ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള മലിനീകരണം അമ്ല മഴ, ജലമലിനീകരണം, ഓസോണ്‍പാളി നാശം മുതലായവക്ക് കാരണമാകുന്നു. CO2 നെ സംഭരിച്ച് ഭൂമിക്കടിയില്‍ ശേഖരിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് International Journal of Greenhouse Gas Control ല്‍ വന്ന പഠനത്തില്‍ വിശദമാക്കുന്നു. carbon sequestration എന്ന് വിളിക്കുന്ന രീതി ഉപയോഗിച്ച് CO2 നെ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും കൂടുതല്‍ ഊര്‍ജ്ജം വേണ്ടിവരും. കൂടാതെ പുതിയതരം ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയും. ഇപ്പോഴത്തെ സാങ്കേതിക വിദ്യകളുപയോഗിച്ച് ഇത് ചെയ്യുന്നത് കൂടുതല്‍ മലിനീകരണമേ ഉണ്ടാക്കൂ.
ശേഖരിച്ച CO2 നെ അതന്തരീക്ഷ മര്‍ദ്ദത്തിന്റെ 100 മടങ്ങ് compressed ചെയ്യണം. അതിന് ഊര്‍ജ്ജം ആവശ്യമുണ്ട്. അതിനെ ഭൂമിക്കടിയിലെ റിസര്‍വ്വോയറുകളിലേക്ക് കടത്തണം. അതിനും ഊര്‍ജ്ജം ആവശ്യമുണ്ട്. sequesters ഉപയോഗിക്കുന്ന ഒരു കല്‍ക്കരി നിലയം അത് ഉപയോഗിക്കാത്ത നിലയത്തേക്കാള്‍ 30% കൂടുതല്‍ കല്‍ക്കരി ഉപയോഗിക്കുന്നു. അധികം വേണ്ടിവരുന്ന കല്‍ക്കരിയും മറ്റേതുപോലെ ഖനനം ചെയ്ത്, ശുദ്ധീകരിച്ച്, കടത്തിക്കോണ്ടു വരണം. അതിനും ഊര്‍ജ്ജം വേണം. ആ ലിസ്റ്റ് അങ്ങനെ നീണ്ടു പോകുന്നു.
ഈ അധിക ബാദ്ധ്യത ഉണ്ടെങ്കിലും സാധാരണ കല്‍ക്കരി നിലയങ്ങളേക്കാള്‍ 71-78% കുറവ് CO2 ഉദ്‌വമനമേ ഇത്തരം നിലയങ്ങള്‍ ഉണ്ടാക്കുന്നുള്ളു. എന്നാല്‍ “ചൊട്ട മുതല്‍ ചുടല” വരെയുള്ള കാര്‍ബണ്‍ സംഭരണ കല്‍ക്കരി നിലയങ്ങളുടെ മൊത്തം മലിനീകരണം നോക്കിയാല്‍ അത് സാധാരണ കല്‍ക്കരി നിലയങ്ങളേക്കാള്‍ കൂടുതലാണ്. അമ്ല മഴക്ക് കാരണമായ സള്‍ഫര്‍ ഡൈ ഓക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് മുതലായവ “ചൊട്ട മുതല്‍ ചുടല” വരെയുള്ള കണക്ക് നോക്കുമ്പോള്‍ സാധാരണ നിലയങ്ങളേക്കാള്‍ 40% കൂടുതലാണെന്ന് കാണാം.
ഖനനം, കടത്ത് തുടങ്ങിയവ ഭാവിയില്‍ കൂടുതല്‍ greener ആകുമ്പോള്‍ ഈ മലിനീകരണ തോത് കുറഞ്ഞേക്കാം.
“IPCC ശാസ്ത്രജ്ഞര്‍ 2005 ലെ റിപ്പോര്‍ട്ടുണ്ടാക്കിയപ്പോള്‍ അവര്‍ പ്രധാനമായും നോക്കിയത് കാര്‍ബണ്‍ സംഭരണത്തിന്റെ ഗുണങ്ങളായിരുന്നു. അതിന്റെ പരിസ്ഥിതി വില (environmental costs) നോക്കിയില്ല. ” Stanford ലെ Carnegie Institution for Science ലെ ecologist ആയ Ken Caldeira പറയുന്നു. “ആളുകള്‍ ചര്‍ച്ചചെയ്ത വില അതിന്റെ സാമ്പത്തിക വില മാത്രമായിരുന്നു.”
– from Sciencenews