BioSolar എന്ന കമ്പനി സോളാര്‍ സെല്‍ സംരക്ഷിക്കാനായി പരുത്തിയും Castor Beans ഉം അടിസ്ഥാനമാക്കിയുള്ള protective backing കണ്ടുപിടിച്ചു. 2006 ല്‍ കാലിഫോര്‍ണിയയില്‍ തുടങ്ങിയ കമ്പനി ജൈവ “back sheet” ന് വേണ്ടി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
പെട്രോളിയം അടിസ്ഥാനത്തിലുള്ള DuPont നിര്‍മ്മിക്കുന്ന Tedlar ആണ് സാധാരണ സിലിക്കണ്‍ സോളാര്‍ സെല്ലില്‍ ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ BioSolar ന്റെ ഈ ജൈവ ഷീറ്റ് Tedlar നെക്കാള്‍ പരിസ്ഥിതി സൗഹൃദമാണ്. കൂടാതെ 25% ചിലവും കുറവ്. Back sheets ന് ചതിരശ്ര അടിക്ക് 70 സെന്റ് മുതല്‍ ഒരു ഡോളര്‍ വരെ വില വരും.
പരുത്തിയുടേയും ഫ്രഞ്ച് കമ്പനിയായ Arkema castor beans ല്‍ നിന്ന് നിര്‍മ്മിക്കുന്ന നൈലോണ്‍ resin നുമാണ് ഈ ഷീറ്റില്‍ ഉള്ളത്. പറയുമ്പോള്‍ എളുപ്പമായി തോന്നാം. എന്നാല്‍ എത്ര resin നും പരുത്തിയും ഉപയോഗിക്കണമെന്ന് കണ്ടെത്തുക പിന്നീട് അത് മിശ്രിതമാക്കുക തുടങ്ങിയവയാണ് വിഷമം പിടിച്ച കാര്യം.
– from greentechmedia