വേഗത കുറച്ച് കപ്പല്‍ച്ചരക്ക്

‘slow freight’ എന്നൊരാശയം ഫ്രഞ്ച് ഷിപ്പിങ്ങ് കമ്പനി കൊണ്ടുവന്നിട്ടുണ്ട്. 1900 ല്‍ നിര്‍മ്മിച്ച കപ്പലുപയോഗിച്ച് Languedoc ന്റെ ചരക്കുകള്‍ Ireland വരെ കൊണ്ടുപോകാനാണ് പരിപാടി. Kathleen എന്ന കപ്പല്‍ 23 ടണ്‍ കപ്പല്‍ച്ചരക്ക് Brest കുറുകെ കടന്ന് Dublin ല്‍ എത്തിച്ചു. ഇത് പായ് കപ്പല്‍ ഉപയോഗിച്ച് Compagnie de Transport Maritime à la Voile (CTMV) എന്ന ചരക്ക് കടത്ത് കമ്പനി നടത്തുന്ന ആദ്യത്തെ വാണിജ്യയാത്രയാണ്. സാധാരണ കപ്പല്‍ ഉണ്ടാക്കുന്നതിനേക്കാള്‍ 7 മടങ്ങ് കുറവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം മാത്രമേ പായ് കപ്പല്‍ ഉണ്ടാക്കുകയുള്ളു എന്ന് CTMV ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കപ്പല്‍ പൂര്‍ണ്ണമായി കാര്‍ബണ്‍ വിമുക്തമല്ല. കപ്പലിലേ ഉപകരണങ്ങള്‍ മറ്റും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഡീസല്‍ ജനറേറ്റര്‍ ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗത കപ്പല്‍ മോഡലുകള്‍ അനുസ‍രിച്ച് ഒരു പുതിയ കപ്പല്‍ നിര്‍മ്മാണത്തിന്റെ പരിപാടിയും ഈ കമ്പനി ഇപ്പോള്‍ നടത്തി വരുന്നു. പുതിയ കപ്പലിന് ഉദ്‌വമനം 10 മടങ്ങ് കുറക്കാന്‍ സാധിക്കും. അടുത്ത കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ യൂറോപ്പും വടക്കേ അമേരിക്കയുമായി ഇത്തരത്തിലുള്ള കപ്പല്‍ യാത്രകള്‍ സാദ്ധ്യമാകുമെന്നാണ് അവര്‍ പറയുന്നത്.

എന്നാല്‍ യാത്രക്കെടുക്കുന്ന ഇരട്ടി സമയം കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കില്ലേ എന്ന് ചോദ്യം ഉയരുന്നുണ്ട്. കാറ്റിന്റെ ലഭ്യത അനുസരിച്ച് യാത്ര നാലുമുതല്‍ എട്ട് ദിവസം വരെ വ്യത്യാപ്പെടുമെന്ന് ഇറക്കുമതിക്കാര്‍ക്കറിയാമെന്നാണ് കമ്പനി സ്ഥാപകന്‍ Frédéric Albert പറയുന്നത്. കൂടാതെ വൈന്‍ കച്ചവടക്കാര്‍ ‘Carried by sailing ship’ എന്ന പരസ്യത്തോടെയാണ് അവ വില്‍ക്കുന്നത്. ഉപഭോക്താക്കള്‍ അധിക വില നല്‍കുന്നുണ്ടെങ്കിലും ഇതിനൊരു feel-good factor ഉണ്ടെന്നാണ് പറയുന്നത്. CTMV കൊണ്ടുവരുന്ന ചരക്കുകള്‍ക്ക് 15% അധിക വില ഈടാക്കുന്നുണ്ട്. ഈ വര്‍ഷത്തോടെ വിലകുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

– from forumforthefuture

ഒരു അഭിപ്രായം ഇടൂ