പ്ലാസ്റ്റിക് 100,000ല്‍ അധികം സമുദ്ര ജീവികളെ കൊല്ലുന്നു

ഡോള്‍ഫിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഡോള്‍ഫിനെ കൊല്ലുന്നതാണ്. ചത്തടിഞ്ഞ ഡോള്‍ഫിനുകളുടെ autopsies ല്‍ നിന്ന് കണ്ടെത്തിയതാണിത്. അവയുടെ വയറ്റില്‍ നിന്ന് കിലോക്കണക്കിന് പ്ലാസ്റ്റിക് ബാഗുകള്‍ പുറത്തെടുത്തു. കുഴിച്ചു മൂടപ്പെട്ട പ്ലാസ്റ്റിക് ബാഗുകളായാലും ചിലപ്പോള്‍ കറങ്ങിത്തിരിഞ്ഞ് കടലില്‍ എത്തും. അവ സമുദ്ര ജീവികള്‍ക്ക് ഒരു വിനയായിത്തീരുകയും ചെയ്യും. 100,000ല്‍ അധികം സമുദ്ര ജീവികളാണ് പ്ലാസ്റ്റിക് ബാഗുകള്‍ കാരണം വര്‍ഷം തോറും ചാവുന്നത്.

– from planetgreen

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക.

ഒരു അഭിപ്രായം ഇടൂ