കാലിഫോര്‍ണിയയിലെ Visalia ല്‍ 1MW സൗരോര്‍ജ്ജ സിസ്റ്റം നിര്‍മ്മിക്കാനുള്ള പരിപാടി EI Solutions ഉം The North Face ഉം ചേര്‍ന്ന് നടത്തുന്നു. ഈ വര്‍ഷാവസാനം അത് പൂര്‍ത്തിയാകും. സാമ്പത്തികം നല്‍കുന്നത് San Francisco ലെ Recurrent Energy ആണ്. 100% വൈദ്യുതിയും The North Face വാങ്ങും.
ഈ സിസ്റ്റത്തിലെ 5,445 Suntech photovoltaic (PV) പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഒറ്റ ആക്സിസുള്ള RayTracker GC സോളാര്‍ ട്രാക്കറിലാണ്. സൂര്യന്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് RayTracker ന്റെ സഹായത്തോടെ പാനലുകളും തിരിയും. ഏറ്റവും കൂടുതല്‍ ഉത്പാദനക്ഷമത ഇതില്‍ നിന്ന് ലഭിക്കും.
Environmental Protection Agency യുടെ അഭിപ്രായത്തില്‍ ഈ നിലയം 1,300 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ കലരുന്നതിനെ തടയും. 11 ഏക്കര്‍ കാട് സംരക്ഷിക്കുന്നതിന് തുല്ല്യം.
– from www.solardaily.com