ഡാറ്റാ സെന്റര്‍ കമ്പ്യൂട്ടര്‍ സെര്‍‌വ്വറുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്

അമേരിക്കന്‍ വൈദ്യുതി ഉപയോഗത്തിന്റെ 0.8% ആണ് 2000 ല്‍ ഡാറ്റാ സെന്റര്‍ സെര്‍‌വ്വറുകള്‍ ഉപയോഗിച്ചത്. 2005 ആയപ്പോഴേക്കും 7% വളര്‍ച്ചയോടെ സെര്‍‌വ്വറുകള്‍ മൊത്തം ഉപയോഗത്തിന്റെ 1.4% എടുത്തു. ശരാശരി വലിപ്പമുള്ള (750 MW) 7 വൈദ്യുത നിലയങ്ങളിലെ മുഴുവന്‍ വൈദ്യുതിയും അവ ഉപയോഗിച്ചു. Energy Information Administration ന്റെ കണക്കനുസരിച്ച് 2010 ല്‍ ഉപഭോഗം 2.3% ആകുമെന്നാണ്. IT രംഗത്തെ സാങ്കേതിക വിപ്ലവങ്ങള്‍ അതി വേഗമാണ് നടക്കുന്നത്. Moore’s Law പ്രകാരം സര്‍ക്യൂട്ടുകളുടെ ട്രാന്‍സിസ്റ്ററുകളുടെ പ്രതി ഇഞ്ചിലുള്ള എണ്ണം ഓരോ 24 മാസം കൂടും തോറും ഇരട്ടിയാകും. എന്നാല്‍ ഇപ്പോള്‍ അത് ഓരോ 18 മാസത്തിനിടക്ക് ഇരട്ടിയാകുന്നു.

ശക്തി സാന്ദ്രതയിലുള്ള ഈ വളര്‍ച്ച വിലയില്ലാതെയല്ല കിട്ടുന്നതല്ല. ഇത് ചിപ്പിനകത്തെയും പുറത്തേയും താപനില വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. തണുപ്പിക്കാനുള്ള കൂടുതല്‍ സംഗതികള്‍ വേണ്ടി വരുന്നു. ഊര്‍ജ്ജ ഉപഭോഗം കൂടുന്നു. ഉയരുന്ന വൈദ്യുതി വിലയും കാലാവസ്ഥാമാറ്റ പ്രശ്നവും ഡാറ്റാ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ പ്രാധാന്യത്തോടെ കാണുന്നു. Rocky Mountain Institute (RMI) ലെ Sam Newman ഉം Bryan Palmentier ഉം ദക്ഷതകൂടിയ രീതിയില്‍ ഡാറ്റാ സെന്റര്‍ ഡിസൈന്‍ ചെയ്യുന്നത് ഊര്‍ജ്ജോപഭോഗം കുറക്കുമെന്ന് കാണിച്ചുതരുന്നു. സാധാരണ ഉപയോഗിക്കുന്നതില്‍ നിന്നതില്‍ നിന്ന് വൈദ്യുതി 95-99% കുറക്കാന്‍ off-the-shelf സാങ്കേതിക വിദ്യകൊണ്ട് കഴിയുമെന്ന് അവര്‍ പറയുന്നു.

സാധാരണ ഡാറ്റാ സെന്ററുകള്‍ ദക്ഷത തീരെയില്ലാത്തവയാണെന്ന് RMIയുടെ ഗവേഷണം പറയുന്നു. ഡാറ്റാ സെന്ററുകള്‍ 100 വാട്ട് ഉപയോഗിക്കുന്നതില്‍ 2.5 വാട്ട് മാത്രമാണ് പ്രയോജനകരമായി ഉപയോഗിക്കുന്നത്. ബാക്കി ഊര്‍ജ്ജം മുഴുവന്‍ സെര്‍‌വ്വറിന്റെ കുറഞ്ഞ ഉപയോഗം, പവര്‍ സപ്പ്ലൈകളുടെ ദക്ഷതക്കുറവ്, സെര്‍‌വ്വര്‍ തണുപ്പിക്കാനുള്ള ഫാന്‍ മറ്റുപകരണങ്ങള്‍, വെളിച്ചം, ശീതീകരണി, UPS തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. മൌലികമായ ഊര്‍ജ്ജ സംരക്ഷണ പരിപാടികള്‍ നടപ്പാക്കിയാല്‍ ഊര്‍ജ്ജോപഭോഗം കുറക്കാന്‍ കഴിയും. ഉദാഹരണത്തിന് ഉപയോഗമില്ലാത്ത സെര്‍‌വ്വര്‍ ഓഫാക്കുക, ദക്ഷത കൂടി ഇനം സെര്‍‌വ്വറുകള്‍ വാങ്ങുക, പല പ്രോഗ്രാമുകള്‍ ഒരു സെര്‍‌വ്വറില്‍ തന്നെ ഓടിക്കുക. IT ലോഡിനെക്കുറിച്ച് ധാരണ ഉണ്ടാക്കിയാല്‍ ഉപകരണങ്ങളുടെ വലിപ്പം കുറക്കാം. കുറഞ്ഞ IT ലോഡിന് കുറഞ്ഞ ശീതീകരണി മതി.

ഇത്തരത്തില്‍ മൊത്തം ഡിസൈന്‍ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം കുറവാണ്. Lawrence Berkeley National Lab, Uptime Institute, Alliance to Save Energy തുടങ്ങിയവര്‍ അവരുടെ ഡാറ്റാ സെന്റര്‍ കുറഞ്ഞ ഊര്‍ജ്ജോപഭോഗത്തിനായി ഡിസൈന്‍ ചെയ്തവയാണ്.

ഇ-മെയിലിനോ, പ്രൊഫൈല്‍ മാറ്റുന്നതിനോ വേണ്ടി നാം ഓണ്‍ലൈന്‍ സര്‍‌വ്വീസുകളെ ആശ്രയിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറില്ല അതിന്റെ ഊര്‍ജ്ജ ഉപഭോഗം. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഊര്‍ജ്ജോപഭോഗം കുറക്കണം എന്ന ലക്ഷ്യത്തോടെയാണ്.

– from www.treehugger.com

One thought on “ഡാറ്റാ സെന്റര്‍ കമ്പ്യൂട്ടര്‍ സെര്‍‌വ്വറുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്

  1. ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ . ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.

ഒരു അഭിപ്രായം ഇടൂ