പുറം ലോകത്ത് കളിക്കുന്നത് കുട്ടികളുടെ കാഴ്ച്ച ശക്തിക്ക് നല്ലതാണെന്ന് ഒരു പഠനം അവകാശപ്പെടുന്നു. വീടിന് പുറത്ത് കളിക്കുകയും പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പടുകയും ചെയ്യുന്ന കുട്ടികളില്‍ ഹൃസ്വദൃഷ്ടി മറ്റുള്ള കുട്ടികളേ അപേക്ഷിച്ച് കുറവായണ് കാണപ്പെടുന്നത് എന്ന് ആസ്ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തി. അടുത്ത ദശാബ്ദങ്ങളില്‍ കുട്ടികളിലെ ഹൃസ്വദൃഷ്ടി വളരേറെ കൂടിയിട്ടുണ്ട്. ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇത് 80% ആണ്.
12 വര്‍ഷം പ്രായമുള്ള 2367 ആസ്ട്രേലിയന്‍ കുട്ടികളേയാണ് പഠന വിധേയമാക്കിയത്. അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള വിശദമായ ചോദ്യങ്ങള്‍ അവര്‍ക്ക് നല്‍കി. എറ്റവും കുറവ് ഹൃസ്വദൃഷ്ടിയും എറ്റവും കൂടുതല്‍ പുറം ലോകവുമായി എടപെടുന്ന കുട്ടികളിലാണ് കണ്ടത്. ഏറ്റവും മോശം കാഴ്ച്ച ശക്തി ഏറ്റവും കൂടുതല്‍ സമയം വീടിനകത്ത് ചിലവാക്കുന്നവരിലാണ്. indoor sports ന് കാര്യമായി കാഴ്ച്ചശക്തിയെ സഹായിക്കാന്‍ കഴിയുന്നില്ലെന്നും കണ്ടെത്തി.
ഹൃസ്വദൃഷ്ടിക്ക് ജനിതക കാരണങ്ങളും ഉണ്ട് എന്ന് University of Sydney ലെ Kathryn Rose പറഞ്ഞു.
പ്രകാശത്തിന്റെ പുറം ലോകത്തെ തീവൃതയാകാം ഇതിന് കാരണം എന്ന് ഗവേഷകര്‍ കരുതുന്നു. കുട്ടികളുടെ കണ്ണ് പ്രായം കൂടുംതോറും വളരുന്നുണ്ട്. എന്നാല്‍ ഹൃസ്വദൃഷ്ടി പിടിപെട്ട കുട്ടികളുടെ കണ്ണുകള്‍ വളരെ വേഗത്തിലാണ് വളരുന്നത്. ഇത് കണ്ണിന്റെ optical power ഉം axial length തമ്മില്‍ ചേര്‍ച്ചയില്ലാതാക്കുന്നു.
The study has been published in Ophthalmology.
– from www.hindustantimes.com