4C താപനിലാ വര്‍ദ്ധനവുണ്ടാവുന്ന ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്ന് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേശകന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സംരക്ഷണം, കൃഷി, തീരദേശ മണ്ണൊലിപ്പ് തുടങ്ങിയ കാര്യങ്ങളല്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. വ്യവസായവത്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ 4C താപനില കൂടുമെന്ന കണക്ക് പ്രകാരം പദ്ധതികളാവിഷ്ക്കരിക്കണമെന്ന് പ്രൊഫ.Bob Watson പറയുന്നു. ഹരിതഗ്രഹ വാതകങ്ങളുടെ ഉദ്‌വമനം കുറച്ച് താപനിലാ വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്തന്‍ ബാധ്യസ്ഥരാണെന്ന് EU പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ 2006 Stern review പ്രകാരം പ്രതി വര്‍ഷം 70 ലക്ഷം മുതല്‍ 30 കോടി ആളുകളെ തീരദേശ വെള്ളപ്പൊക്കം ബാധിക്കും. തെക്കെ ആഫ്രിക്ക, മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ജല ലഭ്യത 30-50% കുറയും. ആഫ്രിക്കയില്‍ കൃഷിയില്‍ നിന്നുള്ള ഉത്പാദനം 15 മുതല്‍ 35% കുറയും. 20 മുതല്‍ 50% മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വംശനാശം സംഭവിക്കും.
Watson പറഞ്ഞതുപോലെ തന്നെയാണ് മുമ്പത്തെ ശാസ്ത്ര ഉപദേശകനായ Sir David King പറയുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 450 ppm ന് താഴെ നിര്‍ത്തിയാലും താപനില 2C ല്‍ കൂടാത്തതിന് സാധ്യത 50% ആണ്. 3.5C കൂടാനുള്ള സാദ്ധ്യത 20% ആണ്.
തുടര്‍ച്ചയായ ചൂടുകൂടുന്നതിനുള്ള സദ്ധ്യത തുടങ്ങുന്ന tipping points എന്ന ഭീകരമായ അവ്യക്തത ഇപ്പോഴും ഉണ്ട്. ആര്‍ക്ടിക്കില്‍ നിന്ന് മീഥേന്‍ ഹൈഡ്രേറ്റ് (methane hydrate) പുറത്തുവരുന്ന അവസ്ഥ അതിനുദാഹരണമാണ്. “4 ഡിഗ്രി കൂടിയാല്‍ runaway വര്‍ദ്ധനവിന് കാരണമാകുമെന്നാണ് എനിക്ക് തോന്നുന്നത്”, King പറയുന്നു. ഉദ്‌വമന നിയന്ത്രണം ഒരിക്കലും നടക്കില്ലന്നുള്ളതിന്റെ തെളിവാണ് Watson ന്റെ അഭിപ്രായപ്രകടനത്തില്‍ നിന്ന് മനസിലാകുന്നതെന്ന് മറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
“4 ഡിഗ്രി കൂടുതല്‍ എന്നാല്‍ നാം വേറൊരു കാലാവസ്ഥാ വ്യവസ്ഥയിലെത്തി എന്ന് സാരം,” പ്രൊഫ. Neil Adger പറഞ്ഞു. Norwich ലെ Tyndall Centre for Climate Change Research ല്‍ ജോലി ചെയ്യുന്ന വിദഗ്ധനാണ് അദ്ദേഹം. “ഇത് ഭയാനകമായ ഒരു മാനസികാവസ്ഥയാണ്. 4 ഡിഗ്രി ചൂടാകുന്നതിന്റെ ഫലം ഉണ്ടാക്കുന്ന വേദനയുടേയും കഷ്ടപ്പാടിന്റേയും വില മറ്റെല്ലാ വിലയേക്കാളും (ഉദാ, സാമ്പത്തികം) അധികമായതുകൊണ്ട് കാലാവസ്ഥാ മാറ്റത്തോടൊത്തു പോകാനുള്ള പദ്ധതികളില്‍ ആ വിലകളെ ഉള്‍ക്കൊള്ളിക്കേണ്ടിവരില്ലന്നാണ് അതിനേക്കുറിച്ച് ചിന്തിച്ചതില്‍ നിന്ന് മനസിലാകുന്നത്. എങ്ങനെ നാം അതിനോട് യോജിച്ച് പോകുമെന്നതിന് ഒരു ശാസ്ത്രവും തയ്യാറായിട്ടില്ല.” അദ്ദേഹം പറഞ്ഞു.
– from www.guardian.co.uk