ്ങള്‍ രൂപികരിച്ചത്. റൂസവല്‍റ്റ് ആദ്യത്തെ 100 ദിവസത്തിനുള്ളില്‍ ധാരാളം നിയമങ്ങള്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് പാസാക്കി. അത് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്കയെ കരകയറുന്നതില്‍ നിന്ന് സഹായിച്ചു.

100 മാസങ്ങള്‍ക്കുള്ളില്‍ പരിഹാരങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ “runaway” climate change അതി ഭീകരമായ യാഥാര്‍ത്ഥ്യമാകും.

– from BBC www.guardian.co.uk http://onehundredmonths.org/

ഒരു അഭിപ്രായം ഇടൂ